കാലിക്കറ്റിൽ കഴിഞ്ഞ 15 മുതലുള്ള പ്രമോഷനും സ്ഥലംമാറ്റവും മരവിപ്പിച്ചു
തേഞ്ഞിപ്പലം∙കാലിക്കറ്റ് സർവകലാശാലയിൽ കഴിഞ്ഞ മാസം 15 മുതലുള്ള ഉദ്യോഗസ്ഥ പ്രമോഷനും സ്ഥലംമാറ്റവും വിസി ഡോ.പി.രവീന്ദ്രൻ മരവിപ്പിച്ചു. അന്നു മുതലുള്ള അഭിമുഖവും നിയമനവും മരവിപ്പിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം കണക്കിലെടുത്താണിത്.സിപിഎം സംഘടനയിൽപെട്ട 2 സെക്‌ഷൻ ഓഫിസർമാരെ വിസി, ക്യാംപസിൽ

തേഞ്ഞിപ്പലം∙കാലിക്കറ്റ് സർവകലാശാലയിൽ കഴിഞ്ഞ മാസം 15 മുതലുള്ള ഉദ്യോഗസ്ഥ പ്രമോഷനും സ്ഥലംമാറ്റവും വിസി ഡോ.പി.രവീന്ദ്രൻ മരവിപ്പിച്ചു. അന്നു മുതലുള്ള അഭിമുഖവും നിയമനവും മരവിപ്പിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം കണക്കിലെടുത്താണിത്. സിപിഎം സംഘടനയിൽപെട്ട 2 സെക്‌ഷൻ ഓഫിസർമാരെ വിസി, ക്യാംപസിൽ തന്നെയുള്ള മറ്റു 2 ഓഫിസുകളിലേക്കു മാറ്റിയതും യുഡിഎഫ് സർവീസ് സംഘടനാംഗങ്ങളായ 2 പേരെ പകരം നിയമിച്ചതും തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം കണക്കിലെടുത്തു ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മരവിപ്പിച്ചിട്ടുണ്ട്.
അതു നടപ്പാക്കാനായി വിസി രവീന്ദ്രൻ റജിസ്ട്രാർ ഡോ. ഇ.കെ.സതീഷിനു നൽകിയ കുറിപ്പിനൊപ്പമാണ് 15 മുതലുള്ള പ്രമോഷനുകളും മറ്റും മരവിപ്പിക്കാൻ നിർദേശിച്ചത്. നിയമകാര്യം, വിദ്യാർഥിക്ഷേമം എന്നീ വിഭാഗങ്ങളിൽനിന്നാണു സിപിഎം സർവീസ് സംഘടനാംഗങ്ങളായ ഓരോ സെക്‌ഷൻ ഓഫിസർമാരെ വിസി നേരത്തേ സ്ഥലംമാറ്റിയത്. വിസി അറിയാതെ, വിസിയുടെ പേരിൽപോലും ഹൈക്കോടതിയിൽ സത്യവാങ്മൂലം എത്തുന്നുവെന്ന വാർത്തകൾക്കിടെ 2 സെക്‌ഷൻ ഓഫിസർമാരെ സ്ഥലംമാറ്റിയത് ശ്രദ്ധ നേടിയിരുന്നു.
അതിനെതിരെ 3 ദിവസങ്ങളിലായി സമരം ചെയ്ത സിപിഎം അനുകൂല എംപ്ലോയീസ് യൂണിയൻ ഇന്നലെ നടത്താനിരുന്ന ധർണ, ചാൻസലറുടെ ഉത്തരവ് നടപ്പാക്കാൻ വിസി നിർദേശിച്ചതിനെ തുടർന്ന് ഒഴിവാക്കുകയായിരുന്നു. 15 മുതലുള്ള എല്ലാ സമാന ഉത്തരവുകളും മരവിപ്പിച്ചുള്ള വിസിയുടെ മറുനീക്കം അപ്രതീക്ഷിതമായിരുന്നു. തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ട സമയപരിധി കഴിഞ്ഞ ശേഷമേ ഇനി മരവിപ്പിച്ച ഉത്തരവുകളിൽ ഏതൊക്കെ പുനരുജ്ജീവിപ്പിക്കുമെന്നു പറയാനാകൂ.