അന്ത്യയാത്രയിലും അവർ ഒരുമിച്ച്..; ഒഴുകിയെത്തിയ ആയിരങ്ങൾ കണ്ണീർ തൂകി, വിട നൽകി നാട്
വേങ്ങര∙ സൗഹൃദവഴികളിൽ ഒന്നിച്ചു യാത്ര ചെയ്ത രണ്ടു യുവാക്കൾ അന്ത്യയാത്രയിലും ഒന്നിച്ചപ്പോൾ ഒഴുകിയെത്തിയ ആയിരങ്ങൾ കണ്ണീർ തൂകി. കഴിഞ്ഞ ദിവസം രാമപുരത്തെ അപകടത്തിൽ മരിച്ച വിദ്യാർഥികളായ പാക്കടപ്പുറായ ചെമ്പൻ ഹസൻ ഫദ്ലു, ഇസ്മായിൽ ലബീബ് എന്നിവർക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ ഒട്ടേറെപ്പേർ

വേങ്ങര∙ സൗഹൃദവഴികളിൽ ഒന്നിച്ചു യാത്ര ചെയ്ത രണ്ടു യുവാക്കൾ അന്ത്യയാത്രയിലും ഒന്നിച്ചപ്പോൾ ഒഴുകിയെത്തിയ ആയിരങ്ങൾ കണ്ണീർ തൂകി. കഴിഞ്ഞ ദിവസം രാമപുരത്തെ അപകടത്തിൽ മരിച്ച വിദ്യാർഥികളായ പാക്കടപ്പുറായ ചെമ്പൻ ഹസൻ ഫദ്ലു, ഇസ്മായിൽ ലബീബ് എന്നിവർക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ ഒട്ടേറെപ്പേർ എത്തിയിരുന്നു.ഇരുവരുടെയും മൃതദേഹങ്ങൾ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം വീട്ടിലെത്തിച്ചു. സഹപാഠികൾ ഉൾപ്പെടെയുള്ളവരുടെ കണ്ണീർപ്രണാമത്തോടെ നാട് ഇരുവർക്കും യാത്രാമൊഴി നൽകി.
വൈകിട്ട് നാലിനു ഹംസയുടെ വീട്ടിൽനിന്ന് ഇരുവരുടെയും മൃതദേഹങ്ങൾ നിസ്കാരത്തിന് എടുത്തു. പാക്കടപ്പുറായ ജുമാമസ്ജിദിൽ ഒന്നാം ഘട്ട നമസ്കാരത്തിനു പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ നേതൃത്വം നൽകി. തുടർന്ന് ഇരുകുളം പള്ളിയിൽ നമസ്കാരത്തിനു ശേഷം തൊട്ടടുത്ത കബറുകളിലായി ഇരുവരെയും മറവു ചെയ്തു. പി.കെ.കുഞ്ഞാലിക്കുട്ടി എംഎൽഎ, മഞ്ഞളാംകുഴി അലി എംഎൽഎ, കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വി.എസ്.ജോയ് എന്നിവർ അന്തിമോപചാരം അർപ്പിച്ചു.