‘ആറുവരിപ്പാതയിൽ ആരോഗ്യശ്രീമാൻമാർ’
പുത്തനത്താണി ∙ നിർമാണം പുരോഗമിക്കുന്ന ആറുവരിപ്പാത വ്യായാമത്തിനായി ഉപയോഗപ്പെടുത്തുകയാണ് ഒരു കൂട്ടമാളുകൾ.പുത്തനത്താണി മുതൽ വെട്ടിച്ചിറ ടോൾബൂത്ത് വരെയുള്ള ഭാഗങ്ങളിൽ ദേശീയപാതയുടെ പ്രവൃത്തി നടക്കുന്ന സ്ഥലമാണ് രാവിലെ വ്യായാമത്തിനായി ആളുകൾ തിരഞ്ഞെടുക്കുന്നത്. 'ആരോഗ്യ സംരക്ഷണം വ്യായാമത്തിലൂടെ' എന്ന

പുത്തനത്താണി ∙ നിർമാണം പുരോഗമിക്കുന്ന ആറുവരിപ്പാത വ്യായാമത്തിനായി ഉപയോഗപ്പെടുത്തുകയാണ് ഒരു കൂട്ടമാളുകൾ. പുത്തനത്താണി മുതൽ വെട്ടിച്ചിറ ടോൾബൂത്ത് വരെയുള്ള ഭാഗങ്ങളിൽ ദേശീയപാതയുടെ പ്രവൃത്തി നടക്കുന്ന സ്ഥലമാണ് രാവിലെ വ്യായാമത്തിനായി ആളുകൾ തിരഞ്ഞെടുക്കുന്നത്. 'ആരോഗ്യ സംരക്ഷണം വ്യായാമത്തിലൂടെ' എന്ന സന്ദേശവുമായി പുത്തനത്താണി ചുങ്കം റിയൽ റണ്ണേഴ്സ് ടീം എന്ന കൂട്ടായ്മക്കു കീഴിൽ അത്‍ലറ്റിക്സ് അസോസിയേഷൻ ജില്ലാ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് കെ. അബ്ദുൽ ഖാദറാണ് സൗജന്യ പരിശീലനത്തിനു നേത്യത്വം നൽകുന്നത്.
കുട്ടികൾ മുതൽ പ്രായമായവരെയുള്ള 140 പേർ ഇവിടെ വ്യായാമം ചെയ്യാനെത്തുന്നുണ്ട്. ജീവിതശൈലി രോഗങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ വ്യായാമം ജീവിതചര്യയാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ നടത്തം, ഓട്ടം, യോഗ, കളികൾ തുടങ്ങിയവയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒട്ടേറെപ്പേരാണ് ദിവസവും ഇതു പ്രയോജനപ്പെടുത്തുന്നത്.