ഒരു ജോടി സ്പൈക്സും ഒരായിരം സ്വപ്നങ്ങളുമായി മൂർക്കനാട് സ്കൂളിലെ 4 വിദ്യാർഥികൾ
കൊച്ചി ∙ മലപ്പുറം അരീക്കോട് മൂർക്കനാട് എസ്എസ് എച്ച്എസ്എസിലെ കുട്ടികൾ സംസ്ഥാന സ്കൂൾ കായികമേളയിൽ മത്സരിക്കുമ്പോൾ അത് സ്നേഹപൂർവമായ ഒരു പങ്കുവയ്ക്കലിന്റെ കഥ കൂടിയായി. ഒരു ജോടി സ്പൈക്സുമായി മത്സരത്തിനിറങ്ങുന്നത് ഈ സ്കൂളിലെ 4 വിദ്യാർഥികളാണ്. ജീവിതത്തിലെ ഇല്ലായ്മകൾക്കിടയിലും ട്രാക്കിൽ പൊരുതാൻ ഇവരെ

കൊച്ചി ∙ മലപ്പുറം അരീക്കോട് മൂർക്കനാട് എസ്എസ് എച്ച്എസ്എസിലെ കുട്ടികൾ സംസ്ഥാന സ്കൂൾ കായികമേളയിൽ മത്സരിക്കുമ്പോൾ അത് സ്നേഹപൂർവമായ ഒരു പങ്കുവയ്ക്കലിന്റെ കഥ കൂടിയായി. ഒരു ജോടി സ്പൈക്സുമായി മത്സരത്തിനിറങ്ങുന്നത് ഈ സ്കൂളിലെ 4 വിദ്യാർഥികളാണ്. ജീവിതത്തിലെ ഇല്ലായ്മകൾക്കിടയിലും ട്രാക്കിൽ പൊരുതാൻ ഇവരെ പ്രേരിപ്പിക്കുന്നത് ഈ സ്പൈക്സും ഒരായിരം പ്രതീക്ഷകളുമാണ്.
നിർധനരായ കുട്ടികൾ പഠിക്കുന്ന മൂർക്കനാട് സ്കൂളിന് സ്പൈക്സ് അടക്കമുള്ള പരിശീലന, മത്സര ഉപകരണങ്ങൾ എന്നും സ്വപ്നം മാത്രമായിരുന്നു. ഇത്തവണത്തെ റവന്യു ജില്ലാ കായികമേളയിൽ 13 കുട്ടികളുമായി മത്സരിച്ച ടീം അഞ്ചാം സ്ഥാനം നേടിയതോടെ സ്കൂൾ മാനേജ്മെന്റ് 3 ജോടി സ്പൈക്സ് വാങ്ങിനൽകി. ഈ സ്പൈക്സുമായി സ്കൂളിലെ 8 കുട്ടികളാണ് സംസ്ഥാന മീറ്റിൽ മത്സരിക്കാനെത്തിയത്.
സബ്ജൂനിയർ പെൺകുട്ടികളുടെ ലോങ്ജംപിലും 80 മീറ്റർ ഹർഡിൽസിലും മത്സരിക്കുന്ന റിഥ ജാസ്മിൻ, 400, 600 മീറ്ററുകളിൽ മത്സരിക്കുന്ന എം.അനുഷ, 100 മീറ്റർ ജൂനിയർ ഹർഡിൽസിൽ മത്സരിച്ച മിൻഹ മറിയം, 3000 മീറ്ററിലും ക്രോസ് കൺട്രിയിലും മത്സരിക്കുന്ന ബേബി സുനു എന്നിവരാണ് സംസ്ഥാന മീറ്റിൽ സ്പൈക്സ് പങ്കിട്ട് 7 വ്യത്യസ്ത ഇനങ്ങൾക്കിറങ്ങുന്നത്. സബ്ജൂനിയർ പെൺകുട്ടികളുടെ 80 മീറ്റർ ഹർഡിൽസിൽ വെങ്കലം നേടിയ റിഥ ജാസ്മിനിലൂടെ തങ്ങളുടെ ആദ്യ മെഡലും മൂർക്കനാട് സ്കൂൾ ഇന്നലെ സ്വന്തമാക്കി.