താനൂർ ∙ നാട്ടുകാർ കാലങ്ങളായി ഉപയോഗിച്ചിരുന്ന നടവഴി അടച്ച് പൂട്ടാനുള്ള റെയിൽവേയുടെ ശ്രമം പരിസരവാസികളുടെയും ജനപ്രതിനിധികളുടെയും ഇടപെടലിനെ തുടർന്ന് മാറ്റിവച്ചു.റെയിൽവേ സ്റ്റേഷനും തെയ്യാല റോഡ് റെയിൽവെ ഗേറ്റിനുമിടയിലുള്ള വഴിയാണ് അടച്ചു കെട്ടാനുള്ള ശ്രമമുണ്ടായത്. ഇതോടെ നാട്ടുകാർ പ്രതിഷേധവുമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

താനൂർ ∙ നാട്ടുകാർ കാലങ്ങളായി ഉപയോഗിച്ചിരുന്ന നടവഴി അടച്ച് പൂട്ടാനുള്ള റെയിൽവേയുടെ ശ്രമം പരിസരവാസികളുടെയും ജനപ്രതിനിധികളുടെയും ഇടപെടലിനെ തുടർന്ന് മാറ്റിവച്ചു.റെയിൽവേ സ്റ്റേഷനും തെയ്യാല റോഡ് റെയിൽവെ ഗേറ്റിനുമിടയിലുള്ള വഴിയാണ് അടച്ചു കെട്ടാനുള്ള ശ്രമമുണ്ടായത്. ഇതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. മുനിസിപ്പൽ മുസ്‌ലിം ലീഗ് സെക്രട്ടറി കെ.സലാം, ഡിവിഷൻ കൗൺസിലർ സി.കെ.എം.ബഷീർ, വ്യാപാരി വ്യവസായി ഏകോപന സമിതി  യൂണിറ്റ് പ്രസിഡന്റ് എൻ.എൻ.മുസ്തഫ കമാൽ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി പ്രവൃത്തി നിർത്തി വയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു. തിരൂരിൽ നിന്ന് ആർപിഎഫ് ഉദ്യോഗസ്ഥരും പൊലീസ് എസ്എച്ച്ഒ ടോണി ജെ.മറ്റവും സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി ചർച്ച നടത്തി.

റെയിൽവേ മേൽപാലം പണി പൂർത്തിയാകുന്നത് വരെ വഴി അടച്ചു കെട്ടാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന ആവശ്യം അധികൃതർ നിരാകരിച്ചു.ജനങ്ങളുടെ സുരക്ഷ മുൻനിർത്തി പാളം മുറിച്ചു കടക്കുന്നത് തടയാനുള്ള ഉന്നതതല തീരുമാനത്തിന്റെ ഭാഗമായാണ് ഇതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.  തർക്കമായതോടെ നഗരസഭ ചെയർമാൻ റഷീദ് മോര്യ റെയിൽവേ സീനിയർ സെക്‌ഷൻ എൻജിനീയറുമായി ബന്ധപ്പെട്ട് സ്ഥിതിഗതികൾ ധരിപ്പിച്ചു. പാലം പൂർത്തിയാകുന്നത് വരെ വഴി തടസ്സപ്പെടുത്തരുതെന്നായിരുന്നു ആവശ്യം. ഇതോടെ ജോലി നിർത്തി വയ്ക്കാൻ ധാരണയുമായി.

English Summary:

In Tanur, the local community successfully postponed the closure of a beloved footpath by protesting against the railway's decision. The intervention from public representatives and subsequent negotiations with authorities have led to halting the work until the railway overbridge is finished, ensuring continued access for residents.