ഒരുമയുടെ നിറമണിഞ്ഞ് താലൂക്ക് ഓഫിസിലെ വനിതാ ജീവനക്കാർ
നിലമ്പൂർ ∙ തിരഞ്ഞെടുപ്പ് ജോലി ആഘോഷമാക്കി മാറ്റി താലൂക്ക് ഓഫിസിലെ വനിതാ ജീവനക്കാർ. കറുപ്പ് നിറത്തിലുള്ള ഡ്രസ് കോഡിലാണ് എല്ലാവരും നിലമ്പൂർ അമൽ കോളജിൽ വോട്ടെടുപ്പ് സാമഗ്രികൾ വിതരണം ചെയ്യാൻ എത്തിയത്. വയനാട് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതൽ ഡപ്യൂട്ടി കലക്ടർ ഷേർലി പൗലോസിന്റെ നേതൃത്വത്തിൽ

നിലമ്പൂർ ∙ തിരഞ്ഞെടുപ്പ് ജോലി ആഘോഷമാക്കി മാറ്റി താലൂക്ക് ഓഫിസിലെ വനിതാ ജീവനക്കാർ. കറുപ്പ് നിറത്തിലുള്ള ഡ്രസ് കോഡിലാണ് എല്ലാവരും നിലമ്പൂർ അമൽ കോളജിൽ വോട്ടെടുപ്പ് സാമഗ്രികൾ വിതരണം ചെയ്യാൻ എത്തിയത്. വയനാട് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതൽ ഡപ്യൂട്ടി കലക്ടർ ഷേർലി പൗലോസിന്റെ നേതൃത്വത്തിൽ ഇതര ഉദ്യോഗസ്ഥർക്കൊപ്പം വനിതാ ജീവനക്കാരും തിരഞ്ഞെടുപ്പ് ജോലിയിൽ ഒറ്റക്കെട്ടായി രംഗത്തുണ്ട്.
ഈ ഒരുമയെക്കൂടി സൂചിപ്പിക്കാനാണ് ഇന്നലെ ഡ്രസ് കോഡിൽ ജോലിക്കെത്താൻ എല്ലാവരും തീരുമാനിച്ചത്. എല്ലാവർക്കും കൈവശമുള്ള നിറമായതിനാലാണ് കറുപ്പ് തിരഞ്ഞെടുത്തത്. കൂട്ടത്താേടെ കറുത്ത വസ്ത്രമണിഞ്ഞതുകണ്ട് പ്രതിഷേധമാണോ എന്നു പലർക്കും സംശയം. മറുപടി പറഞ്ഞു മടുത്തെങ്കിലും കൂട്ടായ്മ പ്രകടമാക്കാൻ കഴിഞ്ഞ ആഹ്ലാദത്തിലാണ് എല്ലാവരും.