കാലിക്കറ്റ് പ്രഫസർ നിയമന അട്ടിമറി വിവാദം: ഗവർണർ വിശദീകരണം തേടി
തേഞ്ഞിപ്പലം ∙ കാലിക്കറ്റ് സർവകലാശാലയിൽ 2022ൽ മുൻ വിസിയുടെ കാലത്തു പഠനവകുപ്പുകളിൽ 24 പ്രഫസർമാരെ നിയമിച്ചപ്പോൾ പട്ടികജാതി സംവരണ ഒഴിവുകൾ അട്ടിമറിച്ചെന്ന സിൻഡിക്കറ്റ് അംഗം ഡോ.പി.റഷീദ് അഹമ്മദിന്റെ പരാതിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിശദീകരണം തേടി.പട്ടികജാതി സംവരണ വിഭാഗത്തിന് 3 പ്രഫസർ തസ്തികകളിൽ

തേഞ്ഞിപ്പലം ∙ കാലിക്കറ്റ് സർവകലാശാലയിൽ 2022ൽ മുൻ വിസിയുടെ കാലത്തു പഠനവകുപ്പുകളിൽ 24 പ്രഫസർമാരെ നിയമിച്ചപ്പോൾ പട്ടികജാതി സംവരണ ഒഴിവുകൾ അട്ടിമറിച്ചെന്ന സിൻഡിക്കറ്റ് അംഗം ഡോ.പി.റഷീദ് അഹമ്മദിന്റെ പരാതിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിശദീകരണം തേടി. പട്ടികജാതി സംവരണ വിഭാഗത്തിന് 3 പ്രഫസർ തസ്തികകളിൽ നിയമനത്തിന് അർഹതയുണ്ട്. എന്നാൽ, അവർക്ക് 2 തസ്തികകളിൽ മാത്രമാണു നിയമനം ലഭിച്ചത്. പട്ടികജാതി വിഭാഗത്തിന് അർഹതപ്പെട്ട ഒരൊഴിവിൽ സംവരണത്തിന് അർഹത ഇല്ലാത്ത ഒരാളെയാണു നിയമിച്ചത്. സിപിഎം പട്ടിക അനുസരിച്ചാണ് യൂണിവേഴ്സിറ്റിയിൽ അധ്യാപക നിയമനം നടത്തിയതെന്നും റഷീദ് അഹമ്മദ് വാദിക്കുന്നു.
ഭിന്നശേഷി സംവരണവും അട്ടിമറിച്ചു. ഹൊറിസോണ്ടൽ രീതിയിൽ നടത്തേണ്ട സംവരണം വെർട്ടിക്കൽ രീതിയിൽ നടപ്പാക്കിയത് നിയമവിരുദ്ധമാണെന്നു ഹൈക്കോടതിയും സുപ്രീം കോടതിയും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പ്രഫസർ നിയമന സംവരണ ഊഴക്രമ പട്ടികയും ഓരോ തസ്തികയിലും ആളില്ലാതായ തീയതി സംബന്ധിച്ച വിവരങ്ങളും യൂണിവേഴ്സിറ്റി പരസ്യപ്പെടുത്തിയില്ലെന്നും പരാതിയുണ്ട്.റഷീദ് അഹമ്മദിന്റെ പരാതിയിലെ ഓരോ കാര്യങ്ങൾക്കും ഇനം തിരിച്ച് മറുപടി നൽകണമെന്നു ചാൻസലർക്കു വേണ്ടി അഡീഷനൽ ചീഫ് സെക്രട്ടറി ആർ.കെ.മധു കാലിക്കറ്റ് വിസിക്കയച്ച കത്തിൽ പറയുന്നു.