എആർ നഗർ ∙ ദേശീയപാതയിൽ കൊളപ്പുറത്ത് ഗതാഗത പ്രശ്ന പരിഹാരത്തിന് മേൽപാലം മാത്രമാണ് പരിഹാരമെന്ന് സമരസമിതി. സ്ഥലം ഏറ്റെടുക്കാമെന്ന് നിർമാണ കരാർ കമ്പനി അധികൃതർ ഹൈക്കോടതി അഡ്വക്കറ്റ് കമ്മിഷനോട് പറഞ്ഞത് തെറ്റിദ്ധരിപ്പിക്കാൻ മാത്രമാണെന്നും സമര സമിതി ആരോപിച്ചു. ദേശീയപാത കൊളപ്പുറത്ത് അരീക്കോട്– പരപ്പനങ്ങാടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എആർ നഗർ ∙ ദേശീയപാതയിൽ കൊളപ്പുറത്ത് ഗതാഗത പ്രശ്ന പരിഹാരത്തിന് മേൽപാലം മാത്രമാണ് പരിഹാരമെന്ന് സമരസമിതി. സ്ഥലം ഏറ്റെടുക്കാമെന്ന് നിർമാണ കരാർ കമ്പനി അധികൃതർ ഹൈക്കോടതി അഡ്വക്കറ്റ് കമ്മിഷനോട് പറഞ്ഞത് തെറ്റിദ്ധരിപ്പിക്കാൻ മാത്രമാണെന്നും സമര സമിതി ആരോപിച്ചു. ദേശീയപാത കൊളപ്പുറത്ത് അരീക്കോട്– പരപ്പനങ്ങാടി സംസ്ഥാന പാതയിൽ മേൽപാലമില്ലാത്തത് രൂക്ഷമായ ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്.

പനമ്പുഴ റോഡ് ജംക‍്ഷനിൽ മേൽപാലം സ്ഥാപിക്കുന്നതിന് പകരം 220 മീറ്റർ അകലെയാണ് സ്ഥാപിച്ചത്. അധികൃതർക്ക് പറ്റിയ പിഴവ് പരിഹരിക്കുന്നതിന് പകരം കൂടുതൽ ദുരിതമുണ്ടാകുന്ന തരത്തിൽ സർവീസ് റോഡിലുടെ ഇരു ഭാഗത്തേക്കുമുള്ള വാഹനങ്ങൾ അനുവദിക്കുകയാണ് ഇപ്പോൾ ചെയ്തിട്ടുള്ളത്. നിലവിൽ 45 മീറ്റർ വീതിയുള്ള മേൽപാലവും അതിനോട് അനുബന്ധിച്ച് 6 മീറ്റർ വീതിയുള്ള സർവീസ് റോഡുമാണുള്ളത്.

ADVERTISEMENT

ഇത് ഒരു ഭാഗത്തേക്ക് മാത്രമാണ് പ്രയോജനപ്പെടുക. മറുഭാഗത്തേക്ക് പോകണമെങ്കിൽ കിലോമീറ്റർ ദൂരെയുള്ള കൂരിയാട്ടു പോയി തിരിച്ചു വരണം. കൊളപ്പുറം ഗവ. ഹൈസ്കൂൾ, വിവിധ സ്ഥാപനങ്ങൾ, താലൂക്ക് ആശുപത്രി, തിരൂരങ്ങാടിയിലെ ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ ഓഫിസുകൾ, എന്നിവയിലേക്ക് പോകണമെങ്കിൽ ഈ ദുരിതം അനുഭവിക്കണം.വിമാനത്താവളത്തിൽനിന്ന് വരുന്നവരും ചുറ്റിക്കറങ്ങണം. ജംക‍്ഷനിൽ മേൽപാലം സ്ഥാപിക്കുകയാണെങ്കിൽ ഈ പ്രശ്നങ്ങൾക്കെല്ലാം പരിഹാരമാകും. ഇത് അനുവദിക്കാത്തതിനെ തുടർന്ന് സമരസമിതി ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് പ്രവൃത്തി ഏറെ മാസക്കാലം സ്റ്റേ ചെയ്തിരുന്നു. പിന്നീട്, സർവീസ് റോഡിലൂടെ ഇരുഭാഗത്തേക്കുമുള്ള വാഹനങ്ങൾക്ക് പോകാൻ സൗകര്യമുണ്ടെന്ന് അറിയിച്ചാണ് സ്റ്റേ നീക്കിയത്. എന്നാൽ വാഹനം ഇരു ഭാഗത്തേക്കും കടത്തിവിടാൻ തുടങ്ങിയത് മുതൽ സ്ഥിരമായി ഗതാഗതക്കുരുക്കാണ്. 6 മീറ്റർ മാത്രമാണ് റോഡിന്റെ വീതി. ഇതിലൂടെ സാധാരണ വാഹനങ്ങൾക്ക് പോലും ഒരേസമയം കടന്നുപോകാൻ പ്രയാസമാണ്. വലിയ വാഹനങ്ങൾ വരുമ്പോൾ റോഡ് സ്തംഭിക്കുകയാണ്.

സമരസമിതിയും പഞ്ചായത്തും ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് അഡ്വക്കറ്റ് കമ്മിഷനെ നിയമിച്ചിരുന്നു. കഴിഞ്ഞ ദിവസം റിപ്പോർട്ട് തയാറാക്കുന്നതിനായി കമ്മിഷൻ നേരിട്ട് സന്ദർശിച്ചിരുന്നു. സമരസമിതിയും പഞ്ചായത്തും നാട്ടുകാരും വിദ്യാർഥികളും അധ്യാപകരും പ്രയാസങ്ങൾ കമ്മിഷനെ അറിയിച്ചു. ഗതാഗതക്കുരുക്ക് നേരിട്ട് ബോധ്യപ്പെടുകയും ചെയ്തു. എന്നാൽ പരിഹാരത്തിന് സ്ഥലമേറ്റെടുക്കുന്നുണ്ടെന്നാണ് നിർമാണക്കമ്പനി അറിയിച്ചത്. എന്നാൽ സ്ഥലമേറ്റെടുക്കുന്ന കാര്യം ഏറെ കാലമായി പറയുന്നുണ്ടെന്നും മേൽപാലത്തിന്റെ മറുഭാഗത്ത് ജംക‍്ഷനിലാണ് സ്ഥലമേറ്റെടുക്കുന്നതെന്നും സമരസമിതി ആരോപിച്ചു.

ADVERTISEMENT

റോഡിന് മറുപുറത്ത് സ്ഥലം ഏറ്റെടുക്കുന്നത് കൊണ്ട് ഇവിടത്തെ ഗതാഗത പ്രശ്നത്തിന് പരിഹാരമാകില്ലെന്നും സ്ഥലം ഏറ്റെടുക്കുന്നു എന്ന് പറഞ്ഞു തെറ്റിദ്ധാരണ ഉണ്ടാക്കുകയാണെന്നും ഇവർ പറഞ്ഞു. ദേശീയപാതയും സർവീസ് റോഡും തമ്മിൽ അഞ്ചര മീറ്ററിൽ താഴെ മാത്രമാണ് ഉയരമുള്ളതെന്നും അതുകൊണ്ട് മേൽപാലം നിർമിക്കാൻ കഴിയില്ലെന്നുമാണ് കമ്പനി പറഞ്ഞിരുന്നത്. എന്നാൽ ഇന്നലെ കമ്മിഷൻ അളന്നപ്പോൾ എട്ടര മീറ്റർ ഉയരമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. റോഡ് 6 മീറ്റർ മാത്രമാണ് വീതി. റോഡിൽ ഓട കൂടി നിർമിക്കുമ്പോൾ വീതി ഇനിയും കുറയുമെന്നും ഇവർ പറഞ്ഞു.

English Summary:

The traffic congestion at Kolappuram on the National Highway is attributed to a misplaced flyover, leading to significant commuter woes. A protest committee advocates for its relocation. The controversy extends to legal interventions, as the High Court hears complaints and a construction company faces scrutiny for potentially misleading statements about land acquisition. Local entities demand action against the enduring congestion impacting daily life.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT