പള്ളിക്കൽ പഞ്ചായത്ത് വിഭജിക്കണം; ഭരണസമിതി ഹൈക്കോടതിയിലേക്ക്
പള്ളിക്കൽ ∙ മൂന്നു പഞ്ചായത്തുകൾക്കു വേണ്ട ജനസംഖ്യയുള്ള പള്ളിക്കൽ പഞ്ചായത്ത് രണ്ടായി വിഭജിച്ചു കരിപ്പൂർ ആസ്ഥാനമായി പുതിയ പഞ്ചായത്ത് രൂപീകരിക്കണമെന്ന ആവശ്യം സർക്കാർ അംഗീകരിക്കാത്തതിനെതിരെ പഞ്ചായത്ത് ഭരണസമിതി ഹൈക്കോടതിയെ സമീപിക്കും. സമാന ആവശ്യം ഉന്നയിക്കുന്ന മറ്റു പഞ്ചായത്തുകളുമായി സഹകരിച്ചു കേസ് ഫയൽ

പള്ളിക്കൽ ∙ മൂന്നു പഞ്ചായത്തുകൾക്കു വേണ്ട ജനസംഖ്യയുള്ള പള്ളിക്കൽ പഞ്ചായത്ത് രണ്ടായി വിഭജിച്ചു കരിപ്പൂർ ആസ്ഥാനമായി പുതിയ പഞ്ചായത്ത് രൂപീകരിക്കണമെന്ന ആവശ്യം സർക്കാർ അംഗീകരിക്കാത്തതിനെതിരെ പഞ്ചായത്ത് ഭരണസമിതി ഹൈക്കോടതിയെ സമീപിക്കും. സമാന ആവശ്യം ഉന്നയിക്കുന്ന മറ്റു പഞ്ചായത്തുകളുമായി സഹകരിച്ചു കേസ് ഫയൽ ചെയ്യാനാണു തീരുമാനം. കോഴിക്കോട് ജില്ലയിലെ ഒളവണ്ണ പഞ്ചായത്ത് വിഭജനം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ച സാഹചര്യത്തിൽ, ആ കേസിൽ കക്ഷിചേരുന്ന കാര്യത്തിൽ നിയമോപദേശം തേടുമെന്നും പഞ്ചായത്ത് പ്രസിഡന്റ് സി.കെ. അബ്ബാസ് പറഞ്ഞു.
പള്ളിക്കൽ പഞ്ചായത്ത് മുൻപ് 2 തവണ വിഭജിച്ച് സർക്കാർ ഉത്തരവ് ഇറക്കിയെങ്കിലും മറ്റ് ചില പഞ്ചായത്തുകളുമായി ബന്ധപ്പെട്ട കേസിൽ വിഭജന നടപടികൾ അക്കാലത്ത് ഒന്നാകെ തടസ്സപ്പെടുകയായിരുന്നു. വാർഡുകൾ വർധിപ്പിച്ചു തിരഞ്ഞെടുപ്പു നടപടികളിലേക്ക് കടക്കാൻ സർക്കാർ നീക്കം തുടങ്ങിയതോടെ പഞ്ചായത്ത് വിഭജനം ഇത്തവണയും നടക്കാനിടയില്ലെന്നു കണ്ടാണു ഹൈക്കോടതിയെ സമീപിക്കുന്നത്.
പഞ്ചായത്തിന് 26 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുണ്ട്. 70,000 ആണു ജനസംഖ്യ. ഒരു പഞ്ചായത്തിനു പരമാവധി വേണ്ട ജനസംഖ്യ 25,000 ആണ്. കോഴിക്കോട് വിമാനത്താവളത്തിന്റെയും കാലിക്കറ്റ് സർവകലാശാലയുടെയും വലിയൊരു ഭാഗം പള്ളിക്കൽ പഞ്ചായത്തിലാണ്. 4 കോടിയിലേറെ രൂപ വാർഷിക തനത് വരുമാനമുണ്ട്. പഞ്ചായത്ത് വിഭജനം ആവശ്യപ്പെട്ട് പുളിയംപറമ്പ് വാർഡ് മെംബറും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ ചെമ്പാൻ മുഹമ്മദലി അവതരിപ്പിച്ച പ്രമേയം കഴിഞ്ഞ മാസം പഞ്ചായത്ത് ഭരണസമിതി അംഗീകരിച്ചിരുന്നു.
പ്രസിഡന്റ് സി.കെ.അബ്ബാസ്, വൈസ് പ്രസിഡന്റ് കെ.വിമല, പി.സി.അബ്ദുൽ ലത്തീഫ്, എ.ഷുഹൈബ്, സി.നാരായണി, കെ.അബ്ദുൽ ഹമീദ്, ജമാൽ കരിപ്പൂർ, കെ.ആരിഫ, കെ.ഇ.സിറാജ്, കണ്ണനാരി നസീറ, കെ.ഇ.ഹാജറ, കെ.മെഹറുന്നീസ, വി.ടി.തസ്‍ലീന, പെരിഞ്ചീരി സുഹറ, കെ.ഷിജി, നിഷ സുബ്രഹ്മണ്യൻ, ചെമ്പാൻ മുഹമ്മദലി, ഇ.ഷാമിൽ എന്നിവർ പ്രസംഗിച്ചു.