ജോലിക്കിടെ മൊബൈൽ ഫോൺ ഉപയോഗം; കെഎസ്ആർടിസി ഡ്രൈവർക്കെതിരെ നടപടി
പൊന്നാനി ∙ ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ച കെഎസ്ആർടിസി ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ പൊന്നാനി മോട്ടർ വാഹന വകുപ്പിന്റെ നടപടി. പൊന്നാനി ഡിപ്പോയിലെ ഡ്രൈവറായ കോഴിക്കോട് തുരുവമ്പാടി സ്വദേശി അബ്ദുൽ അസീസാണു ഡ്രൈവിങ്ങിനിടെ മൊബൈൽ ഉപയോഗിച്ചത്. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. സംഭവം

പൊന്നാനി ∙ ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ച കെഎസ്ആർടിസി ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ പൊന്നാനി മോട്ടർ വാഹന വകുപ്പിന്റെ നടപടി. പൊന്നാനി ഡിപ്പോയിലെ ഡ്രൈവറായ കോഴിക്കോട് തുരുവമ്പാടി സ്വദേശി അബ്ദുൽ അസീസാണു ഡ്രൈവിങ്ങിനിടെ മൊബൈൽ ഉപയോഗിച്ചത്. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
സംഭവം ശ്രദ്ധയിൽപെട്ടതോടെ പൊന്നാനി ജോയിന്റ് ആർടിഒ ഓഫിസിലേക്ക് അബ്ദുൽ അസീസിനെ ഇന്നലെ വിളിച്ചു വരുത്തി. അസീസ് കുറ്റക്കാരനാണെന്ന് ബോധ്യപ്പെട്ടതായും ലൈസൻസ് 6 മാസത്തേക്ക് സസ്പെൻഡ് ചെയ്യുമെന്നും മോട്ടർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു. കഴിഞ്ഞദിവസം വൈകിട്ട് തിരൂരിൽ നിന്ന് പൊന്നാനിയിലേക്കു വരുന്നതിനിടെയാണ് ഡ്രൈവർ മൊബൈൽ ഫോൺ ഉപയോഗിച്ചത്. തൊട്ടടുത്തിരുന്ന യാത്രക്കാരാണ് ദൃശ്യം പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.