തേഞ്ഞിപ്പലം∙ ജില്ലയുടെ കൗമാര കായികക്കുതിപ്പിനു കാലിക്കറ്റ് സർവകലാശാലാ സി.എച്ച്. മുഹമ്മദ് കോയ സിന്തറ്റിക് സ്റ്റേഡിയം ഒരുങ്ങി. 17 ഉപജില്ലകളിൽനിന്നുള്ള 5,000 പ്രതിഭകൾ മാറ്റുരയ്ക്കുന്ന ജില്ലാ കായികോത്സവത്തിന് ഇന്നു രാവിലെ തിരിതെളിയും. പല മീറ്റുകളിലും തിളങ്ങിയവർ സ്കൂൾ കായികോത്സവത്തിൽ മത്സരത്തിനുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തേഞ്ഞിപ്പലം∙ ജില്ലയുടെ കൗമാര കായികക്കുതിപ്പിനു കാലിക്കറ്റ് സർവകലാശാലാ സി.എച്ച്. മുഹമ്മദ് കോയ സിന്തറ്റിക് സ്റ്റേഡിയം ഒരുങ്ങി. 17 ഉപജില്ലകളിൽനിന്നുള്ള 5,000 പ്രതിഭകൾ മാറ്റുരയ്ക്കുന്ന ജില്ലാ കായികോത്സവത്തിന് ഇന്നു രാവിലെ തിരിതെളിയും. പല മീറ്റുകളിലും തിളങ്ങിയവർ സ്കൂൾ കായികോത്സവത്തിൽ മത്സരത്തിനുണ്ട്. നവാഗതരായ പ്രതിഭകളുമുണ്ട്. കായികകിരീടം നിലനിർത്താൻ തന്നെയാണു നിലവിലെ ജേതാക്കളായ എടപ്പാളിന്റെ തയാറെടുപ്പ്. 

രാവിലെ 9ന് ലോങ്‌ ജംപ്, ഹൈജംപ്, ഷോട്പുട് (സബ് ജൂനിയർ ബോയ്സ്), ഹാമർത്രോ  (ജൂനിയർ ഗേൾസ്) മത്സരങ്ങൾ. യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ ഫോട്ടോ ഫിനിഷിങ് ക്യാമറയ്ക്കു സ്ഥിരം ടവർ സ്ഥാപിച്ച ശേഷമുള്ള ആദ്യ ജില്ലാ കായിക മേളയാണിത്. മത്സരഫലം ഒരു തർക്കത്തിനും ഇടയാക്കാതെ കൃത്യവും വ്യക്തവുമായി ലഭിക്കുമെന്നതു സവിശേഷത. കായികോത്സവ ഉദ്ഘാടനം ഇന്നു രാവിലെ 9ന് ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ കെ.പി.രമേഷ് കുമാർ നിർവഹിക്കും.  23ന് വൈകിട്ട് 4ന് സമാപന സമ്മേളനം കാലിക്കറ്റ് സർവകലാശാലാ വിസി ഡോ.പി.രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും.

ADVERTISEMENT

സംസ്ഥാന സ്കൂൾ കായികമേളയിൽ കിരീടം ലക്ഷ്യമിട്ട് മലപ്പുറം
സംസ്ഥാന സ്കൂൾ കായികമേളയിൽ കിരീടം പ്രതീക്ഷിച്ചു മലപ്പുറം. കഴിഞ്ഞ തവണത്തെ രണ്ടാം സ്ഥാനം ഇക്കുറി ഒന്നാം സ്ഥാനമാക്കി ഉയർത്തണമെന്ന നിലയ്ക്കാണു തയാറെടുപ്പുകൾ.   ജില്ലാ കായികോത്സവത്തിനു ശേഷം മികച്ച ജില്ലാതല താരനിരയ്ക്കു രൂപം നൽകും. ഇന്നു തുടങ്ങുന്ന ജില്ലാ കായികോത്സവത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ബന്ധപ്പെട്ടവർ അറിയിച്ചു.

English Summary:

The newly inaugurated Calicut University C.H. Muhammed Koya Synthetic Stadium is set to host the District Athletics Meet, showcasing the talents of over 5,000 young athletes from 17 sub-districts across Kozhikode.