കാരുണ്യ പദ്ധതി: ഇൻഷുറൻസ് കുടിശിക 15 കോടി രൂപയായി; സൗജന്യ സേവനങ്ങളെല്ലാം മുടങ്ങുന്ന സാഹചര്യം
മലപ്പുറം∙ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ (കാസ്പ്) ജില്ലാ പഞ്ചായത്തിനു കീഴിലുള്ള മൂന്നു ജില്ലാ ആശുപത്രികൾക്കു ലഭിക്കാനുള്ള ഇൻഷുറൻസ് കുടിശിക 15 കോടി രൂപയായി. ഇതോടെ ഈ ആശുപത്രികളിൽനിന്നു പാവപ്പെട്ട രോഗികൾക്കു ലഭിക്കേണ്ട സൗജന്യ സേവനങ്ങളെല്ലാം മുടങ്ങുന്ന സാഹചര്യമാണ്. തിരൂർ ജില്ലാ ആശുപത്രിക്കു

മലപ്പുറം∙ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ (കാസ്പ്) ജില്ലാ പഞ്ചായത്തിനു കീഴിലുള്ള മൂന്നു ജില്ലാ ആശുപത്രികൾക്കു ലഭിക്കാനുള്ള ഇൻഷുറൻസ് കുടിശിക 15 കോടി രൂപയായി. ഇതോടെ ഈ ആശുപത്രികളിൽനിന്നു പാവപ്പെട്ട രോഗികൾക്കു ലഭിക്കേണ്ട സൗജന്യ സേവനങ്ങളെല്ലാം മുടങ്ങുന്ന സാഹചര്യമാണ്. തിരൂർ ജില്ലാ ആശുപത്രിക്കു 7,47,88,348 രൂപയും നിലമ്പൂർ ജില്ലാ ആശുപത്രിക്കു 5,81,80,466 രൂപയും പെരിന്തൽമണ്ണ ജില്ലാ ആശുപത്രിക്ക് 1,63,83,198 രൂപയുമാണ് ലഭിക്കാനുള്ളത്. 2024 ഏപ്രിൽ മാസം വരെയുള്ള കുടിശികയാണിത്.
സംസ്ഥാന സർക്കാർ ഫണ്ട് അനുവദിക്കാത്തതിനാൽ ആശുപത്രികൾ വിവിധ സേവനങ്ങൾക്കായി കരാറിൽ ഏർപ്പെട്ട സ്ഥാപനങ്ങൾക്കു പണം കൊടുക്കാൻ കഴിയുന്നില്ല. ഇതോടെ ഇവർ സേവനങ്ങൾ ഇനി നൽകാൻ കഴിയില്ലെന്ന നിലപാട് സ്വീകരിക്കുകയാണ്. പാവപ്പെട്ട രോഗികൾക്ക് ആശുപത്രികളിൽനിന്നു മൂന്നു ലക്ഷം രൂപ വരെയുള്ള സേവനങ്ങൾ സൗജന്യമായി ലഭിച്ചിരുന്ന കാരുണ്യ ഇൻഷുറൻസ് പദ്ധതിയാണ് ആനുകൂല്യങ്ങൾ ലഭിക്കാതെ മുടങ്ങുന്നത്. കുടിശിക ലഭിക്കുന്നതിനായി ജില്ലാ പഞ്ചായത്ത് ഭരണസമിതി നിരന്തരമായി സംസ്ഥാന സർക്കാരിനു നിവേദനങ്ങൾ നൽകിയെങ്കിലും നടപടി ഉണ്ടായിട്ടില്ല.