നിലമ്പൂർ ∙ പാവപ്പെട്ടവർക്കായി ജീവിതം സമർപ്പിച്ച ഫാത്തിമഗിരി സോഷ്യൽ സർവീസ് സെന്റർ മുൻ ഡയറക്ടർ സിസ്റ്റർ മരീനി ഇനി ദീപ്തസ്മരണ. നിലമ്പൂരിന്റെ മദർ തെരേസ എന്നറിയപ്പെട്ടിരുന്ന സിസ്റ്റർ അനേകം ജീവിതങ്ങളെയാണ് ദാരിദ്ര്യത്തിൽനിന്ന് കൈപിടിച്ചുയർത്തിയത്. സിസ്റ്ററുടെ വേർപാടോടെ സാധാരണക്കാർക്ക് നഷ്ടമായത് ദുഃഖഭാരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിലമ്പൂർ ∙ പാവപ്പെട്ടവർക്കായി ജീവിതം സമർപ്പിച്ച ഫാത്തിമഗിരി സോഷ്യൽ സർവീസ് സെന്റർ മുൻ ഡയറക്ടർ സിസ്റ്റർ മരീനി ഇനി ദീപ്തസ്മരണ. നിലമ്പൂരിന്റെ മദർ തെരേസ എന്നറിയപ്പെട്ടിരുന്ന സിസ്റ്റർ  അനേകം ജീവിതങ്ങളെയാണ് ദാരിദ്ര്യത്തിൽനിന്ന് കൈപിടിച്ചുയർത്തിയത്. സിസ്റ്ററുടെ വേർപാടോടെ സാധാരണക്കാർക്ക് നഷ്ടമായത് ദുഃഖഭാരം പങ്കുവയ്ക്കാനുള്ള അത്താണിയാണ്.1990ൽ അപ്പോസ്തലിക് കാർമൽ സഭയിൽ അംഗമായ സിസ്റ്റർ മരീനി നിലമ്പൂർ ഫാത്തിമഗിരി സ്കൂളിനോടു ചേർന്ന  കോൺവെന്റിലാണ് സമർപ്പിതജീവിതം തുടങ്ങുന്നത്. സാമൂഹിക പ്രവർത്തനത്തിൽ ബിരുദാനന്തര ബിരുദം നേടിയശേഷം കണ്ണൂർ രൂപതയുടെ സാമൂഹികസേവന കേന്ദ്രമായ കൈറോസിൽ അനിമേറ്ററായി നിയോഗിക്കപ്പെട്ടു.  2008ൽ സിസ്റ്റർ മരീനി ഡയറക്ടറായി ചുമതലയേറ്റതാേടെ ഫാത്തിമഗിരി സോഷ്യൽ സർവീസ് സെന്ററിന്റെ പ്രവർത്തനങ്ങൾക്ക് പുതിയ ദിശാബോധം കൈവന്നു. സാധാരണക്കാരുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്ന സിസ്റ്റർ സ്ത്രീശാക്തീകരണത്തിന് ഊന്നൽ നൽകി.

മലയോര മേഖലയിലുടനീളം നൂറോളം സ്വയംസഹായ സംഘങ്ങൾ രൂപീകരിച്ചു. 2000 സ്ത്രീകളാണ് അംഗങ്ങൾ. 90% പേരും സമൂഹത്തിന്റെ താഴേക്കിടയിലുള്ളവർ.സ്വയംതൊഴിൽ സംരംഭങ്ങളിലൂടെ അവർക്ക് സ്വന്തം കാലിൽ നിൽക്കാവുന്ന സ്ഥിതിവന്നു. 300 കുടുംബങ്ങളെ ദാരിദ്ര്യരേഖയ്ക്ക് മുകളിലെത്തിച്ചു. വീടുകൾ നിർമിച്ചും വിദ്യാഭ്യാസ, ചികിത്സാ സഹായങ്ങൾ നൽകിയും പാവപ്പെട്ടവരുടെ അത്താണിയായി.ബോധവൽക്കരണ ക്ലാസുകൾ, ഉല്ലാസയാത്രകൾ എന്നിവയിലൂടെ ഗ്രാമീണ സ്ത്രീകൾക്ക് ആത്മവിശ്വാസം പകർന്നു. 2018ൽ മികച്ച കുടുംബശ്രീ അയൽക്കൂട്ടത്തിനുള്ള മലയാള മനോരമ - മലബാർ ഗോൾഡ് പ്രഥമ പെൺമ പുരസ്കാരം  ഫാത്തിമഗിരി സോഷ്യൽ സെന്ററിന് ലഭിച്ചത് സിസ്റ്ററുടെ സേവനങ്ങൾക്കുള്ള അംഗീകാരമായി.ഒരു വർഷം മുൻപാണ് സിസ്റ്റർ മരീനി കാൻസർ രോഗബാധിതയായത്. ചികിത്സക്ക് വിധേയായപ്പോഴും തളരാതെ പ്രവർത്തനം തുടർന്നു. രോഗമുക്തി പ്രാപിച്ചെന്ന് എല്ലാവരും സന്തോഷിച്ച ഘട്ടത്തിലാണ് വേർപാട്.

ADVERTISEMENT

സിസ്റ്റർ മരീനി അന്തരിച്ചു
നിലമ്പൂർ ∙ അപ്പോസ്തലിക് കാർമൽ സഭ സതേൺ പ്രൊവിൻസിന്റെ കാർമൽ ഹിൽ സൊസൈറ്റിയുടെ കീഴിലെ നിലമ്പൂർ ഫാത്തിമഗിരി സോഷ്യൽ സർവീസ് സെന്റർ ഡയറക്ടറായിരുന്ന സിസ്റ്റർ മരീനി (61) അന്തരിച്ചു. മൃതദേഹം ഇന്ന് 6ന് കോഴിക്കോട് പ്രൊവിൻഷ്യൽ ഹൗസിൽ പൊതുദർശനത്തിനു വയ്ക്കും. സംസ്കാരം രാവിലെ 11ന് കോഴിക്കോട് രൂപതാധ്യക്ഷൻ ഡോ. വർഗീസ് ചക്കാലയ്ക്കലിന്റെ കാർമികത്വത്തിൽ ശുശ്രൂഷയ്ക്കുശേഷം കാർമൽ ഹിൽ കോൺവന്റിൽ.കോഴിക്കോട് കുറ്റ്യാടി പൂതംപാറ പരേതരായ ചെമ്പനാനിക്കൽ ജോസഫിന്റെയും ഏലിക്കുട്ടിയുടെയും അഞ്ചാമത്തെ മകളായി 1963 മേയ് 14ന് ആണ് ജനനം. 1990ൽ സഭാവസ്ത്രം സ്വീകരിച്ചു. കണ്ണൂർ രൂപതയുടെ സാമൂഹിക സേവന വിഭാഗമായ കയ്റോസിൽ ദീർഘകാലം അനിമേറ്റേറായി പ്രവർത്തിച്ചു. 2008ൽ നിലമ്പൂർ ഫാത്തിമഗിരി സോഷ്യൽ സെന്റർ ഡയറക്ടറായി. ജീവകാരുണ്യ, സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയയാണ്. മികച്ച സാമൂഹിക പ്രവർത്തകയ്ക്കുള്ള കാരിത്താസ് ഇന്ത്യയുടെ പുരസ്കാരം നേടിയിട്ടുണ്ട്. ഷൊർണൂർ സെന്റ് തെരേസാസ്, ബെംഗളൂരു ലൂർദ് മാതാ, കണ്ണൂർ മാട്ടൂൽ ലിറ്റിൽ ഫ്ലവർ, ഓച്ചംതുരുത്ത് ഹോളി ട്രിനിറ്റി കോൺവന്റുകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

English Summary:

Sister Marini, the former director of the Fatimagiri Social Service Center, fondly remembered as the Mother Teresa of Nilambur, dedicated her life to empowering women and alleviating poverty. Under her leadership, the center created numerous self-help groups and uplifted many families. Despite her battle with cancer, Sister Marini continued her community work, leaving an enduring legacy.