അങ്ങാടിപ്പുറം പോളി 52 വർഷത്തിനു ശേഷം യുഡിഎസ്എഫിന്; എസ്എഫ്ഐ ജയിച്ചതു ചേളാരിയിൽ മാത്രം
മലപ്പുറം ∙ ജില്ലയിലെ പോളിടെക്നിക് വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിൽ യുഡിഎസ്എഫിന്റെ ഉജ്വല മുന്നേറ്റം. ആകെയുള്ള 5 സർക്കാർ പോളികളിൽ 4 എണ്ണത്തിൽ യുഡിഎസ്എഫ് വെന്നിക്കൊടി പാറിച്ചു. അങ്ങാടിപ്പുറം പോളിയിൽ അര നൂറ്റാണ്ടിലേറെയായി തുടരുന്ന എസ്എഫ്ഐ കുത്തക തകർത്തതാണു യുഡിഎസ്എഫിന്റെ പ്രധാന നേട്ടം. ഇവിടെ ആകെയുള്ള 7 സീറ്റുകളും പിടിച്ചടക്കിയാണു യുഡിഎസ്എഫിന്റെ തേരോട്ടം. അങ്ങാടിപ്പുറത്തിനു പുറമേ മഞ്ചേരി, തിരൂർ, കോട്ടയ്ക്കൽ വനിതാ പോളികളിലാണു യുഡിഎസ്എഫ് വിജയിച്ചത്. ചേളാരി തിരൂരങ്ങാടി പോളി ടെക്നിക്കിൽ മാത്രമാണ് എസ്എഫ്ഐയ്ക്കു വിജയിക്കാനായത്. മൂന്നു വർഷത്തിനു ശേഷമാണ് ഇവിടെ ചെങ്കൊടി പാറിയത്.

പൊളിച്ചടുക്കി, അങ്ങാടിപ്പുറം ‘ചെങ്കോട്ട’
അങ്ങാടിപ്പുറം പോളിയിൽ 52 വർഷം നീണ്ട എസ്എഫ്ഐ ഭരണമാണു യുഡിഎസ്എഫ് പൊളിച്ചടുക്കിയത്. 7 ജനറൽ സീറ്റുകളും ജയിച്ചു സമ്പൂർണ വിജയമാണ് ഇവിടെ യുഡിഎസ്എഫ് നേടിയത്. ചെയർമാൻ, 2 വൈസ് ചെയർപഴ്സൻ, ജനറൽ സെക്രട്ടറി, പിയുസി, ആർട്സ് ക്ലബ് സെക്രട്ടറി, മാഗസിൻ എഡിറ്റർ പോസ്റ്റുകളിൽ യുഡിഎസ്എഫാണു വിജയിച്ചത്. ചെങ്കോട്ടയിൽ നേടിയ വിജയം യുഡിഎസ്എഫ് പ്രവർത്തകർ ആഘോഷമാക്കി.
മഞ്ചേരിയിൽ ഹാട്രിക്, തിരൂരിൽ സമ്പൂർണം
മഞ്ചേരി പോളിടെക്നിക്കിൽ തുടർച്ചയായ മൂന്നാം തവണയും യുഡിഎഫ് സമ്പൂർണ വിജയം നേടി. ആകെയുള്ള 7 സീറ്റുകളും പിടിച്ചടക്കിയാണു വിജയം. തിരൂർ പോളിടെക്നിക്കിൽ 7 സീറ്റുകൾ നേടി യുഡിഎസ്എഫ് സമ്പൂർണ വിജയം ആവർത്തിച്ചു.
കോട്ടയ്ക്കൽ വലത്തോട്ട്
കോട്ടയ്ക്കൽ വനിതാ പോളി യൂണിയൻ യുഡിഎസ്എഫ് പിടിച്ചെടുത്തു. ഏഴിൽ 5 സീറ്റു നേടിയാണു യുഡിഎസ്എഫ് വിജയം. ചെയർപഴ്സൻ, ജനറൽ സെക്രട്ടറി പദവികൾ എസ്എഫ്ഐ നേടി. മറ്റു പോസ്റ്റുകളിൽ യുഡിഎസ്എഫ് സ്ഥാനാർഥികൾ വിജയിച്ചു.
ചേളാരിയിൽ ചെങ്കൊടി
മൂന്നുവർഷത്തെ ഇടവേളയ്ക്കു ശേഷം തിരൂരങ്ങാടി ചേളാരി പോളിടെക്നിക്കിൽ ചെങ്കൊടി പാറി. ഏഴു ജനറൽ സീറ്റുകളും നേടിയാണ് എസ്എഫ്ഐയുടെ തിളക്കമാർന്ന വിജയം.