വീട്ടിൽ അതിക്രമിച്ച് കയറി 14 വയസ്സുകാരിക്കു പീഡനം: പ്രതിക്ക് 70 വർഷം കഠിനതടവ്
പെരിന്തൽമണ്ണ∙ 14 വയസ്സുകാരിയുടെ വീട്ടിൽ അതിക്രമിച്ച് കയറി പലതവണ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിയെ 70 വർഷം കഠിനതടവിനും 1.60 ലക്ഷം രൂപ പിഴയടയ്‌ക്കുന്നതിനും ശിക്ഷിച്ചു. തിരുവനന്തപുരം നെയ്യാറ്റിൻകര ടിബി ജംക്‌ഷനിൽ മേടയിൽ വീട്ടിൽ അൽഅമീനെ (36) ആണ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ 3 വർഷവും 6 മാസവും അധിക

പെരിന്തൽമണ്ണ∙ 14 വയസ്സുകാരിയുടെ വീട്ടിൽ അതിക്രമിച്ച് കയറി പലതവണ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിയെ 70 വർഷം കഠിനതടവിനും 1.60 ലക്ഷം രൂപ പിഴയടയ്‌ക്കുന്നതിനും ശിക്ഷിച്ചു. തിരുവനന്തപുരം നെയ്യാറ്റിൻകര ടിബി ജംക്‌ഷനിൽ മേടയിൽ വീട്ടിൽ അൽഅമീനെ (36) ആണ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ 3 വർഷവും 6 മാസവും അധിക കഠിനതടവ് അനുഭവിക്കണം.2020 ഒക്ടോബർ 9, നവംബർ 13 എന്നീ ദിവസങ്ങളിലായാണ് കേസിനാസ്‌പദമായ സംഭവം.
വണ്ടൂർ പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ പൊലീസ് ഇൻസ്പെക്ടർമാരായിരുന്ന സുനിൽ പുളിക്കൽ, ഗോപകുമാർ, ദിനേശ് കോറോത്ത് എന്നിവരായിരുന്നു അന്വേഷണോദ്യോഗസ്ഥർ. ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി എസ്.സൂരജ് ആണ് ശിക്ഷ വിധിച്ചത്. 2 വകുപ്പുകളിലായി 30 വർഷം കഠിനതടവും 60,000 രൂപ പിഴയും 2 പോക്‌സോ വകുപ്പുകളിലായി 40 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. പിഴയടയ്‌ക്കുന്ന പക്ഷം ഒരു ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകാനും ഉത്തരവായി. സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ സപ്ന പി. പരമേശ്വരത്ത് ഹാജരായി. പ്രോസിക്യൂഷൻ ഭാഗം തെളിവിലേക്കായി 16 സാക്ഷികളെ വിസ്തരിക്കുകയും 34 രേഖകൾ ഹാജരാക്കുകയും ചെയ്‌തു. പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്കയച്ചു.