ആഫ്രിക്കൻ ഒച്ചിന്റെ പിടിയിൽ കടലുണ്ടിപ്പുഴയുടെ തീരങ്ങൾ
മലപ്പുറം∙നഗരസഭയിലെ കടലുണ്ടിപ്പുഴയുടെ തീരങ്ങളായ കാവുങ്ങൽ, കൂട്ടമണ്ണ, എംഎസ്പി മൈതാനം, കൂട്ടമണ്ണ അങ്കണവാടി പരിസരങ്ങളിലെല്ലാം ആഫ്രിക്കൻ ഒച്ച് ശല്യം. പൊറുതിമുട്ടി പ്രദേശവാസികൾ. ഒന്നരമാസത്തിലധികമായി ഒച്ച് ശല്യം തുടങ്ങിയിട്ട്. കഴിഞ്ഞ വെള്ളപ്പൊക്കത്തെ തുടർന്നാണു ഇവ പുഴയിലൂടെ കൂട്ടമായി എത്തിയത്. വീടുകളുടെ

മലപ്പുറം∙നഗരസഭയിലെ കടലുണ്ടിപ്പുഴയുടെ തീരങ്ങളായ കാവുങ്ങൽ, കൂട്ടമണ്ണ, എംഎസ്പി മൈതാനം, കൂട്ടമണ്ണ അങ്കണവാടി പരിസരങ്ങളിലെല്ലാം ആഫ്രിക്കൻ ഒച്ച് ശല്യം. പൊറുതിമുട്ടി പ്രദേശവാസികൾ. ഒന്നരമാസത്തിലധികമായി ഒച്ച് ശല്യം തുടങ്ങിയിട്ട്. കഴിഞ്ഞ വെള്ളപ്പൊക്കത്തെ തുടർന്നാണു ഇവ പുഴയിലൂടെ കൂട്ടമായി എത്തിയത്. വീടുകളുടെ ചുമരുകളിലും കിണറുകളുടെ പടവുകളിലും വഴികളിലുമെല്ലാം ഇവ കയറി ക്കൂടിയിരിക്കുകയാണ്. കാട്ടു പൊന്തകളുടെയും ചെടികളുടെയും ഇലകളും തിന്ന് പെറ്റുപെരുകുകയും ചെയ്യുന്നു.
250 ഗ്രാമോളം ഭാരം വരുന്ന ഇവ രാത്രിയിലാണു കൂടുതലും പുറത്തിറങ്ങുന്നത്. തണുപ്പും ജലാംശമുള്ള പ്രദേശങ്ങളിലാണു കൂടുതലുമുള്ളത്. തുടക്കത്തിൽ ഒന്നോ രണ്ടോ കണ്ടിരുന്ന ഇവ കൂടുതൽ ഉൾഭാഗങ്ങളിലെ വീടുകളിലേക്കും എത്തിയിട്ടുണ്ട്. വീട്ടുകാർ ഉപ്പിട്ടാണ് ഇവയുടെ ശല്യത്തെ പ്രതിരോധിക്കുന്നത്. കൂടുതൽ ഭാഗങ്ങളിലെത്തിയതോടെ ഇവ നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നു പ്രദേശവാസികൾ പറഞ്ഞു.വാർഡ് കൗൺസിലർ ജംഷീന ഉരുണിയൻപറമ്പിലും നാട്ടുകാരും നഗരസഭയിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ നഗരസഭാ ആരോഗ്യവിഭാഗം പ്രദേശത്തു പരിശോധന നടത്തി.
ക്ലീൻ സിറ്റി മാനേജർ കെ.മധുസൂദനന്റെ നേതൃത്വത്തിലാണു പരിശോധന നടത്തിയത്. പ്രദേശത്തെ കാടുകൾ വെട്ടിതെളിയിക്കാനും വീടുകളുടെ പരിസരങ്ങൾ ശുചീകരിക്കാനും ആരോഗ്യവകുപ്പ് നിർദേശം നൽകി. പ്രദേശത്ത് നാട്ടുകാരുമായി ചേർന്ന് അടുത്ത ഞായറാഴ്ച മാസ് ക്ലീനിങ് നടത്താനും തീരുമാനിച്ചു.