ചാലിയാർ റിവർ പാഡിലിന് ആവേശത്തുടക്കം; ഏഷ്യയിലെ രണ്ടാമത്തെ ദീർഘദൂര കയാക്കിങ് യാത്ര
നിലമ്പൂർ ∙ ഏഷ്യയിലെ രണ്ടാമത്തെ ദീർഘദൂര കയാക്കിങ് യാത്രയായ ചാലിയാർ റിവർ പാഡിലിന് നിലമ്പൂരിൽ ആവേശത്തുടക്കം. നിലമ്പൂർ മാനവേദൻ സ്കൂൾ കടവിൽ പി.വി.അബ്ദുൽ വഹാബ് എംപി ഫ്ലാഗ് ഓഫ് ചെയ്തു ജെല്ലിഫിഷ് വാട്ടർ സ്‌പോർട്‌സ് സ്ഥാപകൻ കൗഷിക്ക് കോടിത്തോടിക, എംഡി റിൻസി ഇക്ബാൽ, പരിശീലകൻ പ്രസാദ് തുമ്പാണി, വി.കെ.അക്ഷയ്

നിലമ്പൂർ ∙ ഏഷ്യയിലെ രണ്ടാമത്തെ ദീർഘദൂര കയാക്കിങ് യാത്രയായ ചാലിയാർ റിവർ പാഡിലിന് നിലമ്പൂരിൽ ആവേശത്തുടക്കം. നിലമ്പൂർ മാനവേദൻ സ്കൂൾ കടവിൽ പി.വി.അബ്ദുൽ വഹാബ് എംപി ഫ്ലാഗ് ഓഫ് ചെയ്തു ജെല്ലിഫിഷ് വാട്ടർ സ്‌പോർട്‌സ് സ്ഥാപകൻ കൗഷിക്ക് കോടിത്തോടിക, എംഡി റിൻസി ഇക്ബാൽ, പരിശീലകൻ പ്രസാദ് തുമ്പാണി, വി.കെ.അക്ഷയ് അശോക് സുധാകർ ജന എന്നിവർ പ്രസംഗിച്ചു. ഇന്ത്യ, ഓസ്‌ട്രേലിയ, സിംഗപ്പൂർ, ജർമനി, യുകെ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള 50 സാഹസികരാണ് പങ്കെടുക്കുന്നത്. 20 മുതൽ 62 വയസ്സു വരെ ഉള്ളവരുണ്ടിതിൽ. 5 പേർ വനിതകളാണ്. 62 വയസ്സുള്ള ജർമൻ പൗരൻ യോഗ് മേയറാണ് കൂട്ടത്തിലെ സീനിയർ. 3 ദിവസം കൊണ്ട് 68 കിലോമീറ്റർ ദൂരമാണ് സഞ്ചരിക്കുക. ഇന്നലെ നിലമ്പൂർ മുതൽ മമ്പാട് വരെ 8 കിലോമീറ്റർ സഞ്ചരിച്ചു. ഓഷ്യൻ ഗ്ലോബ് റേസ് പായ്‌വഞ്ചിയോട്ട മത്സരത്തിലെ താരം ധന്യ പൈലോയാണ് യാത്ര നയിക്കുന്നത്.
ചാലിയാറിനെ സംരക്ഷിക്കുക, ജലസാഹസിക വിനോദം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ബോധവൽക്കരണ യാത്രയാണ് ചാലിയാർ റിവർ പാഡിൽ. വിവിധ തരം കയാക്കുകൾ, സ്റ്റാന്റപ് പാഡിൽ, പായ്‌വഞ്ചി, ചുരുളൻ വളളം എന്നിവയിലാണ് യാത്ര. കോഴിക്കോട് ജെല്ലിഫിഷ് വാട്ടർ സ്‌പോർട്‌സ് ക്ലബ് നേതൃത്വം നൽകുന്നു. സംസ്ഥാന വിനോദസഞ്ചാര വകുപ്പ്, അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി, ഗ്രീൻ വേംസ് എന്നിവയുടെ സഹകരണമുണ്ട്.യാത്രയിലുടനീളം പുഴയിലെ മാലിന്യം ശേഖരിക്കും. മലിനീകരണത്തിന്റെ താേത് തീരപ്രദേശങ്ങളിൽ നടത്തുന്ന നദീസംരംക്ഷണ ബോധവൽക്കരണ പരിപാടികളിൽ ജനങ്ങളെ ബോധ്യപ്പെടുത്തും.ജലകായിക വിനോദങ്ങൾ പരിചയപ്പെടുത്തും. ഗ്രീൻ വേംസിന്റെ സഹകരണത്തോടെ മാലിന്യം വേർതിരിച്ചു പുനഃചംക്രമണത്തിന് അയക്കും. കോഴിക്കോട് ചെറുവണ്ണൂരിലെ ജെല്ലിഫിഷ് വാട്ടർ സ്‌പോർട്‌സ് ക്ലബ്ബിൽ നാളെ ഉച്ചകഴിഞ്ഞ് 3ന് യാത്ര സമാപിക്കും.