വെൽഫെയർ പാർട്ടിയുടെ പിന്തുണ; കോൺഗ്രസിനെയും ലീഗിനെയും കടന്നാക്രമിച്ച് മുഖ്യമന്ത്രി
എടവണ്ണ∙ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത യോഗത്തിലെ വൻജനപങ്കാളിത്തം വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ പ്രചാരണത്തിനു ഊർജം പകരുന്നതായി.മുഖ്യമന്ത്രിക്കൊപ്പം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും മന്ത്രിമാരും മുതിർന്ന നേതാക്കളും പങ്കെടുത്ത യോഗം ഇടതുപക്ഷത്തിന്റെ

എടവണ്ണ∙ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത യോഗത്തിലെ വൻജനപങ്കാളിത്തം വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ പ്രചാരണത്തിനു ഊർജം പകരുന്നതായി. മുഖ്യമന്ത്രിക്കൊപ്പം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും മന്ത്രിമാരും മുതിർന്ന നേതാക്കളും പങ്കെടുത്ത യോഗം ഇടതുപക്ഷത്തിന്റെ ശക്തിപ്രകടനമായി. എടവണ്ണയിലെ ജമാലങ്ങാടിയിൽ നടന്ന പൊതുയോഗത്തിന്റെ സദസ്സ് യോഗ സ്ഥലവും കടന്നു റോഡിലേക്കൊഴുകി. സ്ത്രീകളും കുട്ടികളുമുൾപ്പെടെ ആയിരക്കണക്കിനാളുകൾ മുഖ്യമന്ത്രിയെ കേൾക്കാനെത്തി.
മലപ്പുറം ജില്ലയുമായി ബന്ധപ്പെട്ട പ്രസ്താവനയ്ക്കെതിരെ ഉയർന്ന വിമർശനങ്ങൾക്കു മറുപടി പറഞ്ഞ പിണറായി, ജമാഅത്തെ ഇസ്‌ലാമിയെ കടന്നാക്രമിക്കാനാണു പ്രസംഗത്തിന്റെ ഭൂരിഭാഗം സമയവും വിനിയോഗിച്ചത്. വെൽഫെയർ പാർട്ടിയുടെ പിന്തുണ ചൂണ്ടിക്കാട്ടി കോൺഗ്രസിനെയും മുസ്‌ലിം ലീഗിനെയും വിമർശിച്ചു. ഇടതുപക്ഷവുമായി ഇടഞ്ഞ നിലമ്പൂർ എംഎൽഎ പി.വി.അൻവറിനെതിരെ പരോക്ഷ വിമർശനമുന്നയിക്കാനും പിണറായി മറന്നില്ല. ലപ്പുറം ജില്ലയിലെ കേസുകളുമായി ബന്ധപ്പെട്ട ആരോപണം മുൻനിർത്തി അൻവറിനെ ‘വിടുവായൻ’ എന്നാണു മുഖ്യമന്ത്രി വിശേഷിപ്പിച്ചത്.
എൽഡിഎഫ് സർക്കാരിന്റെ നേട്ടങ്ങൾ വിശദമായി എണ്ണിപ്പറഞ്ഞ മുഖ്യമന്ത്രിയുടെ പ്രസംഗം ഒരു മണിക്കൂറോളം നീണ്ടു. പിബി അംഗം എ.വിജയരാഘവൻ, എൽഡിഎഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ, പി.പി.സുനീർ എംപി, സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ.മോഹൻദാസ്, സിപിഐ ജില്ലാ സെക്രട്ടറി പി.കെ.കൃഷ്ണദാസ്, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി.കെ.സൈനബ, അരീക്കോട് ഏരിയ സെക്രട്ടറി കെ.ഭാസ്‌കരൻ, വണ്ടൂർ ഏരിയ സെക്രട്ടറി ബി.മുഹമ്മദ് റസാഖ്, നിലമ്പൂർ ഏരിയ സെക്രട്ടറി ഇ.പത്മാക്ഷൻ, ഇ.എസ്.ബിജിമോൾ, എ.പ്രദീപ് കുമാർ, സഫീർ കിഴിശ്ശേരി പി.വി.അജ്മൽ, ജോണി പുല്ലന്താണി തുടങ്ങിയവർ പ്രസംഗിച്ചു.
വേദിയിൽ അൻവറിന്റെ സഹോദരനും
എടവണ്ണയിലെ എൽഡിഎഫ് തിരഞ്ഞെടുപ്പു പ്രചാരണ യോഗത്തിൽ പി.വി.അൻവർ എംഎൽഎയുടെ സഹോദരൻ മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിട്ടു. എൽഡിഎഫ് ഘടകകക്ഷിയായ എൻസിപിയുടെ സംസ്ഥാന ജനറൽ സെക്രട്ടറി പി.വി.അജ്മലാണ് മുഖ്യമന്ത്രിക്കൊപ്പം വേദിയിലിരുന്നത്.