കയ്യടികൾ കവർന്ന് വി.എം.കുട്ടിയുടെ സഹഗായിക; അക്ഷരപ്രയാണത്തിൽ ആവേശപൂർവം...
കയ്യടികൾ കവർന്ന് വി.എം.കുട്ടിയുടെ സഹഗായിക മലപ്പുറം ∙ തൃക്കലങ്ങോട് പൊതുജന വായനശാലയിൽ ഹോർത്തൂസ് അക്ഷരപ്രയാണം എത്തിയപ്പോൾ ഒരു പാട്ടുപാടാൻ അവസരം ചോദിച്ചെത്തിയ മഞ്ചേരി കാരക്കുന്നിലെ വി.ജാനകി രണ്ടു മാപ്പിളപ്പാട്ടു പാടിയാണു വേദി വിട്ടത്. പാട്ടിനൊപ്പം സദസ്സ് താളം പിടിച്ചു. ഗംഭീര കയ്യടിയും. ഏഴാം ക്ലാസിൽ

കയ്യടികൾ കവർന്ന് വി.എം.കുട്ടിയുടെ സഹഗായിക
മലപ്പുറം ∙ തൃക്കലങ്ങോട് പൊതുജന വായനശാലയിൽ ഹോർത്തൂസ് അക്ഷരപ്രയാണം എത്തിയപ്പോൾ ഒരു പാട്ടുപാടാൻ അവസരം ചോദിച്ചെത്തിയ മഞ്ചേരി കാരക്കുന്നിലെ വി.ജാനകി രണ്ടു മാപ്പിളപ്പാട്ടു പാടിയാണു വേദി വിട്ടത്. പാട്ടിനൊപ്പം സദസ്സ് താളം പിടിച്ചു. ഗംഭീര കയ്യടിയും. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ, വി.എം.കുട്ടി –ഫസീല ടീമിനൊപ്പം പാടിയ അനുഭവവും ജാനകി പങ്കുവച്ചു.
കാവനൂർ എയുപി സ്കൂളിൽ പഠിക്കുമ്പോൾ ആയിരുന്നു ആ സുവർണാവസരം. രണ്ടു വർഷം വി.എം.കുട്ടിക്കൊപ്പം പാടിയത് ഇന്നും മറക്കാനാകാത്ത നല്ല നിമിഷങ്ങളാണെന്നു ജാനകി പറഞ്ഞു. ഭർത്താവ് വേലായുധൻ. വിനീഷ, വിജേഷ്, വിജീഷ്ണ എന്നിവരാണു മക്കൾ. വനിതകൾ നടത്തുന്ന ശ്രീരാഗം ശിങ്കാരി മേളത്തിനു നേതൃത്വം നൽകുന്നതും ജാനകിയാണ്. പരിപാടി കാണാനെത്തിയ ഉത്തർപ്രദേശ് സ്വദേശിയായ റാജിയ ഖാത്തൂനും പാട്ടുകൾ പാടി സദസ്സിനെ കയ്യിലെടുത്തു.
അക്ഷരപ്രയാണത്തിൽ ആവേശപൂർവം...
മലപ്പുറം ∙ ഹോർത്തൂസ് അക്ഷരപ്രയാണത്തിനൊപ്പം യാത്ര ചെയ്ത് അധ്യാപക സുഹൃത്തുക്കളായ ശ്രീജയും ശ്രീലതയും. ബോയ്സ് സ്കൂളിൽ അധ്യാപികയായ ശ്രീജയും റിട്ട. അധ്യാപികയായ ശ്രീലതയുമാണ് ഇന്നലെ ഹോർത്തൂസ് അക്ഷരപ്രയാണം നടന്ന മഞ്ചേരിയിലെ രണ്ടു വേദികളിലുമെത്തിയത്. മഞ്ചേരി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലും മഞ്ചേരി യൂണിറ്റി വിമൻസ് കോളജിലും ഇരുവരും ആദ്യാവസാനം ഉണ്ടായിരുന്നു. ശ്രീലത മറ്റു പരിപാടികൾ മാറ്റിവച്ചാണ് എത്തിയതെങ്കിൽ ശ്രീജ സ്കൂളിൽനിന്ന് അവധിയെടുത്താണ് എത്തിയിരുന്നത്. പരിപാടിയുടെ വ്യത്യസ്തതയാണ് ആകർഷിച്ചതെന്ന് ഇരുവരും പറഞ്ഞു.
കൂട്ടമായെത്തി ‘വായനക്കൂട്ടം’
മലപ്പുറം ∙ ഹോർത്തൂസ് അക്ഷരപ്രയാണം അരീക്കോട് എത്തിയപ്പോൾ വീക്ഷിക്കാനായി മൂർക്കനാട് സുബുലുസ്സലാം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളും. ഹൈസ്കൂൾ വിഭാഗത്തിലെ ‘വായനക്കൂട്ട’ത്തിലെ 40 കുട്ടികളാണ് എത്തിയത്. പ്രധാനാധ്യാപിക നസീറ അമ്പാഴത്തിങ്ങൽ, അധ്യാപകരായ പി.കെ.പ്രസീത, എം.പി.നിസാർ അഹമ്മദ് എന്നിവരും കൂടെയുണ്ടായിരുന്നു.