ആനക്കല്ലിൽ ഭൂമിക്കടിയിൽനിന്നുള്ള മുഴക്കം: ആശങ്ക വേണ്ടെന്ന് വിദഗ്ധർ
എടക്കര∙ ഉപ്പട ആനക്കല്ലിൽ ഭൂമിക്കടിയിൽനിന്നുണ്ടായ മുഴക്കവും ഇതിനൊപ്പമുണ്ടായ ചെറിയ പ്രകമ്പനവും സംബന്ധിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നു ജില്ലാ ദുരന്തനിവാരണ അതോറിറ്റി. സ്ഥലം സന്ദർശിച്ച വിവിധ സംഘങ്ങൾ നൽകിയ റിപ്പോർട്ടുകൾ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ മെംബർ സെക്രട്ടറി ശേഖറിന്റെ അധ്യക്ഷതയിൽ ചേർന്ന

എടക്കര∙ ഉപ്പട ആനക്കല്ലിൽ ഭൂമിക്കടിയിൽനിന്നുണ്ടായ മുഴക്കവും ഇതിനൊപ്പമുണ്ടായ ചെറിയ പ്രകമ്പനവും സംബന്ധിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നു ജില്ലാ ദുരന്തനിവാരണ അതോറിറ്റി. സ്ഥലം സന്ദർശിച്ച വിവിധ സംഘങ്ങൾ നൽകിയ റിപ്പോർട്ടുകൾ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ മെംബർ സെക്രട്ടറി ശേഖറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിലയിരുത്തിയ ശേഷമാണ് ഇക്കാര്യം അറിയിച്ചത്. ഇന്നു കലക്ടർ വി.ആർ.വിനോദ് ആനക്കല്ല് സന്ദർശിക്കും. പരിശോധനാ റിപ്പോർട്ട് സംബന്ധിച്ചു കൂടുതൽ കാര്യങ്ങൾ കലക്ടർ നേരിട്ടു വ്യക്തമാക്കും.
ചൊവ്വ രാത്രി 9നും 10.45നുമാണ് ആനക്കല്ല് പട്ടികവർഗ നഗറിനും സമീപപ്രദേശത്തുമായി ഒരു കിലോമീറ്റർ ചുറ്റളവിൽ ഭൂമിക്കടിയിൽനിന്നുള്ള മുഴക്കവും പ്രകമ്പവുമുണ്ടായത്. ശോഭന മുരിയംകണ്ടത്തിൽ, ഹരീസ് മേലേതിൽ, തേക്കടയിൽ സാമുവൽ, ശങ്കരൻ, സുരേഷ് തുടങ്ങിയവരുടെ വീടുകളുടെ ഭിത്തിയിലും തറയിലും വിള്ളലുകളുണ്ടായി.
വില്ലേജ് അധികൃതരും പൊലീസും ജനപ്രതിനിധികളും ഉൾപ്പെടെയുള്ള സംഘം സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തുന്നതിനിടെ ആയിരുന്നു രണ്ടാമത്തെ മുഴക്കം. ഇതോടെ ഇവിടെയുള്ള എല്ലാ കുടുംബങ്ങളെയും ഞെട്ടിക്കുളം എയുപി സ്കൂളിലേക്കു മാറ്റി. രാത്രി മുഴുവൻ ഭീതിയോടെ കഴിഞ്ഞ കുടുംബങ്ങൾ ഇന്നലെ രാവിലെയാണു വീടുകളിലേക്കു തിരിച്ചെത്തിയത്.
ചുള്ളിപ്പാറയിൽ ഭൂമിക്കടിയിൽനിന്ന് ശബ്ദമുണ്ടായതായി നാട്ടുകാർ
തിരൂരങ്ങാടി∙ വെന്നിയൂർ ചുള്ളിപ്പാറയിൽ ഭൂമിക്കടിയിൽനിന്ന് ഉഗ്രശബ്ദമുണ്ടായതായി നാട്ടുകാർ. വ്യാഴം രാത്രി 10.40നാണു സംഭവമെന്നു നാട്ടുകാർ പറഞ്ഞു. കിണറ്റിൽ പാറപൊട്ടിക്കുന്ന പോലെയുള്ള ശബ്ദമാണു കേട്ടത്. അതേ സമയത്തു തന്നെ വെളിച്ചവും ഉണ്ടായതായി ഇവർ പറഞ്ഞു. സിസിടിവിയിൽ ദൃശ്യവും ശബ്ദവും പതിഞ്ഞിട്ടുണ്ട്.