തിരുനാവായ ∙ മീൻ പിടിക്കാൻ ജലാശയങ്ങളിൽ ചൂണ്ട കെട്ടിയിട്ടു പോകുന്നത് നീർപക്ഷികൾക്കും വിനയാകുന്നു.ചൂണ്ടയുടെ കുരുക്കിൽ പെട്ട് ഇവയുടെയും ജീവൻ പോകുന്നത് പതിവാകുകയാണ്.നീർപക്ഷികളടക്കം ഒട്ടേറെ പക്ഷികളുടെ സങ്കേതമായ തിരുനാവായ സൗത്ത് പല്ലാറിലെ കായലുകളിലും തോടുകളിലുമാണ് മീൻ പിടിക്കാൻ ഇത്തരം ചൂണ്ടകൾ ഇട്ടു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുനാവായ ∙ മീൻ പിടിക്കാൻ ജലാശയങ്ങളിൽ ചൂണ്ട കെട്ടിയിട്ടു പോകുന്നത് നീർപക്ഷികൾക്കും വിനയാകുന്നു. ചൂണ്ടയുടെ കുരുക്കിൽ പെട്ട് ഇവയുടെയും ജീവൻ പോകുന്നത് പതിവാകുകയാണ്.നീർപക്ഷികളടക്കം ഒട്ടേറെ പക്ഷികളുടെ സങ്കേതമായ തിരുനാവായ സൗത്ത് പല്ലാറിലെ കായലുകളിലും തോടുകളിലുമാണ് മീൻ പിടിക്കാൻ ഇത്തരം ചൂണ്ടകൾ ഇട്ടു വയ്ക്കുന്നത്. ‍പ്ലാസ്റ്റിക് കുപ്പികളിൽ കെട്ടി ഇട്ടു വയ്ക്കുന്ന ഇവയിൽ ഇര തേടിയെത്തുന്ന പക്ഷികൾ കുടങ്ങുകയാണ്. സൗത്ത് പല്ലാറിൽ ചെറിയ നീർകാക്കയെയും വലിയ നീർകാക്കയെയും കാണാറുണ്ട്.

ഇന്നലെ ഇത്തരത്തിൽ ചൂണ്ടയിൽ കുടങ്ങിയ ചെറിയ നീർകാക്കയെ രാവിലെ നടക്കാനിറങ്ങിയ പല്ലാർ ചൂണ്ടിക്കൽ സ്വദേശികളായ എ.പി.നാസർ, അസ്ഹർ അമരിയിൽ, സത്താർ കൊട്ടാരത്ത്, കെ.എം.അനൂപ്, പി.കോയ എന്നിവർ ചേർന്നു രക്ഷപ്പെടുത്തി. തിരുനാവായയിൽ പക്ഷിവേട്ട നിരോധിച്ചിട്ടുണ്ട്.യുവാക്കളുടെ നേതൃത്വത്തിൽ പക്ഷിവേട്ടയ്ക്കെതിരെയുള്ള ഇടപെടലുകളും നടന്നു വരുന്നുണ്ട്. വനം വകുപ്പു വാച്ചറുടെ മേൽനോട്ടവും ഇവിടെയുണ്ട്.

English Summary:

Thirunavaya's South Palliar, a haven for water birds, is facing a new threat: fishing lines. Birds searching for food are becoming entangled and dying. Local residents are actively rescuing birds and raising awareness about this issue, highlighting the importance of responsible fishing practices and wildlife protection.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT