മലപ്പുറം∙ വയനാട് ലോക്സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി ഏറനാട്, നിലമ്പൂർ, വണ്ടൂർ നിയോജക മണ്ഡലങ്ങളിലെ വോട്ടെടുപ്പ് ഇന്ന് രാവിലെ 7 മുതൽ വൈകിട്ട് 6 വരെ. പുലർച്ചെ 5.30ന് മോക് പോൾ. ജില്ലയിൽ 6,45,755 വോട്ടർമാരാണുള്ളത്. ഏറനാട് മണ്ഡലത്തിലേക്കുള്ള പോളിങ് സാമഗ്രികൾ മഞ്ചേരി ചുള്ളക്കാട് ജിയുപി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലപ്പുറം∙ വയനാട് ലോക്സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി ഏറനാട്, നിലമ്പൂർ, വണ്ടൂർ നിയോജക മണ്ഡലങ്ങളിലെ വോട്ടെടുപ്പ് ഇന്ന് രാവിലെ 7 മുതൽ വൈകിട്ട് 6 വരെ. പുലർച്ചെ 5.30ന് മോക് പോൾ. ജില്ലയിൽ 6,45,755 വോട്ടർമാരാണുള്ളത്. ഏറനാട് മണ്ഡലത്തിലേക്കുള്ള പോളിങ് സാമഗ്രികൾ മഞ്ചേരി ചുള്ളക്കാട് ജിയുപി സ്‌കൂളിൽനിന്നും വണ്ടൂർ, നിലമ്പൂർ മണ്ഡലങ്ങളിലേക്കുള്ളവ നിലമ്പൂർ അമൽ കോളജിൽനിന്നും ഇന്നലെ വിതരണം ചെയ്തു. വോട്ടെടുപ്പിനു ശേഷം വോട്ടിങ് യന്ത്രങ്ങൾ നിലമ്പൂർ അമൽ കോളജിലെ സ്ട്രോങ് റൂമുകളിൽ സൂക്ഷിക്കും. 

വിതരണകേന്ദ്രങ്ങളിൽനിന്നു പോളിങ് സാമഗ്രികൾ ഏറ്റുവാങ്ങിയ ഉദ്യോഗസ്ഥർ പ്രത്യേക വാഹനങ്ങളിൽ അതതു പോളിങ് സ്‌റ്റേഷനുകളിലെത്തി ഇന്നലെ തന്നെ ബൂത്തുകൾ സജ്ജീകരിച്ചു. വോട്ടെടുപ്പിനു ശേഷം യന്ത്രങ്ങൾ അതേ കേന്ദ്രങ്ങളിലാണു തിരിച്ചെത്തിക്കുന്നതെങ്കിലും രാത്രിയോടെ അമൽ കോളജിലെ സ്ട്രോങ് റൂമുകളിലേക്കു മാറ്റും. 25 ഓക്‌സിലറി ബൂത്തുകൾ ഉൾപ്പെടെ ആകെ 595 പോളിങ് സ്റ്റേഷനുകളാണു ജില്ലയിലുള്ളത്. 

ADVERTISEMENT

3 മണ്ഡലങ്ങളിലുമായി റിസർവ് ഉൾപ്പെടെ 1424 ബാലറ്റ് യൂണിറ്റുകളും 712 കൺട്രോൾ യൂണിറ്റുകളും 772 വിവിപാറ്റുകളും വോട്ടെടുപ്പിന് ഉപയോഗിക്കും. റിസർവിലുള്ളവർ ഉൾപ്പെടെ 2975 ഉദ്യോഗസ്ഥരെയാണു പോളിങ് ചുമതലകൾക്കു നിയോഗിച്ചത്. ഓരോ പോളിങ് സ്റ്റേഷനിലും നാലു വീതം ഉദ്യോഗസ്ഥരാണ് ഉണ്ടാവുക. 1300ൽ അധികം വോട്ടർമാരുള്ള ബൂത്തുകളിൽ ഒരു പോളിങ് ഓഫിസറെ അധികമായി നിയോഗിക്കും. ഇതിനു പുറമേ 67 സെക്ടർ ഓഫിസർമാർ, 26 മൈക്രോ ഒബ്സർവർമാർ, 570 ബിഎൽഒമാർ, 182 റൂട്ട് ഓഫിസർമാർ, 54 സ്‌ക്വാഡ് ലീഡർമാർ എന്നിവരും ചുമതലകളിലുണ്ടാകും. സുരക്ഷാ ചുമതലകൾക്കായി 2500 പൊലീസ് ഉദ്യോഗസ്ഥരെയും 2 കമ്പനി കേന്ദ്രസേനയെയും 3 കമ്പനി സായുധ ബറ്റാലിയൻ സേനാംഗങ്ങളെയും വിന്യസിച്ചിട്ടുണ്ട്. 

വോട്ട് ചെയ്യാൻ 13 തിരിച്ചറിയൽ രേഖകൾ
∙ തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകുന്ന ഫോട്ടോ ഐഡി കാർഡാണു തിരിച്ചറിയൽ രേഖയായി ഉപയോഗിക്കേണ്ടത്. മറ്റ് 12 അംഗീകൃത തിരിച്ചറിയൽ രേഖകൾകൂടി വോട്ട് ചെയ്യാൻ ഉപയോഗിക്കാം. ആധാർ കാർഡ്, പാൻ കാർഡ്, ഭിന്നശേഷി തിരിച്ചറിയൽ കാർഡ് (യുഡിഐഡി), സർവീസ് ഐഡി കാർഡ്, ഫോട്ടോ പതിച്ച ബാങ്ക്/ പോസ്റ്റ് ഓഫിസ് പാസ് ബുക്ക്, തൊഴിൽ മന്ത്രാലയം നൽകുന്ന ഹെൽത്ത് ഇൻഷുറൻസ് സ്മാർട്ട് കാർഡ്, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട്, എൻപിആർ- ആർജിഐ നൽകുന്ന സ്മാർട്ട് കാർഡ്, പെൻഷൻ രേഖ, എംപി/എംഎൽഎ/ എംഎൽസിമാരുടെ ഔദ്യോഗിക തിരിച്ചറിയൽ കാർഡുകൾ, ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ തൊഴിൽ കാർഡ് എന്നിവയാണു മറ്റുള്ളവ.

English Summary:

Polling for the Wayanad Lok Sabha by-election is scheduled for today in Malappuram district, covering Ernad, Nilambur, and Wandoor constituencies. Over 6 lakh voters are expected to cast their votes between 7 am and 6 pm.