മലപ്പുറം ∙ അതിജീവന പാതയിലുള്ള വയനാടിന്റെ ടൂറിസം ട്രാക്കുകൾക്കു കരുത്തു പകർന്ന് ഓഫ് റോഡ് വാഹനങ്ങളുമായി കെഎൽ 10 പട വയനാട്ടിൽ. ടൂറിസ്റ്റുകളുടെ ഇഷ്ടകേന്ദ്രമായിരുന്ന വയനാടിന്റെ പ്രകൃതി മനോഹാരിതയിലേക്കു സഞ്ചാരികളെ തിരിച്ചെത്തിക്കാൻ കൂടി ലക്ഷ്യമിട്ടാണു കെഎൽ 10 ഓഫ്റോഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ‘ബ്രിങ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലപ്പുറം ∙ അതിജീവന പാതയിലുള്ള വയനാടിന്റെ ടൂറിസം ട്രാക്കുകൾക്കു കരുത്തു പകർന്ന് ഓഫ് റോഡ് വാഹനങ്ങളുമായി കെഎൽ 10 പട വയനാട്ടിൽ. ടൂറിസ്റ്റുകളുടെ ഇഷ്ടകേന്ദ്രമായിരുന്ന വയനാടിന്റെ പ്രകൃതി മനോഹാരിതയിലേക്കു സഞ്ചാരികളെ തിരിച്ചെത്തിക്കാൻ കൂടി ലക്ഷ്യമിട്ടാണു കെഎൽ 10 ഓഫ്റോഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ‘ബ്രിങ് ബാക്ക് ഡ്രൈവ്’ എന്ന സന്ദേശവുമായി അൻപതോളം യുവാക്കൾ ചുരം കയറിയത്.ഉരുൾപൊട്ടലിനെ തുടർന്ന് ആളും ആരവവും കുറഞ്ഞ വയനാടിനെ പഴയകാല പ്രതാപത്തിലേക്കു തിരിച്ചെത്തിക്കാൻ നടക്കുന്ന ശ്രമങ്ങൾക്കു കരുത്തു പകരുകയാണു പരിപാടിയുടെ ലക്ഷ്യം. 

ഇന്നലെ രാവിലെ ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ളവർ ഓഫ് റോഡ് വാഹനങ്ങളുമായി മലപ്പുറം കോട്ടക്കുന്നിൽ സംഗമിച്ച ശേഷമാണു യാത്ര തുടങ്ങിയത്. സംസ്ഥാന ടൂറിസം വകുപ്പിന്റെയും ഡിടിപിസിയുടെയും സഹകരണത്തോടെയായിരുന്നു യാത്ര. ടൂറിസം വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ തോമസ് ആന്റണി ഫ്ലാഗ് ഓഫ് നിർവഹിച്ചു. ഡിടിപിസി സെക്രട്ടറി വിപിൻ ചന്ദ്ര, കെഎൽ 10 ഓഫ്റോഡ് ക്ലബ് സെക്രട്ടറി ടി.കെ.ഷംസുദ്ദീൻ, വൈസ് ചെയർമാൻ റിയാസ് പന്തല്ലൂർ എന്നിവർ പ്രസംഗിച്ചു.

ADVERTISEMENT

ഇന്നു വയനാട്ടിൽ താമസിക്കുന്ന സംഘം വിവിധ കേന്ദ്രങ്ങൾ സന്ദർശിക്കും. അരണമലയിലാണു താമസം. ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ട ഒരു കുടുംബത്തിനു വീടു നിർമിച്ചു നൽകുന്നുണ്ട്. അവിടെ സന്ദർശിച്ചു നിർമാണ പുരോഗതി വിലയിരുത്തിയ ശേഷം വൈകിട്ടോടെ നാട്ടിലേക്കു തിരിക്കുമെന്നു സംഘാടകർ പറഞ്ഞു.

English Summary:

Wayanad's once-thriving tourism industry is getting a much-needed boost from an unlikely source: the KL 10 Off-Road Club. This group of 50 adventure-seeking youngsters drove their off-road vehicles into the heart of Wayanad, promoting their "Bring Back Drive" campaign to attract tourists back to the region's stunning natural landscapes.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT