കെഎസ്ഇബി പെരിന്തൽമണ്ണ സെക്ഷൻ വിഭജിക്കൽ ഏറെക്കാലമായി ചുവപ്പു നാടയിൽ
പെരിന്തൽമണ്ണ∙ ഉപഭോക്‌തൃ ബാഹുല്യം മൂലം പെരിന്തൽമണ്ണ കെഎസ്ഇബി സെക്‌ഷൻ ഓഫിസിൽ ജീവനക്കാരും പൊതുജനങ്ങളും നട്ടം തിരിയുമ്പോഴും വിഭജനം വഴിമുട്ടിയ നിലയിൽ. ഉപഭോക്താക്കളുടെ എണ്ണത്തിലും വിസ്‌തൃതിയിലും സംസ്ഥാനത്തെ തന്നെ വലിയ സെക്‌ഷൻ ഓഫിസാണ് പെരിന്തൽമണ്ണയിലേത്.34000 ലോ ടെൻഷൻ ഉപഭോക്താക്കളും 40 ഹൈടെൻഷൻ

പെരിന്തൽമണ്ണ∙ ഉപഭോക്‌തൃ ബാഹുല്യം മൂലം പെരിന്തൽമണ്ണ കെഎസ്ഇബി സെക്‌ഷൻ ഓഫിസിൽ ജീവനക്കാരും പൊതുജനങ്ങളും നട്ടം തിരിയുമ്പോഴും വിഭജനം വഴിമുട്ടിയ നിലയിൽ. ഉപഭോക്താക്കളുടെ എണ്ണത്തിലും വിസ്‌തൃതിയിലും സംസ്ഥാനത്തെ തന്നെ വലിയ സെക്‌ഷൻ ഓഫിസാണ് പെരിന്തൽമണ്ണയിലേത്. 34000 ലോ ടെൻഷൻ ഉപഭോക്താക്കളും 40 ഹൈടെൻഷൻ ഉപഭോക്താക്കളുമുണ്ട്. മുന്നൂറിലേറെ ട്രാൻസ്‌ഫോർമറുകളും സെക്‌ഷന്റെ കീഴിലുണ്ട്. പെരിന്തൽമണ്ണ മുനിസിപ്പാലിറ്റി, ആലിപ്പറമ്പ്, അങ്ങാടിപ്പുറം പഞ്ചായത്തുകളുടെ ഭാഗങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് സെക്‌ഷൻ. എന്നാൽ ജീവനക്കാരുടെ എണ്ണം വളരെ പരിമിതവും. എച്ച്‌ടി കണക്‌ഷൻ കൂടുതലുള്ള സെക്ഷൻ കൂടിയാണിത്. എച്ച്‌ടി കണക്‌ഷനു പുറമെ തന്നെ 5 കോടി രൂപ പ്രതിമാസ കളക്‌ഷൻ ലഭിക്കുന്ന സെക്‌ഷൻ ഓഫിസാണിത്.
ആശുപത്രി നഗരം കൂടിയായ പെരിന്തൽമണ്ണയിൽ സമബന്ധിതമായി ഉപഭോക്താക്കൾക്ക് സേവനം നൽകാൻ കഴിയുന്നില്ല. അമിത ജോലിഭാരത്താൽ വീർപ്പുമുട്ടുകയാണ് ജീവനക്കാർ. വർധിച്ചു വരുന്ന അപകടങ്ങളുടെ പശ്ചാത്തലത്തിലും വേണ്ടത്ര സുരക്ഷാ മാനദണ്ഢങ്ങളൊന്നും കൂടാതെ ജോലി ചെയ്യേണ്ടി വരുന്നു. സെക്‌ഷൻ ഓഫിസിന്റെ വിഭജനം ആവശ്യപ്പെടാൻ തുടങ്ങിയിട്ട് കാലം കുറേയായി. ഈ ആവശ്യവുമായി വിശദമായ പ്രപ്പോസൽ ഉന്നത അധികൃതർക്ക് സമർപ്പിച്ചിട്ടും ഏറെ കാലമായി. ഊട്ടി റോഡിലും മണ്ണാർക്കാട് റോഡിലുമായി പൂപ്പലം, കക്കൂത്ത്, പൊന്ന്യാകുർശി, മനപ്പടി, പാതായ്‌ക്കര തുടങ്ങിയ പ്രദേശങ്ങൾ ഉൾപ്പെട്ട ഒരു സെക്‌ഷനും കോഴിക്കോട് റോഡ്, പട്ടാമ്പി റോഡ്, ചെർപ്പുളശ്ശേരി റോഡ് എന്നിവിടങ്ങളിലെ മറ്റ് പ്രദേശങ്ങൾ ഉൾപ്പെട്ട മറ്റൊരു സെക്‌ഷനും വേണമെന്നായിരുന്നു ആവശ്യം.
മഴക്കാലങ്ങളിൽ അടിക്കടിയുണ്ടാകുന്ന തകരാറുകൾ പരിഹരിക്കാൻ എല്ലായിടങ്ങളിലും ഓടിയെത്താൻ ജീവനക്കാർ പെടാപാട് പെടണം. ഊട്ടി റോഡിലെ വൈദ്യുതി വകുപ്പിന്റെ സ്വന്തം സ്ഥലത്ത് ഡിവിഷൻ ഓഫിസിനോടും സബ് ഡിവിഷൻ ഓഫിസിനോടും ചേർന്ന് പ്രവർത്തിക്കുന്ന ഓഫിസിൽ ആവശ്യത്തിന് ഭൗതിക സൗകര്യങ്ങളുണ്ട്. വൈദ്യുതി സബ് സ്‌റ്റേഷനും ഇതേ കോംപൗണ്ടിലുണ്ട്. ആസ്ഥാനം ഇവിടെ തന്നെ നിലനിർത്തി 2 സെക്‌ഷനുകൾക്ക് കീഴിലാക്കി വിഭജിക്കണമെന്ന ആവശ്യം ഇപ്പോഴും ചുവപ്പു നാടയിലാണ്.
‘സെക്‌ഷൻ വിഭജിക്കണം’
∙ കെഎസ്‌ഇബി സെക്‌ഷൻ ഓഫിസ് വിഭജിക്കണമെന്ന് കെഎസ്‌ഇബി വർക്കേഴ്‌സ് അസോസിയേഷൻ(സിഐടിയു) പെരിന്തൽമണ്ണ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. സെക്‌ഷൻ വിഭജിക്കുകയോ അധികം ജോലിക്കാരെ വിന്യസിക്കുകയോ ചെയ്യണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. സിഐടിയു ജില്ലാ സെക്രട്ടറി എം.എം.മുസ്‌തഫ ഉദ്ഘാടനം ചെയ്‌തു. യൂണിറ്റ് പ്രസിഡന്റ് ഇ.കെ.ഫിയാസ് ആധ്യക്ഷ്യം വഹിച്ചു. ഡിവിഷൻ സെക്രട്ടറി സി.അബ്‌ദുസലീം, യൂണിറ്റ് സെക്രട്ടറി ഇ.കെ.രവീന്ദ്രൻ, ഡിവിഷൻ പ്രസിഡന്റ് സി.വി.ഡെനി, എം.ഫിറോസ് ബാബു, ടി.പി.ബിന്ദു, പി.അസീസ്, എൻ.രവീന്ദ്രൻ. പി.കെ.പ്രദീപ്, കെ.ഷബീറലി എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: ഇ.കെ.ഫിയാസ്(പ്രസി), ഉസ്‌മാൻ തവളേങ്ങൽ, സുനിൽ പൂപ്പറ്റ(വൈസ് പ്രസി), ഇ.കെ.രവീന്ദ്രൻ(സെക്ര), എൻ.പി.സെയ്‌താലിക്കുട്ടി, കെ.ദേവദാസ്(ജോ.സെക്ര), എ.പി.ജയകുമാർ(മാഗസിൻ എഡിറ്റർ), ബി.അൻവർ(സോഷ്യൽ മീഡിയ കൺ.).