ഇഴജന്തുക്കൾക്ക് രാപാർക്കാൻ ഒരു സർക്കാർ കെട്ടിടം
തേഞ്ഞിപ്പലം ∙ ചേളാരിയിൽ ഇഴജന്തുക്കൾക്ക് രാപാർക്കാൻ പാകത്തിലൊരു സർക്കാർ കെട്ടിടം. വർഷത്തിലേറെയായി അടച്ച എൻഎച്ച് അസി. എൻജിനിയറുടെ ഓഫിസിനാണ് ഇങ്ങനെയൊരു ശാപം.ദേശീയപാത എൻഎച്ച് അതോറിറ്റിക്ക് കീഴിലായതിൽ പിന്നെയാണ് എൻഎച്ച് അസി. എൻജിനീയറുടെ ഓഫിസ് ആർക്കും വേണ്ടാതായത്.ഉദ്യോഗസ്ഥരെ മരാമത്ത് വകുപ്പിന് കീഴിലുള്ള

തേഞ്ഞിപ്പലം ∙ ചേളാരിയിൽ ഇഴജന്തുക്കൾക്ക് രാപാർക്കാൻ പാകത്തിലൊരു സർക്കാർ കെട്ടിടം. വർഷത്തിലേറെയായി അടച്ച എൻഎച്ച് അസി. എൻജിനിയറുടെ ഓഫിസിനാണ് ഇങ്ങനെയൊരു ശാപം. ദേശീയപാത എൻഎച്ച് അതോറിറ്റിക്ക് കീഴിലായതിൽ പിന്നെയാണ് എൻഎച്ച് അസി. എൻജിനീയറുടെ ഓഫിസ് ആർക്കും വേണ്ടാതായത്. ഉദ്യോഗസ്ഥരെ മരാമത്ത് വകുപ്പിന് കീഴിലുള്ള വിവിധ ഓഫിസുകളിലേക്ക് മാറ്റുകയായിരുന്നു. പഴയ കാലത്ത് എൻഎച്ചുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരം തേടി പലപ്പോഴും ഇവിടെ ആളുകൾ എത്തുമായിരുന്നു. അടച്ചതോടെ ഇഴജന്തുക്കൾ മാത്രമായി നിത്യ സഞ്ചാരികളെന്നാണ് പരാതി.
ഏതാണ്ട് 7 സെന്റ് സ്ഥലമുണ്ട്. മിനി റസ്റ്റ് ഹൗസ് പണിയണമെന്ന് നേരത്തെ പി.അബ്ദുൽ ഹമീദ് എംഎൽഎ കത്തു നൽകിയിരുന്നെങ്കിലും പണമില്ലെന്ന് അറിയിച്ചു സർക്കാർ അനുമതി നിഷേധിച്ചു. തേഞ്ഞിപ്പലം വില്ലേജ് ഓഫിസ് തൽക്കാലം ഈ എൻഎച്ച് ഓഫിസിലേക്ക് മാറ്റണമെന്ന് എംഎൽഎ വീണ്ടും കത്ത് നൽകിയിട്ടുണ്ട്. തൃശൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾക്ക് ആറുവരിപ്പാതയിലേക്കും സർവീസ് റോഡിലേക്കും പ്രവേശന കവാടമുള്ള സ്ഥലത്തിനു തൊട്ടാണ് ഓഫിസ് കെട്ടിടമെന്നതിനാൽ അത് പ്രയോജനപ്പെടുത്തണമെന്ന ആവശ്യം സംബന്ധിച്ച് അനുകൂലതീരുമാനം ഉണ്ടാകാത്തതിൽ പലർക്കും പ്രതിഷേധവുമുണ്ട്.