‘രാഹുൽ പ്രധാനമന്ത്രിയാകുന്ന നാളുകൾക്ക് പ്രിയങ്കയുരുടെ വിജയത്തോടെ കളമൊരുങ്ങും’
വണ്ടൂർ∙ പ്രിയങ്ക ഗാന്ധി ലോക്സഭയിൽ എത്തുന്നതോടെ രാഹുൽ ഗാന്ധി രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുന്ന നാളുകൾക്കു കളമൊരുങ്ങുമെന്നു കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ. വരുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ചരിത്രവിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു. വയനാട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക

വണ്ടൂർ∙ പ്രിയങ്ക ഗാന്ധി ലോക്സഭയിൽ എത്തുന്നതോടെ രാഹുൽ ഗാന്ധി രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുന്ന നാളുകൾക്കു കളമൊരുങ്ങുമെന്നു കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ. വരുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ചരിത്രവിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു. വയനാട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെ പ്രചാരണത്തിനായി വണ്ടൂരിൽ നടത്തിയ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇന്നു വയനാടിനു സുപ്രധാന സ്ഥാനമുണ്ട്. പ്രതിസന്ധി ഘട്ടത്തിൽ രാഹുൽഗാന്ധിയെ തുണച്ച മണ്ണാണിത്. വയനാട്ടുകാർ തിരഞ്ഞെടുത്തു വിടുന്നതു വെറുമൊരു എംപിയെ അല്ല. രാഹുൽ ഭാരത് ജോഡോ യാത്ര നടത്തിയതു വയനാട്ടിലെ വിജയത്തിനു ശേഷമാണ്. ആ യാത്രയിൽ അടുത്തറിഞ്ഞ അനുഭവങ്ങളിൽനിന്നാണു കർണാടകയിൽ കോൺഗ്രസ് അഞ്ചിന വാഗ്ദാനങ്ങൾ ജനങ്ങൾക്കു കൊടുത്തതും വിജയത്തിനു ശേഷം യാഥാർഥ്യമാക്കിയതും. നടപ്പിലാക്കിയില്ലെന്നു വിമർശിക്കുന്നവർക്കു കർണാടകയിൽ എത്തി കണ്ടുപഠിക്കാൻ വിമാനം ഏർപ്പെടുത്താം. കോൺഗ്രസിന്റെ ചരിത്രം രാജ്യത്തിന്റെ ചരിത്രമാണ്. എവിടെയൊക്കെ കോൺഗ്രസ് വിജയിച്ചിട്ടുണ്ടോ അവിടെയൊക്കെ രാജ്യം വിജയിച്ചിട്ടുണ്ട്. എവിടെയൊക്കെ കോൺഗ്രസിനു കാലിടറിയിട്ടുണ്ടോ അവിടെയൊക്കെ രാജ്യവും അടിപതറിയിട്ടുണ്ട്.
യുപിഎ സർക്കാർ ജനത്തെ ചേർത്തുപിടിച്ചു. ഒട്ടേറെ നല്ല പദ്ധതികളും നിയമങ്ങളും നടപ്പാക്കി. എന്നാൽ ബിജെപി സർക്കാർ ജനത്തെ വിഭജിച്ചു വേറിട്ടു നിർത്തി. ജമ്മുവിൽ കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധമാണു ജനം രേഖപ്പെടുത്തിയത്. രാഹുൽ ഗാന്ധിക്കു ജീവിതത്തിൽ എടുക്കേണ്ടി വന്ന ഏറ്റവും വേദനാജനകമായ തീരുമാനമായിരുന്നു വയനാട് എംപി സ്ഥാനം രാജിവയ്ക്കേണ്ടി വന്നത്.
അതിനുള്ള പരിഹാരമായാണു തന്റെ സഹോദരിയെത്തന്നെ ഇങ്ങോട്ട് പറഞ്ഞയച്ചത്. ഇനി മുതൽ വയനാടിനു 2 എംപിമാരുണ്ടാവും, രാഹുലും പ്രിയങ്കയും. യുപിഎയ്ക്കു കേരളത്തിലെ യുഡിഎഫ് നൽകുന്ന ശക്തിക്കു നന്ദി പറയുന്നു. ഉരുൾപൊട്ടൽ ദുരന്തത്തിൽപെട്ട് ദുരിതത്തിലായവരെ സഹായിക്കാൻ മോദി ഒന്നും ചെയ്തില്ല. ബന്ദിപ്പൂർ വനമേഖലയിലൂടെയുള്ള രാത്രി യാത്രാപ്രശ്നത്തിനു പ്രിയങ്ക ഗാന്ധിയുടെ വിജയത്തിനു ശേഷം പരിഹാരം കാണുമെന്നും ഡി.കെ.ശിവകുമാർ പറഞ്ഞു. പി.ഖാലിദ് അധ്യക്ഷത വഹിച്ചു. എ.പി.അനിൽകുമാർ, എം.കെ.മുനീർ, കെ.എം.ഷാജി, എൻ.എ.ഹാരിസ്, വി.എസ്.ജോയ്, അഷ്റഫ് കോക്കൂർ, ഇ.മുഹമ്മദ്കുഞ്ഞി, കെ.ടി.അജ്മൽ, കെ.സി.കുഞ്ഞിമുഹമ്മദ്, വി.എ.കെ.തങ്ങൾ, എം.ടി. മുസ്തഫ അബ്ദുൽ ലത്തീഫ് തുടങ്ങിയവർ പ്രസംഗിച്ചു.