ആനുകൂല്യം വെട്ടിക്കുറച്ചു; 600 ഏക്കർ പാടം തരിശിടും
എരമംഗലം ∙തദ്ദേശ സ്ഥാപനങ്ങൾ കർഷകർക്കുള്ള ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചതോടെ പൊന്നാനി കോളിലെ പുഞ്ച കർഷകർ പ്രതിസന്ധിയിൽ. ജില്ലാ, ബ്ലോക്ക്, പഞ്ചായത്തുകൾ വർഷം തോറും കർഷകർക്ക് കൂലി ഇനത്തിൽ നൽകുന്ന ആനൂകൂല്യങ്ങളാണ് ഈ വർഷം വൻതോതിൽ വെട്ടിക്കുറച്ചിരിക്കുന്നത്.കൃഷിയുടെ ചെലവിലേക്കായി ഏക്കറിന് 7500 രൂപ നിരക്കിൽ

എരമംഗലം ∙തദ്ദേശ സ്ഥാപനങ്ങൾ കർഷകർക്കുള്ള ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചതോടെ പൊന്നാനി കോളിലെ പുഞ്ച കർഷകർ പ്രതിസന്ധിയിൽ. ജില്ലാ, ബ്ലോക്ക്, പഞ്ചായത്തുകൾ വർഷം തോറും കർഷകർക്ക് കൂലി ഇനത്തിൽ നൽകുന്ന ആനൂകൂല്യങ്ങളാണ് ഈ വർഷം വൻതോതിൽ വെട്ടിക്കുറച്ചിരിക്കുന്നത്. കൃഷിയുടെ ചെലവിലേക്കായി ഏക്കറിന് 7500 രൂപ നിരക്കിൽ ഓരോ പാടശേഖരങ്ങൾക്കും കഴിഞ്ഞ വർഷം വരെ ലഭിച്ചിരുന്നെങ്കിലും ഇൗ വർഷം 1500 രൂപ മുതൽ 2500 രൂപ വരെയാണ് തദ്ദേശ സ്ഥാപനങ്ങൾ നൽകാൻ ധാരണയായിരിക്കുന്നത്.വിത്ത്, കുമ്മായം, ഞാർ നടീൽ, നിലം ഒരുക്കൽ, നടീൽ എന്നിവയ്ക്കാണു തദ്ദേശ സ്ഥാപനങ്ങൾ കർഷകർക്കു ഫണ്ട് അനുവദിച്ചിരുന്നത്. ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചത് ജില്ലയിലെ പരിധിയിൽ വരുന്ന കോൾ കർഷകരെയാണ് ഏറെ ബാധിക്കുക.
കോൾമേഖലയിലെ 4500 ഏക്കറോളം പാടശേഖരത്തെ കർഷകർക്കാണ് വലിയ തിരിച്ചടി നേരിടുക. നടീൽ വരെ ഏക്കറിന് 10,000 രൂപയ്ക്കു മുകളിൽ ചെലവ് വരുന്നതിനാൽ ആനുകൂല്യം വെട്ടിക്കുറച്ചതോടെ കൃഷിക്ക് ഇത്തവണ വലിയ ബാധ്യത വരുമെന്നാണ് കർഷകരുടെ വിലയിരുത്തൽ. കഴിഞ്ഞ വർഷത്തെ ആനുകൂല്യം ലഭിക്കാത്തതിനാലും ഇൗ വർഷത്തെ ആനുകൂല്യം വെട്ടിക്കുറച്ചതിലും പ്രതിഷേധിച്ചു മാറഞ്ചേരി പഞ്ചായത്തിലെ 600 ഏക്കർ പാടശേഖരമാണ് കർഷകർ തരിശിടുന്നത്.സംസ്ഥാന സർക്കാർ നൽകേണ്ട ഫണ്ടുകൾ വെട്ടിക്കുറച്ചതു മൂലമാണ് തദ്ദേശ സ്ഥാപനങ്ങൾക്ക് ആനുകൂല്യങ്ങൾ കുറയ്ക്കേണ്ടിവന്നതെന്നാണ് കർഷകരുടെ ആരോപണം.