തിരൂർ ∙ അക്ഷരങ്ങളെ മനസ്സിൽ ഭക്തിയോടെ ചേർത്തു വച്ച് വിദ്യാ‍ർഥികളടക്കമുള്ളവർ തങ്ങളുടെ പുസ്തകങ്ങൾ പൂജയ്ക്കു വച്ചു. മിക്ക ക്ഷേത്രങ്ങളിലും പൂജ നടത്തുന്നുണ്ട്. ചില വീടുകളിലെ കുലദേവിക്കു മുന്നിലും പ്രത്യേകമൊരുക്കിയ ഇടങ്ങളിലും പൂജ നടക്കുന്നുണ്ട്. തുഞ്ചൻപറമ്പിലെ കളരിയിലും പുസ്തകങ്ങൾ പൂജയ്ക്കു വച്ചിട്ടുണ്ട്.

തിരൂർ ∙ അക്ഷരങ്ങളെ മനസ്സിൽ ഭക്തിയോടെ ചേർത്തു വച്ച് വിദ്യാ‍ർഥികളടക്കമുള്ളവർ തങ്ങളുടെ പുസ്തകങ്ങൾ പൂജയ്ക്കു വച്ചു. മിക്ക ക്ഷേത്രങ്ങളിലും പൂജ നടത്തുന്നുണ്ട്. ചില വീടുകളിലെ കുലദേവിക്കു മുന്നിലും പ്രത്യേകമൊരുക്കിയ ഇടങ്ങളിലും പൂജ നടക്കുന്നുണ്ട്. തുഞ്ചൻപറമ്പിലെ കളരിയിലും പുസ്തകങ്ങൾ പൂജയ്ക്കു വച്ചിട്ടുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരൂർ ∙ അക്ഷരങ്ങളെ മനസ്സിൽ ഭക്തിയോടെ ചേർത്തു വച്ച് വിദ്യാ‍ർഥികളടക്കമുള്ളവർ തങ്ങളുടെ പുസ്തകങ്ങൾ പൂജയ്ക്കു വച്ചു. മിക്ക ക്ഷേത്രങ്ങളിലും പൂജ നടത്തുന്നുണ്ട്. ചില വീടുകളിലെ കുലദേവിക്കു മുന്നിലും പ്രത്യേകമൊരുക്കിയ ഇടങ്ങളിലും പൂജ നടക്കുന്നുണ്ട്. തുഞ്ചൻപറമ്പിലെ കളരിയിലും പുസ്തകങ്ങൾ പൂജയ്ക്കു വച്ചിട്ടുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരൂർ ∙ അക്ഷരങ്ങളെ മനസ്സിൽ ഭക്തിയോടെ ചേർത്തു വച്ച് വിദ്യാ‍ർഥികളടക്കമുള്ളവർ തങ്ങളുടെ പുസ്തകങ്ങൾ പൂജയ്ക്കു വച്ചു. മിക്ക ക്ഷേത്രങ്ങളിലും പൂജ നടത്തുന്നുണ്ട്. ചില വീടുകളിലെ കുലദേവിക്കു മുന്നിലും പ്രത്യേകമൊരുക്കിയ ഇടങ്ങളിലും പൂജ നടക്കുന്നുണ്ട്. തുഞ്ചൻപറമ്പിലെ കളരിയിലും പുസ്തകങ്ങൾ പൂജയ്ക്കു വച്ചിട്ടുണ്ട്. ഇന്നലെ അഷ്ടമി തുടങ്ങിയിരുന്നു. നാളെ മഹാനവമി ദിനത്തിൽ ആയുധ പൂജ നടക്കും. ഞായറാഴ്ച രാവിലെ നടക്കുന്ന പൂജയോടെ പുസ്തകങ്ങൾ തിരിച്ചെടുക്കും. രാവിലെ വിദ്യാരംഭവും നടക്കും. തിരൂർ പാട്ടുപറമ്പ് ഭഗവതിക്കാവിൽ ഇന്ന് വൈകിട്ട് 5ന് ബൊമ്മക്കൊലുവിനു മുൻപിൽ സർവൈശ്വര്യപൂജ നടക്കും. തുഞ്ചൻപറമ്പിൽ നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ഇന്നലെ കൈകൊട്ടിക്കളി, ഭരതനാട്യം, നൃത്തശിൽപം, ഭരതസമർപ്പണം എന്നിവ നടന്നു. 

തിരുനാവായ ∙ വിജയദശമി ദിനത്തിൽ ജനം സൗഹൃദവേദിയും തത്വമസി ചാരിറ്റബിൾ ട്രസ്റ്റും ചേർന്ന് തിരുനാവായ നവാമുകുന്ദ ക്ഷേത്രത്തിൽ സരസ്വതി ഹോമവും വിദ്യാരംഭവും നടത്തും. വൈദിക വിധി പ്രകാരത്തിലുള്ള വിദ്യാരംഭത്തിന് ശബരിമല മുൻ മേൽശാന്തി എ.കെ.സുധീർ നമ്പൂതിരി നേതൃത്വം നൽകും. യജ്ഞാചാര്യൻ ചെറുമുക്ക് വല്ലഭൻ അക്കിത്തിരിപ്പാട് മുഖ്യകാർമികത്വം വഹിക്കും. 

ADVERTISEMENT

വളാഞ്ചേരി ∙ നവരാത്രി പുണ്യത്തിൽ ക്ഷേത്രങ്ങളിൽ പൂജവയ്പിനു ഭക്തിസാന്ദ്രമായ തുടക്കം. ദീപാരാധനയ്ക്ക് ശേഷം വിശേഷാൽ പൂജകളോടെയാണ് പൂജവയ്പ് നടന്നത്. തട്ടകദേശങ്ങളിൽ നിന്നെല്ലാം വിശ്വാസികൾ പുസ്തകങ്ങളും താളിയോലകളും പൂജയ്ക്കു വെക്കാനായി എത്തിച്ചിരുന്നു. നാലമ്പലത്തിനു സമീപം പ്രത്യേകം പീഠം ഒരുക്കിയാണ് പുസ്തകങ്ങൾ പൂജയ്ക്കായി ഒരുക്കിയത്. ദേവീഭാഗവത പാരായമം, അഷ്ടലക്ഷ്മിപൂജ, നാമസങ്കീർത്തനം തുടങ്ങിയവയും വിവിധ ക്ഷേത്രങ്ങളിൽ ആരംഭിച്ചു. വിജയദശമിനാൾ വരെ വിശേഷാൽ പൂജകൾ തുടരും. വൈക്കത്തൂർ മഹാദേവക്ഷേത്രത്തിൽ ഇന്നലെ വൈകിട്ടു നടന്ന പൂജവയ്പിനു മേൽശാന്തി മുണ്ടക്കിഴി കാലടി മനയ്ക്കൽ നാരായണൻ നമ്പൂതിരിപ്പാട് കാർമികത്വം വഹിച്ചു. നിറമാലയും ചുറ്റുവിളക്കും നടത്തി. ‍ഞായർ രാവിലെ 9ന് പ്രത്യേക പുസ്തകപൂജയ്ക്കു ശേഷം മുണ്ടക്കിഴി കാലടി മനയ്ക്കൽ ശാസ്തൃശർമൻ നമ്പൂതിരി കുരുന്നുകളെ എഴുത്തിനിരുത്തും.

തൊഴുവാനൂർ ∙ ഭഗവതിക്ഷേത്രത്തിൽ നടന്ന പൂജവയ്പ്പിനു മേൽശാന്തി പുത്തൂർ മനയ്ക്കൽ പ്രകാശൻ നമ്പൂതിരി കാർമികനായി. വിശേഷാൽ നവകം–പഞ്ചഗവ്യം ചടങ്ങുകൾക്ക് കാലടി പടിഞ്ഞാറേടത്ത് മനയ്ക്കൽ തന്ത്രിമാർ കാർമികത്വം വഹിച്ചു. പൈങ്കണ്ണൂർ ∙ മൂകാംബികാക്ഷേത്രത്തിൽ നടന്ന പൂജവയ്പ്പിനു പരത മനയ്ക്കൽ നന്ദൻ നമ്പൂതിരി കാർമികനായി. വിദ്യാരംഭത്തിനു കുട്ടികളെ ഴുത്തിനിരുത്തലിന് എം.രഞ്ജിനി നേതൃത്വം നൽകും. 

ADVERTISEMENT

വൈക്കത്തൂർ ∙ പച്ചീരി മഹാവിഷ്ണുക്ഷേത്രത്തിലെ പൂജവയ്പിനു മേൽശാന്തി കുൽദീപ് മിശ്ര നേതൃത്വം നൽകി. പ്രത്യക പൂജകളും നടത്തി. നിറമാലയും ചുറ്റുവിളക്കും നടത്തി. പടിഞ്ഞാക്കര വള്ളിക്കാവ് മഹാക്ഷേത്രത്തിൽ കിഴുമന ഇല്ലത്ത് ഉണ്ണിക്കൃഷ്ണൻ എമ്പ്രാന്തിരി പൂജവയ്പ് നടത്തി. 

വടക്കുംപുറം ∙ സികെ പാറ നൈതലപ്പുറം ധർമശാസ്താക്ഷേത്രത്തിൽ പ്രത്യേകം സജ്ജമാക്കിയ സരസ്വതി മണ്ഡപത്തിൽ മേൽശാന്തി മേപ്പാട്ടില്ലത്ത് ശാസ്തൃശർമൻ പൂജകൾക്കു തുടക്കമിട്ടു. ദശമിനാളിൽ വിദ്യാരംഭത്തിനു പുറമേ വാഹനപൂജയുമുണ്ട്. പകരനെല്ലൂർ രുധിരമഹാകാളൻ ക്ഷേത്രത്തിൽ പൂജവയ്പ് നടത്തി. ഒട്ടേറെ ഭക്തർ പുസ്തകങ്ങളും പഠനോപകരണങ്ങളും പൂജയ്ക്കായി എത്തിച്ചു. മാതൃസമിതി അംഗങ്ങൾ ലളിതാസഹസ്രനാമജപവും നടത്തി. 

ADVERTISEMENT

തിരുവേഗപ്പുറ ∙ മഹാക്ഷേത്രത്തിൽ സർഗവേദിയുടെ നൃത്ത സംഗീത സദസ്സിൽ ഇന്നലെ പള്ളിപ്പുറം മുദ്ര സ്കൂൾ ഓഫ് ഡാൻസ് ആൻഡ് മ്യൂസിക്സ് അംഗങ്ങൾ നൃത്തസദസ് നടത്തി. നാളെ സർഗവേദിയുടെ കഥകളി അരങ്ങേറും. കാലകേയവധം ആണ് കഥ. ദശമിനാളിൽ നൃത്തസന്ധ്യുമുണ്ട്.

തുഞ്ചൻപറമ്പിൽ ഇന്ന്
∙ കൃഷ്ണാഞ്ജന നൃത്തകലാക്ഷേത്രത്തിന്റെ നൃത്തോപാസന – 5.30
∙ എസ്.അശ്വിന്റെ സംഗീതക്കച്ചേരി – 6.30
∙ വി.എൻ.വിവേകിന്റെ ഭരതനാട്യം – 7.00
∙ മധുരിക്കും ഓർമകൾ – 7.30

English Summary:

This article highlights the vibrant Navratri and Saraswati Pooja celebrations taking place across various temples in Kerala, India.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT