പാലപ്പെട്ടിയിലും അജ്മേർ നഗറിലും കടൽഭിത്തി നിർമാണം തുടങ്ങി
വെളിയങ്കോട് ∙ കടലാക്രമണ മേഖലയായ പാലപ്പെട്ടിയിലും അജ്മേർ നഗറിലും കടൽഭിത്തി നിർമാണം ആരംഭിച്ചു. പെരുമ്പടപ്പ് പഞ്ചായത്തിന്റെ തീരമേഖലയിൽ വർഷംതോറും ഉണ്ടാകുന്ന കടലാക്രമണം തടയാനാണു ഭിത്തി നിർമാണവും ജിയോ ബാഗ് സ്ഥാപിക്കലും ആരംഭിച്ചിരിക്കുന്നത്. കടൽഭിത്തി തകർന്നു കിലോമീറ്ററുകളോളം തീരം ഇല്ലാതായതോടെ,

വെളിയങ്കോട് ∙ കടലാക്രമണ മേഖലയായ പാലപ്പെട്ടിയിലും അജ്മേർ നഗറിലും കടൽഭിത്തി നിർമാണം ആരംഭിച്ചു. പെരുമ്പടപ്പ് പഞ്ചായത്തിന്റെ തീരമേഖലയിൽ വർഷംതോറും ഉണ്ടാകുന്ന കടലാക്രമണം തടയാനാണു ഭിത്തി നിർമാണവും ജിയോ ബാഗ് സ്ഥാപിക്കലും ആരംഭിച്ചിരിക്കുന്നത്. കടൽഭിത്തി തകർന്നു കിലോമീറ്ററുകളോളം തീരം ഇല്ലാതായതോടെ, പാലപ്പെട്ടിയിലും അജ്മേർ നഗറിലും അൻപതോളം കുടുംബങ്ങളാണു കടൽ ശക്തമാകുമ്പോൾ ഒഴിയേണ്ടി വരുന്നത്. തീരദേശക്കാരുടെ നിരന്തര ആവശ്യത്തെ തുടർന്നു പി.നന്ദകുമാർ എംഎൽഎയുടെ ശ്രമഫലമായാണു കുറച്ചുഭാഗത്തെ ഭിത്തി നിർമാണത്തിനു സംസ്ഥാന സർക്കാർ ഫണ്ട് അനുവദിച്ചത്.
പാലപ്പെട്ടി ജുമാമസ്ജിദിന്റെ ഖബർസ്ഥാൻ മുതൽ തെക്കുഭാഗം വരെ 250 മീറ്ററിലാണു ഭിത്തി നിർമിക്കുക. അടിയിൽ ചെറിയ കല്ലുകളിട്ടു മുകളിൽ വലിയ കല്ലുകൾ ഇടുന്ന രീതിയിലാകും നിർമാണം. അടുത്തദിവസം തന്നെ കല്ലിടൽ ആരംഭിക്കും. മറ്റൊരു തീരമായ അജ്മേർ നഗറിൽ ഭിത്തി തകർന്നുകിടക്കുന്ന 90 മീറ്റർ നീളത്തിൽ ജിയോ ബാഗുകൾ സ്ഥാപിക്കും.ബാഗുകൾ സ്ഥാപിക്കാൻ മണ്ണുമാന്തി ഉപയോഗിച്ചു തീരത്തെ മണൽ നീക്കം ചെയ്യുന്ന ജോലികൾ ആരംഭിച്ചിട്ടുണ്ട്.