സ്ത്രീകളുടെ പ്രിയങ്കരി കാളികാവ്∙ ‘പാചകം ചെയ്യുന്നത് എനിക്കേറെ ഇഷ്ടമുള്ള കാര്യമാണ്. ഡൽഹിയിൽനിന്നു വാങ്ങുന്ന സുഗന്ധവ്യഞ്ജനത്തെക്കാൾ ഗുണവും മണവും സ്വാദും ഇവിടെ നിന്നുള്ളവയ്ക്കാണെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. ഫുട്ബോൾ കളിക്കുന്ന ഒരു മകന്റെ അമ്മയെന്ന നിലയിൽ വയനാട്ടിലെ, കായികരംഗത്തു തിളങ്ങുന്ന മക്കളുടെ

സ്ത്രീകളുടെ പ്രിയങ്കരി കാളികാവ്∙ ‘പാചകം ചെയ്യുന്നത് എനിക്കേറെ ഇഷ്ടമുള്ള കാര്യമാണ്. ഡൽഹിയിൽനിന്നു വാങ്ങുന്ന സുഗന്ധവ്യഞ്ജനത്തെക്കാൾ ഗുണവും മണവും സ്വാദും ഇവിടെ നിന്നുള്ളവയ്ക്കാണെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. ഫുട്ബോൾ കളിക്കുന്ന ഒരു മകന്റെ അമ്മയെന്ന നിലയിൽ വയനാട്ടിലെ, കായികരംഗത്തു തിളങ്ങുന്ന മക്കളുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്ത്രീകളുടെ പ്രിയങ്കരി കാളികാവ്∙ ‘പാചകം ചെയ്യുന്നത് എനിക്കേറെ ഇഷ്ടമുള്ള കാര്യമാണ്. ഡൽഹിയിൽനിന്നു വാങ്ങുന്ന സുഗന്ധവ്യഞ്ജനത്തെക്കാൾ ഗുണവും മണവും സ്വാദും ഇവിടെ നിന്നുള്ളവയ്ക്കാണെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. ഫുട്ബോൾ കളിക്കുന്ന ഒരു മകന്റെ അമ്മയെന്ന നിലയിൽ വയനാട്ടിലെ, കായികരംഗത്തു തിളങ്ങുന്ന മക്കളുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്ത്രീകളുടെ പ്രിയങ്കരി
കാളികാവ്∙ ‘പാചകം ചെയ്യുന്നത് എനിക്കേറെ ഇഷ്ടമുള്ള കാര്യമാണ്. ഡൽഹിയിൽനിന്നു വാങ്ങുന്ന സുഗന്ധവ്യഞ്ജനത്തെക്കാൾ ഗുണവും മണവും സ്വാദും ഇവിടെ നിന്നുള്ളവയ്ക്കാണെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. ഫുട്ബോൾ കളിക്കുന്ന ഒരു മകന്റെ അമ്മയെന്ന നിലയിൽ വയനാട്ടിലെ, കായികരംഗത്തു തിളങ്ങുന്ന മക്കളുടെ അമ്മമാരുടെ സന്തോഷമെത്രയാകുമെന്ന് എനിക്ക് മനസ്സിലാകും. വിലക്കയറ്റവും ജിഎസ്ടിയും കാരണം നിത്യജീവിതത്തിൽ ആവശ്യമുള്ള സാധനങ്ങൾ പോലും വാങ്ങാൻ പ്രയാസപ്പെടുന്നതിന്റെ സമ്മർദം നമ്മുടെ വീട്ടമ്മമാർ അനുഭവിക്കുന്നത് എനിക്കു തിരിച്ചറിയാനാവും...’

അടുക്കള മുതൽ അങ്ങാടി വരെയുള്ള, സ്ത്രീകൾ നേരിടുന്ന വിഷയങ്ങൾ ഉന്നയിച്ചു തന്നെ കാണാനെത്തിയ വനിതകളെ കയ്യിലെടുത്തുകൊണ്ടായിരുന്നു ഇന്നലെ പ്രിയങ്ക ഗാന്ധിയുടെ പര്യടനം. സ്ഥാനാർഥിയെ കാണാൻ കെട്ടിടങ്ങളിൽ സാഹസികമായി വലിഞ്ഞുകയറിയവരടക്കം നൂറുകണക്കിനു സ്ത്രീകളാണ് 4 പര്യടന കേന്ദ്രങ്ങളിലും പ്രിയങ്കയെ സ്വീകരിക്കാനെത്തിയത്. അവർ വനിതാ വിഷയങ്ങൾ അവതരിപ്പിച്ചപ്പോൾ സ്ത്രീകളുടെ നീണ്ട കയ്യടികൾ എല്ലായിടത്തുമുണ്ടായി. സ്വന്തം കുഞ്ഞിന്റെ സ്നേഹം കിട്ടുമ്പോൾ ഒരമ്മയ്ക്കുണ്ടാകുന്ന ആത്മസംതൃപ്തിയാണു വയനാട്ടിലെ വോട്ടർമാരുടെ തന്നോടുള്ള സ്നേഹം കാണുമ്പോൾ അനുഭവപ്പെടുന്നതെന്നു പറഞ്ഞാണ് അവർ പ്രസംഗം അവസാനിപ്പിച്ചത്.

വയനാട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി കാളികാവിൽ പ്രസംഗിക്കുന്നു. കെപിസിസി ജനറൽ സെക്രട്ടറി ആലിപ്പറ്റ ജമീല, എ.പി.അനിൽകുമാർ എംഎൽഎ, എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ തുടങ്ങിയവർ സമീപം. ചിത്രം: മനോരമ
ADVERTISEMENT

മോദി ജനങ്ങളെ വിഭജന രാഷ്ട്രീയത്തിന്റെ ഉപകരണങ്ങളാക്കി മാറ്റി; പ്രിയങ്ക ഗാന്ധി
കാളികാവ്∙ ചെറുകിട വ്യാപാരികൾക്ക് അധികഭാരമായി, വാടകയിൽ പോലും ജിഎസ്ടി ഏർപ്പെടുത്തിയ നരേന്ദ്ര മോദി സർക്കാർ അംബാനിയുടെയും അദാനിയുടെയും ഏതെങ്കിലും നികുതി ഉയർത്തിയിട്ടുണ്ടോയെന്ന ചോദ്യവുമായി വയനാട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി. അധികാരം നിലനിർത്താനായി ബിജെപി സർക്കാർ വിവിധ സമുദായങ്ങൾക്കിടയിൽ അവിശ്വാസവും വിദ്വേഷവും പരത്തുകയാണ്. അഹിംസയിലൂടെ ലോകത്താദ്യമായി വിപ്ലവം വിജയിപ്പിച്ചു സ്വാതന്ത്ര്യം നേടിയ ഇന്ത്യയിലാണു മോദി ജനങ്ങളെ വിഭജന രാഷ്ട്രീയത്തിന്റെ ഉപകരണങ്ങളാക്കി മാറ്റിയതെന്നും അവർ ആരോപിച്ചു.  

തിരഞ്ഞെടുപ്പു പ്രചാരണത്തിനായി വണ്ടൂർ മണ്ഡലത്തിലെ ചെറുകോട്, തുവ്വൂർ, കാളികാവ്, നിലമ്പൂർ മണ്ഡലത്തിലെ പൂക്കോട്ടുംപാടം എന്നിവിടങ്ങളിൽ ഇന്നലെ സംഘടിപ്പിച്ച കോർണർ യോഗങ്ങളിൽ പ്രസംഗിക്കുകയായിരുന്നു അവർ. മുണ്ടക്കൈ – ചൂരൽമല ‌ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർ ഏറെയുണ്ടായിട്ടും ഇതുവരെയും അർഹമായ നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. സാമൂഹിക സുരക്ഷാ പെൻഷൻ മുടങ്ങി. വാഴയൊന്നിന് 300 രൂപ ഇൻഷുറൻസ് തുക അടയ്ക്കേണ്ടിവരുന്ന കൃഷിക്കാർക്കു പ്രകൃതിക്ഷോഭത്തിലും വന്യജീവിസംഘർഷത്തിലുമുണ്ടാകുന്ന നാശങ്ങൾക്കും ലഭിക്കുന്നതു തുച്ഛമായ നഷ്ടപരിഹാരമാണ്. 

ADVERTISEMENT

കായികരംഗത്തു ഫുട്ബോളിനു പ്രത്യേക പരിഗണന നൽകുന്ന വയനാട് മണ്ഡലത്തിൽ ലോകത്തെ ആരോടും മത്സരിക്കാൻ പ്രാപ്തരായ കായികതാരങ്ങളെ വളർത്താൻ പദ്ധതികൾ വേണം. കൂടുതൽ പ്രശ്നങ്ങളുണ്ടാക്കുന്നവരെയല്ല, പ്രശ്നങ്ങൾ പരിഹരിക്കുന്നവരെയാണു നാടിനാവശ്യം. വയനാട്ടുകാർ നൽകുന്ന സ്നേഹത്തിനു പകരമായി അവരുടെ പ്രശ്നങ്ങൾക്കു വേണ്ടി പാർലമെന്റിലും ആവശ്യമെങ്കിൽ തെരുവിലും പോരാടുമെന്നും അവർ പറഞ്ഞു.

വിവിധയിടങ്ങളിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ എ.പി.അനിൽകുമാർ എംഎൽഎ, എംപിമാരായ ആന്റോ ആന്റണി, ഹൈബി ഈഡൻ, എംഎൽഎമാരായ കെ.പി.എ.മജീദ്, മോൻസ് ജോസഫ്, ഡിസിസി പ്രസിഡന്റ് വി.എസ്.ജോയ്, കെപിസിസി ജനറൽ സെക്രട്ടറിമാരായ ആര്യാടൻ ഷൗക്കത്ത്, ആലിപ്പറ്റ ജമീല, സെക്രട്ടറി സക്കീർ ഹുസൈൻ, വിവിധ നേതാക്കളായ ഇസ്മായിൽ മൂത്തേടം, എൻ.എ.കരീം, എ.ഗോപിനാഥ്, ഇഖ്ബാൽ മുണ്ടേരി, കേമ്പിൽ രവി, പി.ഖാലിദ്, കെ.സി.കുഞ്ഞിമുഹമ്മദ്, ഫരീദ് റഹ്മാനി, ഐ.മുജീബ് റഹ്മാൻ എന്നിവർ പ്രസംഗിച്ചു.

പൂക്കോട്ടുംപാടത്ത് തിരഞ്ഞെടുപ്പു യോഗത്തിനെത്തിയ പ്രിയങ്ക ഗാന്ധി പ്രവർത്തകരെ അഭിവാദ്യം ചെയ്യാനായി കാറിൽ കയറിയപ്പോൾ. ചിത്രം: മനോരമ
ADVERTISEMENT

പ്രാദേശിക വിഷയങ്ങൾ ഉയർത്തി പ്രചാരണം
കേന്ദ്രസർക്കാർ നയങ്ങളും വയനാടിന്റെ പൊതുപ്രശ്നങ്ങളും മാത്രമല്ല സ്വീകരണകേന്ദ്രങ്ങളിലെ പ്രാദേശിക പ്രശ്നങ്ങളും ഉയർത്തിയായിരുന്നു പ്രിയങ്കയുടെ പ്രസംഗം. ചെറുകോട്ടെ പ്രസംഗത്തിൽ പോരൂർ തൊടികപ്പുലം അടിപ്പാത, തുവ്വൂരിൽ റെയിൽവേ സ്റ്റേഷൻ വികസനം, കാളികാവിൽ അടയ്ക്കാകുണ്ടിലെ പ്രളയം മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന പട്ടികജാതി കുടുംബങ്ങളുടെ പുനരധിവാസം, നിലമ്പൂരിൽ കാളികാവ് റോഡിലെ റെയിൽവേ അടിപ്പാതയുടെ ആവശ്യം എന്നിവയാണ് ഉന്നയിച്ചത്. തിരഞ്ഞെടുക്കപ്പെട്ടാൽ ഇത്തരം വിഷയങ്ങൾക്കായി പോരാടുമെന്നും അവർ പറഞ്ഞു. ഓരോ പ്രദേശത്തെയും സ്കൂളുകൾക്കും മറ്റും രാഹുൽ ഗാന്ധിയുടെ ഇടപെടലിലൂടെ തുക അനുവദിച്ചതും ആംബുലൻസുകൾ നൽകിയതും സൂചിപ്പിക്കുകയും ചെയ്തു. 

നാടിന്റെ പ്രാധാന്യവും എടുത്തുപറഞ്ഞ് പ്രസംഗം
പോരൂരിലെ സ്വാതന്ത്ര്യസമര സേനാനികളായ പി.എൻ.നമ്പീശൻ, നീലേങ്ങാടൻ മൊയ്തു ഹാജി എന്നിവരെക്കുറിച്ചും ചരിത്രപ്രസിദ്ധമായ എടപ്പുലം ജുമാ മസ്ജിദ്, പോരൂർ ശാസ്തവങ്ങോട്ടുപുറം താലപ്പൊലി  എന്നിവയെക്കുറിച്ചും ചെറുകോട്ടെ പ്രസംഗത്തിൽ പരാമർശിച്ചതു കാണികളുടെ കയ്യടി നേടി. മതമൈത്രിയുടെ നാടാണു വയനാടെന്നതിന് ഉദാഹരണമായാണ് ഇതു ചൂണ്ടിക്കാണിച്ചത്.അതോടൊപ്പം ചെറുകിട കച്ചവടക്കാരുടെ പ്രശ്നങ്ങൾ പറയാനായി ഓരോ സ്വീകരണകേന്ദ്രത്തിനും തൊട്ടടുത്തുള്ള കടകളുടെ പേരെടുത്തുപറഞ്ഞതു കേട്ടു നാട്ടുകാരും ആരവമുയർത്തി.

‘എന്റെ പ്രിയ സഹോദരങ്ങളേ’ എന്നു മലയാളത്തിലായിരുന്നു ഇന്നലെയും പ്രസംഗത്തുടക്കം. പൊരിവെയിലിനെ അവഗണിച്ചു മണിക്കൂറുകളാണു ജനം പ്രിയങ്കയ്ക്കായി കാത്തുനിന്നത്. കാവടി, കോൽക്കളി, തെയ്യം, തിറ, പടയണി, ഗരുഡൻ, വാദ്യോപകരണങ്ങൾ തുടങ്ങിയവയുടെ അകമ്പടിയോടെ വർണാഭമായ സ്വീകരണമാണ് എല്ലായിടത്തും ഒരുക്കിയത്.

English Summary:

Priyanka Gandhi's campaign trail in Wayanad focuses on addressing women's concerns, criticizing the Modi government's policies, and promising solutions to local issues. Her speeches resonate with the public, drawing large crowds and highlighting her commitment to the constituency.