ADVERTISEMENT

സംസ്കാരങ്ങളുടെ  വൈവിധ്യവുമായി അർച്ചനയും അപർണയും
മേലാറ്റൂർ∙ ജില്ലാ ശാസ്ത്രോത്സവത്തിൽ വിവിധ കാലഘട്ടങ്ങളിലെ സംസ്​കാരങ്ങൾ കളിമണ്ണിൽ നിർമിച്ച്​ ശ്രദ്ധ നേടി വിദ്യാർഥിനികൾ. മെസപ്പൊട്ടേമിയ, ഈജിപ്ത്​, ഹാരപ്പൻ സംസ്കാരങ്ങളിലെ പ്രധാന സംഭവങ്ങളാണ്​ മൊറയൂർ വിഎച്ച്​എം ഹയർ സെക്കൻഡറി സ്കൂളിലെ എൻ.അർച്ചന, സി.പി.അപർണ എന്നിവർ കളിമണ്ണിൽ നിശ്ചല മാതൃകയൊരുക്കിയത്​. ലിപികൾ, മഹാസ്നാനഘട്ടം, കലപ്പ, പായക്കപ്പൽ, പാത്രങ്ങൾ, കൃഷി, ഒട്ടകങ്ങൾ, പിരമിഡ്​,​ ആരാധനാലയം തുടങ്ങിവയാണ്​ ഒരുക്കിയത്​. ഒൻപതാം ക്ലാസ്​ ചരിത്രം രണ്ടാം പാഠഭാഗത്തെ ആസ്പദമാക്കിയാണ്​ എച്ച്​എസ്​ നിശ്ചലദൃശ്യ വിഭാഗത്തിൽ മത്സരത്തിനെത്തിയത്​. 

ജില്ലാ ശാസ്‌ത്രോത്സവത്തോടനുബന്ധിച്ച് മേലാറ്റൂർ ആർഎം ഹയർ സെക്കൻഡറി സ്‌കൂളിൽ ഒരുക്കിയ സാഹിത്യ പ്രദർശനശാല.
ജില്ലാ ശാസ്‌ത്രോത്സവത്തോടനുബന്ധിച്ച് മേലാറ്റൂർ ആർഎം ഹയർ സെക്കൻഡറി സ്‌കൂളിൽ ഒരുക്കിയ സാഹിത്യ പ്രദർശനശാല.

പ്ലാസ്റ്റിക്കിനെതിരെ എസ്പിസി കെഡറ്റുകളുടെ പ്രചാരണം
മേലാറ്റൂർ ∙ ജില്ലാ ശാസ്ത്രോത്സവത്തിൽ പ്ലാസ്റ്റിക് ക്യാരി ബാഗിനെതിരെ പ്രചാരണവുമായി സ്റ്റുഡന്റ് പൊലീസ് കെഡറ്റുകൾ. ആർ.എം.ഹയർ സെക്കൻഡറി സ്കൂളിലെ എസ്പിസിയുടെ നേതൃത്വത്തിലാണ് പ്രാചരണം ശക്തമാക്കിയത്. പകരം തുണിസഞ്ചികളുമായി വിപണനസ്റ്റാളും സജ്ജമാക്കിയിട്ടുണ്ട്. മാലിന്യമില്ലാത്ത എന്റെ വീട് നാടിന്റെ ഐശ്വര്യം എന്ന പദ്ധതിയുടെ ഭാഗമായാണ് പ്രവർത്തനം. പെൻ ബാങ്ക് പദ്ധതിയും നടത്തുന്നുണ്ട്. ഉപയോഗശൂന്യമായ 8 പേനകൾക്കു പകരമായി എഫോർ പേപ്പർ സൗജന്യമായി നൽകുന്ന പദ്ധതിയാണിത്. സ്കൂൾ മാനേജർ മേലാറ്റൂർ പത്മനാഭൻ, പ്രധാനാധ്യാപകൻ കെ.ടി.നാരായണൻ, കമ്യുണിറ്റി പൊലീസ് ഓഫിസർമാരായ പി.ശശികുമാർ, എം.ആർ.പ്രവിത എന്നിവരാണ് നേതൃത്വം നൽകുന്നത്.

ആസ്വാദനം പകർന്ന്  സാഹിത്യ  പ്രദർശനശാല 
മേലാറ്റൂർ∙ ജില്ലാ ശാസ്‌ത്രമേളയോടനുബന്ധിച്ച് വിജയം എന്ന പേരിൽ ഒരുക്കിയ സാഹിത്യ പ്രദർശനശാല സാഹിത്യ പ്രേമികൾക്ക് വേറിട്ട കാഴ്‌ചവിരുന്നായി. ആർഎം എച്ച്‌എസ്എസിലെ അധ്യാപകനും എഴുത്തുകാരനുമായ ഡോ.എൻ.പി.വിജയകൃഷ്‌ണന്റെ സാഹിത്യ പ്രവർത്തനങ്ങളുടെ നേർക്കാഴ്‌ചയാണ് പ്രദർശനശാലയിലുള്ളത്. സാംസ്‌കാരിക ചരിത്രത്തിന്റെ ഭാഗമായ കഥകളി, വിവിധ ക്ഷേത്രകലകൾ, ഭാഷ, സാഹിത്യം തുടങ്ങിയ മേഖലകളിലായി വിജയകൃഷ്‌ണനെഴുതിയ 30 സാഹിത്യകൃതികളും ഒട്ടേറെ ലേഖനങ്ങളും പ്രദർശനത്തിലുണ്ട്. പ്രമുഖരായ സാഹിത്യ, സാംസ്‌കാരിക നായകന്മാരോടൊപ്പം വേദി പങ്കിടുന്ന പടങ്ങളുമുണ്ട്.

ഭക്ഷണശാല  സൂപ്പർ
മേലാറ്റൂർ ∙ ജില്ലാ ശാസ്ത്രോത്സവത്തിൽ മത്സരാർഥികൾക്കും അധ്യാപകർക്കുമായി രുചികരമായ ഭക്ഷണമൊരുക്കി ഭക്ഷണശാല.ആദ്യ 2 ദിനത്തിൽ ഏഴായിരത്തോളം പേർക്കാണ്​ ഭക്ഷണം വിളമ്പിയത്​. ആദ്യദിനം ചോറ്​, സാമ്പാർ, അവിയൽ, അച്ചാർ, തോരൻ, പായസം എന്നിവയുൾപ്പെടെ സദ്യയാണ്​ വിളമ്പിയത്​. രണ്ടാം ദിനം മുട്ട ബിരിയാണി, കേസരി എന്നിവയായിരുന്നു. മൂന്നാം ദിവസമായ ഇന്നു ചോറ്​, പുളിയിഞ്ചി, മസാലക്കറി, തോരൻ, നെയ്​പായസം എന്നിവയാണ്​ നൽകുക. രാവിലെയും വൈകിട്ടും ചായ, ഉണ്ണിയപ്പം, ഉപ്പു​മാവ്​ എന്നിവയും നൽകുന്നു. കെഎസ്​.ടിഎ ജില്ലാ കമ്മിറ്റിയാണ്​ ഭക്ഷണവിതരണം നടത്തുന്നത്​. ഭക്ഷണ കമ്മിറ്റി കൺവീനർ ഷൈജി ടി.മാത്യു, ചെയർമാൻ വി.ശശിധരൻ, ജോ. കൺവീനർ എം.എൻ.അരുൺ, ഉപജില്ലാ സെക്രട്ടറി ടി.ജയേഷ്​, ജില്ലാ കമ്മിറ്റിയംഗം പി.ദീപ തുടങ്ങിയവരാണ്​ നേതൃത്വം നൽകുന്നത്​.

English Summary:

This article spotlights the exciting events at the Melattur District Science Fair. Discover how students recreated historical cultures, campaigned against plastic, and celebrated literature. The article also praises the delicious food served at the fair's canteen.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com