‘പരിഷ്കരിച്ചിട്ടും’ ചെമ്മാട് ടൗണിൽ ഗതാഗതക്കുരുക്ക്
തിരൂരങ്ങാടി ∙ പരിഷ്കരണം പ്രഹസനമായി, ചെമ്മാട് ടൗണിൽ ഗതാഗതക്കുരുക്ക് ഒഴിഞ്ഞ നേരമില്ല. താലൂക്ക് ആസ്ഥാനമായ ചെമ്മാട് ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി 2 മാസം മുൻപാണ് ട്രാഫിക് പരിഷ്കരണം നടപ്പിലാക്കിയത്.പരിഷ്കരണം ശക്തമായി നടപ്പാക്കാൻ അധികൃതർ തയാറാകാത്തതാണ് വീണ്ടും പഴയപടി ആകാൻ കാരണമെന്നാണ്

തിരൂരങ്ങാടി ∙ പരിഷ്കരണം പ്രഹസനമായി, ചെമ്മാട് ടൗണിൽ ഗതാഗതക്കുരുക്ക് ഒഴിഞ്ഞ നേരമില്ല. താലൂക്ക് ആസ്ഥാനമായ ചെമ്മാട് ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി 2 മാസം മുൻപാണ് ട്രാഫിക് പരിഷ്കരണം നടപ്പിലാക്കിയത്. പരിഷ്കരണം ശക്തമായി നടപ്പാക്കാൻ അധികൃതർ തയാറാകാത്തതാണ് വീണ്ടും പഴയപടി ആകാൻ കാരണമെന്നാണ് ഡ്രൈവർമാർ പറയുന്നത്. ബസുകളുടെ സ്റ്റോപ്പുകളുടെ മാറ്റം, ഓട്ടോറിക്ഷ പാർക്കിങ്, സ്വകാര്യ വാഹനങ്ങളുടെ പാർക്കിങ്, തുടങ്ങിയവയായിരുന്നു പ്രധാന തീരുമാനങ്ങൾ. എന്നാൽ ജംക‍്ഷനുകളിൽ ഓട്ടോറിക്ഷകളുടെ പാർക്കിങ് 20 മീറ്റർ ദൂരേക്ക് മാറ്റിയത് മാത്രമാണ് പ്രധാനമായും നടപ്പിലായത്.
താലൂക്ക് ആശുപത്രി റോഡ് ജംക‍്ഷനിലെ ഓട്ടോ പാർക്കിങ് പൊലീസ് സ്റ്റേഷൻ റോഡിലേക്ക് മാറ്റിയെങ്കിലും യാത്രക്കാർ വരാത്തതിനാൽ ഇവിടെ പാർക്ക് ചെയ്യാറില്ല. ഗതാഗതകുരുക്കിന് പ്രധാന കാരണമായി കണ്ടെത്തിയിരുന്ന ബസുകളുടെ സ്റ്റോപ്പുകളുടെ മാറ്റവും നടുറോഡിൽ ആളെ കയറ്റിയിറക്കലും ഇല്ലാതാക്കാൻ കഴിഞ്ഞിട്ടില്ല. ബസുകൾ നിർത്തരുത് എന്ന് ബോർഡ് സ്ഥാപിച്ചിട്ടുള്ള വില്ലേജ് ഓഫിസിന് സമീപത്താണ് ഇപ്പോഴും വേങ്ങര, കോട്ടയ്ക്കൽ ഭാഗങ്ങളിലേക്കുള്ള ആളുകളെ കയറ്റുന്നത്.
ബസ് സ്റ്റാൻഡിൽ നിന്ന് മെയിൻ റോഡിലേക്ക് ഇറങ്ങുന്ന ബസുകളും, മെയിൻ റോഡിലുടെ ഇരുഭാഗത്തേക്കും പോകുന്ന വാഹനങ്ങളും ഇതു കാരണം പ്രയാസപ്പെടുകയും ഗതാഗതക്കുരുക്ക് ഉണ്ടാകുകയും ചെയ്യുന്നു. കൂടാതെ ബ്ലോക്ക് റോഡിലെ സ്വകാര്യ വ്യാപാരസ്ഥാപനം റോഡിലേക്ക് ഇറക്കി ബോർഡ് വച്ച് ഇവിടെ പാർക്കിങ്ങിനായി ഉപയോഗപ്പെടുത്തുന്നതും ഗതാഗതക്കുരുക്കിന് കാരണമാകുന്നതായി ഡ്രൈവർമാർ പറയുന്നു. റോഡരികിലെ സ്വകാര്യ വാഹനങ്ങളുടെ പാർക്കിങ് ഇല്ലാതാക്കാൻ കഴിഞ്ഞിട്ടില്ല. പരിഷ്കരണം നടപ്പിലാക്കി ഏതാനും ദിവസം പൊലീസും മറ്റും ഉണ്ടായിരുന്നതിനാൽ ഡ്രൈവർമാർ നിർദേശങ്ങൾ പാലിച്ചിരുന്നു. എന്നാൽ ഏതാനും ആഴ്ചകൾ കഴിഞ്ഞപ്പോൾ വീണ്ടും പഴയപോലെ ആകുകയായിരുന്നു.