മഞ്ചേരി∙ പി.വി.അൻവർ എംഎൽഎയുടെ നേതൃത്വത്തിലുള്ള സാമൂഹിക കൂട്ടായ്മയായ ഡിഎംകെയുടെ നയരേഖയിൽ തെളിയുന്നത് മലബാറിനുള്ള ഊന്നൽ മുതൽ സാധാരണക്കാരുടെ കയ്യടി നേടാനുള്ള പ്രഖ്യാപനങ്ങൾവരെ. പലസ്തീൻ ഉൾപ്പെടെയുള്ള വൈകാരിക വിഷയങ്ങൾ നയരേഖയിൽ ഉൾപ്പെടുത്തുന്നതിനും ശ്രദ്ധിച്ചു. പ്രധാന പ്രഖ്യാപനങ്ങൾ ഇവയാണ്. ∙ പലസ്തീൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഞ്ചേരി∙ പി.വി.അൻവർ എംഎൽഎയുടെ നേതൃത്വത്തിലുള്ള സാമൂഹിക കൂട്ടായ്മയായ ഡിഎംകെയുടെ നയരേഖയിൽ തെളിയുന്നത് മലബാറിനുള്ള ഊന്നൽ മുതൽ സാധാരണക്കാരുടെ കയ്യടി നേടാനുള്ള പ്രഖ്യാപനങ്ങൾവരെ. പലസ്തീൻ ഉൾപ്പെടെയുള്ള വൈകാരിക വിഷയങ്ങൾ നയരേഖയിൽ ഉൾപ്പെടുത്തുന്നതിനും ശ്രദ്ധിച്ചു. പ്രധാന പ്രഖ്യാപനങ്ങൾ ഇവയാണ്.

∙ പലസ്തീൻ വിഷയത്തിൽ കേരള നിയമസഭ പ്രമേയം പാസാക്കണം
∙ മലപ്പുറത്തിന്റെ വടക്കൻ ഭാഗങ്ങളും കോഴിക്കോടിന്റെ തെക്കൻ ഭാഗങ്ങളും ഉൾപ്പെടുത്തി പുതിയ ജില്ല രൂപീകരിക്കണം
∙ സർക്കാർ സ്കൂളുകളിൽ മക്കളെ പഠിപ്പിക്കാത്ത സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളത്തിന്റെ 20% പിടിക്കണം. ഇത് സർക്കാർ സ്കൂളുകളിൽ പഠിക്കുന്ന പാവപ്പെട്ട വിദ്യാർഥികളുടെ ഉന്നമനത്തിന് ഉപയോഗിക്കണം
∙ സ്കൂൾ സമയം രാവിലെ 8 മുതൽ ഉച്ചയ്ക്ക് ഒരുമണി വരെയാക്കണം
∙ ജാതി സെൻസസ് നടപ്പാക്കണം
∙ പ്രവാസി ഇന്ത്യക്കാർക്കും വിദേശത്തു പഠിക്കുന്ന വിദ്യാർഥികൾക്കും അതതു രാജ്യത്തുവച്ചു തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാൻ സൗകര്യമൊരുക്കണം
∙ വിദ്യാഭ്യാസ വായ്പകൾ എഴുതിത്തള്ളണം
∙ ഓൺലൈൻ കച്ചവടം നിയമത്തിലൂടെ നിയന്ത്രിക്കണം
∙ തൊഴിൽരഹിതരായ അഭ്യസ്ഥവിദ്യരായ ചെറുപ്പക്കാർക്ക് കെഎസ്ആർടിയിൽ സൗജന്യയാത്ര അനുവദിക്കണം
∙ ഓട്ടോ ഡ്രൈവർമാർക്കായി സ്റ്റാൻഡുകളിൽ തദ്ദേശ സ്ഥാപനങ്ങൾ വിശ്രമകേന്ദ്രങ്ങൾ സ്ഥാപിക്കണം
∙ പഞ്ചായത്തുകളിൽ കാലാവസ്ഥാ കേന്ദ്രവും വാർഡിൽ മണ്ണുപരിശോധനാ സംവിധാനവും വേണം
∙ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നവർക്കുള്ള നഷ്ടപരിഹാരം 50 ലക്ഷമാക്കണം.   ആശ്രിതർക്കു ജോലി നൽകണം. പരുക്കേറ്റവർക്കു 25 ലക്ഷം നൽകണം. 
∙ വന്യമൃഗങ്ങളെ തുരത്താൻ സ്വീകരിച്ച നടപടികളുമായി ബന്ധപ്പെട്ടു കർഷകർക്കെതിരായ കേസുകൾ പിൻവലിക്കണം
∙ സഹകരണ ബാങ്കുകളിൽ പാർട്ടി നിയമനം നിർത്തലാക്കണം
∙ പിഎസ്‌‌സിയെ സോഷ്യൽ ഓഡിറ്റിങ്ങിനു വിധേയമാക്കണം
∙ 2 എഫ്ഐആറുകളിൽ പേരുള്ള പൊലീസുകാരെ സേനയിൽനിന്നു പിരിച്ചുവിടണം
∙ ഇരുചക്ര വാഹന ഉടമകളെ പൊലീസ് പീഡിപ്പിക്കുന്നതു നിർത്തലാക്കാൻ ജില്ലതോറും ടു വീലേഴ്സ് പ്രൊട്ടക്‌ഷൻ ഫോറം തുടങ്ങണം. അംഗങ്ങളിൽനിന്നു ചെറിയ തുക ഈടാക്കി ക്ഷേമപദ്ധതി നടപ്പാക്കണം
∙ അസ്വാഭാവികതയില്ലാത്ത അപകട മരണങ്ങളിൽ പോസ്റ്റ്മോർട്ടം ഒഴിവാക്കണം
∙ വഖഫ് ബോർഡ്, ശബരിമല ഉൾപ്പെടെയുള്ള മതസ്ഥാപനങ്ങളുടെ ഭരണം പൂർണമായി വിശ്വാസികളെ ഏൽപിക്കണം

English Summary:

This article analyzes a new policy document released by a DMK-affiliated social collective led by MLA P.V. Anwar. The document reveals a strategic emphasis on the Malabar region and outlines several populist measures designed to resonate with voters.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT