ജസീല ജംക്‌ഷൻ മുതൽ ചെരണി വരെയുള്ള റോഡ് തകർച്ച; ഉപരോധം കനത്തപ്പോൾ നന്നാക്കാമെന്ന് ഉറപ്പ്
മഞ്ചേരി∙ ജസീല ജംക്‌ഷൻ മുതൽ ചെരണി വരെ തകർന്ന റോഡ് നന്നാക്കണമെന്ന് ആവശ്യപ്പെട്ടും കുഴിയടച്ച് തടിയൂരൂന്ന മരാമത്ത് വകുപ്പിന്റെ അനാസ്ഥയ്ക്കെതിരെയും മുസ്‌ലിം ലീഗിന്റെ നേതൃത്വത്തിൽ മരാമത്ത് എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫിസ് ഉപരോധിച്ചു. 2 മണിക്കൂർ സമരത്തിനൊടുവിൽ റോഡ് പ്രവൃത്തി ഈ മാസം 10ന് നടത്തുമെന്ന
മഞ്ചേരി∙ ജസീല ജംക്‌ഷൻ മുതൽ ചെരണി വരെ തകർന്ന റോഡ് നന്നാക്കണമെന്ന് ആവശ്യപ്പെട്ടും കുഴിയടച്ച് തടിയൂരൂന്ന മരാമത്ത് വകുപ്പിന്റെ അനാസ്ഥയ്ക്കെതിരെയും മുസ്‌ലിം ലീഗിന്റെ നേതൃത്വത്തിൽ മരാമത്ത് എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫിസ് ഉപരോധിച്ചു. 2 മണിക്കൂർ സമരത്തിനൊടുവിൽ റോഡ് പ്രവൃത്തി ഈ മാസം 10ന് നടത്തുമെന്ന
മഞ്ചേരി∙ ജസീല ജംക്‌ഷൻ മുതൽ ചെരണി വരെ തകർന്ന റോഡ് നന്നാക്കണമെന്ന് ആവശ്യപ്പെട്ടും കുഴിയടച്ച് തടിയൂരൂന്ന മരാമത്ത് വകുപ്പിന്റെ അനാസ്ഥയ്ക്കെതിരെയും മുസ്‌ലിം ലീഗിന്റെ നേതൃത്വത്തിൽ മരാമത്ത് എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫിസ് ഉപരോധിച്ചു. 2 മണിക്കൂർ സമരത്തിനൊടുവിൽ റോഡ് പ്രവൃത്തി ഈ മാസം 10ന് നടത്തുമെന്ന
മഞ്ചേരി∙ ജസീല ജംക്‌ഷൻ മുതൽ ചെരണി വരെ തകർന്ന റോഡ് നന്നാക്കണമെന്ന് ആവശ്യപ്പെട്ടും കുഴിയടച്ച് തടിയൂരൂന്ന മരാമത്ത് വകുപ്പിന്റെ അനാസ്ഥയ്ക്കെതിരെയും മുസ്‌ലിം ലീഗിന്റെ നേതൃത്വത്തിൽ മരാമത്ത് എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫിസ് ഉപരോധിച്ചു. 2 മണിക്കൂർ സമരത്തിനൊടുവിൽ റോഡ് പ്രവൃത്തി ഈ മാസം 10ന് നടത്തുമെന്ന ഉറപ്പ് കിട്ടിയതിയതോടെയാണ് ഉപരോധം അവസാനിച്ചത്.യു.എ.ലത്തീഫ് എംഎൽഎ, നഗരസഭാധ്യക്ഷ വി.എം.സുബൈദ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഉപരോധം.
എക്സിക്യൂട്ടീവ് എൻജിനീയർ സി.എച്ച്.അബ്ദുൽ ഗഫൂറുമായി ചർച്ച നടത്തിയെങ്കിലും ഉപരിതല മെയ്ന്റനൻസ് വിഭാഗത്തിനു കീഴിലാണ് റോഡ് എന്ന് അറിയിച്ചതോടെ വാക്കേറ്റമായി. പിന്നീട് നാടകീയ സംഭവങ്ങൾക്ക് ഓഫിസ് വേദിയായി. മേശപ്പുറത്ത് അടിച്ചും ബഹളംവച്ചും പ്രതിഷേധം കയ്യാങ്കളിയുടെ വക്കോളമെത്തി. പ്രശ്നം പരിഹരിക്കാതെ പിരിഞ്ഞു പോകില്ലെന്ന് പ്രതിഷേധക്കാർ നിലപാടെടുത്തു. എക്സിക്യൂട്ടീവ് എൻജിനീയർ ചീഫ് എൻജിനീയറുമായി ഫോണിൽ ബന്ധപ്പെട്ടും ഉപരിതല വിഭാഗം വിഭാഗം അസി.എക്സിക്യൂട്ടീവ് എൻജിനീയറെ ഓഫിസിൽ വിളിച്ചു വരുത്തിയും പ്രശ്നപരിഹാരത്തിന് വഴിതേടി.
കുഴിയടയ്ക്കാൻ എസ്റ്റിമേറ്റ് പെട്ടെന്ന് അനുമതി നൽകുമെന്ന് ചീഫ് എൻജിനീയർ അറിയിച്ചെങ്കിലും പ്രതിഷേധം തണുത്തില്ല. കുഴിയടയ്ക്കുന്നതിനു പകരം ശാശ്വത പരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം കടുപ്പിച്ചു. മരാമത്ത് വകുപ്പ് ഓഫിസിന്റെ വാതിൽ അടച്ചു.ഓഫിസ് പ്രവർത്തനം തടസ്സപ്പെടുത്താൻ നീക്കമുണ്ടായി. പൊലീസെത്തിയെങ്കിലും പുറത്താക്കി. പരപ്പനങ്ങാടി മെയ്ന്റനൻസ് സെക്‌ഷൻ ഫണ്ട് ഉപയോഗിച്ച് പ്രവൃത്തി നടത്താമെന്ന് അറിയിച്ചതോടെയാണ് സമരം തീർന്നത്.
സ്ഥിര സമിതി അധ്യക്ഷരായ റഹീം പുതുക്കൊള്ളി, എൻ.കെ.ഖൈറുന്നിസ, എൻ.എം.എൽസി, അംഗങ്ങളായ മരുന്നൻ മുഹമ്മദ്, എൻ.കെ.ഉമ്മർ ഹാജി, അഷ്റഫ് കാക്കേങ്ങൽ, ഹുസൈൻ മേച്ചേരി, ജസീനാബി അലി, മുഹ്മിദ ഷിഹാബ്, ഫാത്തിമ സുഹ്റ, മുസ്‌ലിം ലീഗ് ഭാരവാഹികളായ എ.പി.മജീദ്, ആഷിഖ് പയ്യനാട്, കെ.കെ.ബി.മുഹമ്മദലി, വല്ലാഞ്ചിറ മജീദ്, വല്ലാഞ്ചിറ സക്കീർ, കെ.പി.ഉമ്മർ, സലീം മണ്ണിശ്ശേരി, അജ്മൽ സുഹീദ്, ഹുസൈൻ പുല്ലഞ്ചേരി, മൂസ്തഫ ആക്കല, യു.എ.അമീർ, വല്ലാഞ്ചിറ റഷീദ്, ബാവ കൊടക്കാടൻ തുടങ്ങിയവർ നേതൃത്വം നൽകി.
തീരുമാനങ്ങൾ
∙10 മുതൽ പ്രവൃത്തി തുടങ്ങും
∙കൂടുതൽ തകർന്ന ഭാഗം ഇന്റർലോക്ക് പതിക്കും
∙അവശേഷിക്കുന്ന ഭാഗം പാച്ച് വർക്ക് നടത്തും.
∙നവീകരണത്തിന് മരാമത്ത് വകുപ്പ് സമർപ്പിച്ച പദ്ധതിക്ക് സമ്മർദം ചെലുത്തും.
കുഴിയടയ്ക്കൽ മുറപോലെ; ചോരുന്നത് ലക്ഷങ്ങൾ
മഞ്ചേരി∙ജസീല ജംക്‌ഷൻ മുതൽ നെല്ലിപ്പറമ്പ് വരെ ഒന്നര കിലോ മീറ്റർ റോഡ് ഓരോ വർഷവും കുഴിയടയ്ക്കുന്നതിലൂടെ ചോരുന്നത് ലക്ഷങ്ങൾ. ഉപരിതല വിഭാഗത്തിൽ നിന്ന് റോഡ് മരാമത്ത് വകുപ്പ് ഏറ്റെടുത്ത് നവീകരണത്തിന് ഫണ്ട് ലഭ്യമാക്കണം. ഇതിന് മരാമത്ത് വകുപ്പ് സമർപ്പിച്ച പദ്ധതിക്ക് സർക്കാരിൽ സമ്മർദം ചെലുത്തണം.
രണ്ട് വർഷത്തിനിടെ 4 തവണ കുഴിയടച്ചു. പ്രവൃത്തിയുടെ കാലാവധി കഴിഞ്ഞ മാസം അവസാനിച്ചു. ഉപരിതല വിഭാഗം വീണ്ടും കുഴിയടയ്ക്കാൻ എസ്റ്റിമേറ്റ് സമർപ്പിച്ച് സർക്കാരിന്റെ അനുമതി കാത്തിരിക്കുകയാണ്. ഒരു കോടി രൂപയുടെ എസ്റ്റിമേറ്റിൽ നഗരത്തിലെ വാഹനത്തിരക്കേറിയ ഈ റോഡ് ഉൾപ്പെടെ 5 റോഡുകളുടെ പ്രവൃത്തിയാണ് ഉൾപ്പെടുത്തിയത്. ഫലത്തിൽ പാച്ച് വർക്കിന് നാമമാത്ര തുക ലഭിക്കും.
മരാമത്ത് വകുപ്പ് സമർപ്പിച്ച 3 പദ്ധതിക്ക് അനുമതിയായില്ല. നബാർഡിന്റെ സഹായത്തോടെ 10 കോടിയുടെ പദ്ധതി, സെൻട്രൽ ജംക്‌ഷൻ മുതൽ ചെരണി വരെ വീതി കൂട്ടാൻ 5 കോടി രൂപയുടെ പദ്ധതി, കച്ചേരിപ്പടി മുതൽ നെല്ലിപറമ്പ് വരെ 23 മീറ്റർ വീതിയിൽ സ്ഥലം ഏറ്റെടുക്കുന്നത് ഉൾപ്പെടെ 90 കോടി രൂപയുടെ പദ്ധതി എന്നിവ എങ്ങുമെത്തിയില്ല. മരാമത്ത് വകുപ്പിന്റെ ആസ്ഥാന കേന്ദ്രത്തിനാണ് സർക്കാരിന്റെ അവഗണന.