ദേശീയപാത നിർമാണം അവസാനഘട്ടത്തിൽ: കോഹിനൂരിനെ രണ്ടാക്കി കോൺക്രീറ്റ് മതിൽ
തേഞ്ഞിപ്പലം ∙ ദേശീയപാത അതോറിറ്റി ഒടുവിൽ കോഹിനൂരിനെ പൂർണമായും രണ്ടായി ‘വിഭജിച്ചു’.ദേശീയപാത മുറിച്ചുകടക്കാൻ ഉപയോഗിച്ചിരുന്ന വഴി പൂർണമായും അടച്ചു.മതിലിനായി കെട്ടിയ ഇരുമ്പ് കമ്പികൾക്ക് ഇടയിലൂടെയായിരുന്നു ആളുകളുടെ യാത്ര. അവിടെ കോൺക്രീറ്റ് മതിൽ നിർമിച്ചതോടെ വഴിയടഞ്ഞു. കുറച്ചു സ്ഥലത്ത് കൂടി മതിൽ

തേഞ്ഞിപ്പലം ∙ ദേശീയപാത അതോറിറ്റി ഒടുവിൽ കോഹിനൂരിനെ പൂർണമായും രണ്ടായി ‘വിഭജിച്ചു’. ദേശീയപാത മുറിച്ചുകടക്കാൻ ഉപയോഗിച്ചിരുന്ന വഴി പൂർണമായും അടച്ചു. മതിലിനായി കെട്ടിയ ഇരുമ്പ് കമ്പികൾക്ക് ഇടയിലൂടെയായിരുന്നു ആളുകളുടെ യാത്ര. അവിടെ കോൺക്രീറ്റ് മതിൽ നിർമിച്ചതോടെ വഴിയടഞ്ഞു. കുറച്ചു സ്ഥലത്ത് കൂടി മതിൽ കെട്ടാനുണ്ട്.
വൈകാതെ അവിടെയും മതിലുയരും. അതോടെ കോഹിനൂർ ഭാഗത്തുള്ളവർ രാമനാട്ടുകര, കോഴിക്കോട് ഭാഗത്തേക്ക് പോകാൻ യൂണിവേഴ്സിറ്റി സ്റ്റോപ്പിലെത്തി ബസ് പിടിക്കണം. കോഹിനൂർ ജംക്‌ഷനിൽനിന്ന് മറ്റ് വാഹനങ്ങൾ ഒന്നര കിലോമീറ്റർ അധികം ചുറ്റി പാണമ്പ്ര അടിപ്പാത വഴിയാണ് കോഴിക്കോട് ഭാഗത്തേക്ക് പോകുന്നത്.
ആറുവരിപ്പാത പൂർത്തിയായ ശേഷം കോഹിനൂർ– യൂണിവേഴ്സിറ്റി സർവീസ് റോഡ് വികസിപ്പിച്ച് ഇരട്ടപ്പാതയാക്കുമെന്നത് മാത്രമാണ് ആ വശത്തുള്ള ആളുകളുടെ ഏക പ്രതീക്ഷ. ദേശീയപാതയ്ക്കു മീതെ നടപ്പാത പണിയാനുള്ള തീരുമാനം നടപ്പായ ശേഷമേ ആളുകൾക്ക് കോഹിനൂരിൽ അധിക ദൂരം ചുറ്റാതെ നടന്നെത്താൻ കഴിയൂ. മേൽപാലമോ, അടിപ്പാതയോ വേണമെന്ന ജനകീയ ആവശ്യം ദേശീയപാത അതോറിറ്റി തള്ളിയിരുന്നു.