ജോലി ഒഴിവ്: സിവിൽ എൻജിനീയർ ∙ പോത്തുകല്ല് പഞ്ചായത്ത് സ്കിൽ മൾട്ടിപർപ്പസ് ഇൻഡസ്ട്രിയൽ കോഓപ്പറേറ്റീവ് സൊസൈറ്റിയിൽ സിവിൽ എൻജിനീയർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 9447193296. അറ്റൻഡന്റ‌് നിയമനം ∙ ആതവനാട് കാട്ടിലങ്ങാടി മുഹമ്മദലി ശിഹാബ് തങ്ങൾ സ്മാരക വനിതാ കോളജിൽ അറ്റൻഡന്റിന്റെ ഒഴിവ്. അഭിമുഖം 18ന് 2ന്.

ജോലി ഒഴിവ്: സിവിൽ എൻജിനീയർ ∙ പോത്തുകല്ല് പഞ്ചായത്ത് സ്കിൽ മൾട്ടിപർപ്പസ് ഇൻഡസ്ട്രിയൽ കോഓപ്പറേറ്റീവ് സൊസൈറ്റിയിൽ സിവിൽ എൻജിനീയർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 9447193296. അറ്റൻഡന്റ‌് നിയമനം ∙ ആതവനാട് കാട്ടിലങ്ങാടി മുഹമ്മദലി ശിഹാബ് തങ്ങൾ സ്മാരക വനിതാ കോളജിൽ അറ്റൻഡന്റിന്റെ ഒഴിവ്. അഭിമുഖം 18ന് 2ന്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജോലി ഒഴിവ്: സിവിൽ എൻജിനീയർ ∙ പോത്തുകല്ല് പഞ്ചായത്ത് സ്കിൽ മൾട്ടിപർപ്പസ് ഇൻഡസ്ട്രിയൽ കോഓപ്പറേറ്റീവ് സൊസൈറ്റിയിൽ സിവിൽ എൻജിനീയർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 9447193296. അറ്റൻഡന്റ‌് നിയമനം ∙ ആതവനാട് കാട്ടിലങ്ങാടി മുഹമ്മദലി ശിഹാബ് തങ്ങൾ സ്മാരക വനിതാ കോളജിൽ അറ്റൻഡന്റിന്റെ ഒഴിവ്. അഭിമുഖം 18ന് 2ന്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജോലി ഒഴിവ്: സിവിൽ എൻജിനീയർ
∙ പോത്തുകല്ല് പഞ്ചായത്ത് സ്കിൽ മൾട്ടിപർപ്പസ് ഇൻഡസ്ട്രിയൽ കോഓപ്പറേറ്റീവ് സൊസൈറ്റിയിൽ സിവിൽ എൻജിനീയർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 9447193296.

അറ്റൻഡന്റ‌് നിയമനം
∙ ആതവനാട് കാട്ടിലങ്ങാടി മുഹമ്മദലി ശിഹാബ് തങ്ങൾ സ്മാരക വനിതാ കോളജിൽ അറ്റൻഡന്റിന്റെ ഒഴിവ്. അഭിമുഖം 18ന് 2ന്.

ADVERTISEMENT

ഓറിയന്റേഷൻ ക്ലാസ് 16ന്
∙ സ്കോർ കേരളയിൽ ഇരിമ്പിളിയം എംഇഎസ് ഹയർസെക്കൻഡറി സ്കൂൾ പരീക്ഷാ കേന്ദ്രമായി അപേക്ഷിച്ച പ്ലസ്‌വൺ, പ്ലസ്‌ടു വിദ്യാർഥികൾക്കുള്ള ഓറിയന്റേഷൻ ക്ലാസ് 16ന് 10ന് സ്കൂളിൽ നടത്തും.

ജില്ലാ ഹാൻഡ്ബോൾ ചാംപ്യൻഷിപ് 17ന്
തേഞ്ഞിപ്പലം ∙ ജില്ലാ പുരുഷ, വനിതാ സീനിയർ ഹാൻഡ്ബോൾ ചാംപ്യൻഷിപ് 17ന് കാലിക്കറ്റ് സർവകലാശാലാ സ്റ്റേഡിയത്തിൽ നടത്തും. ഹാൻഡ്ബോൾ അസോസിയേഷൻ ജില്ലാ കമ്മിറ്റിയാണ് സംഘാടകർ. സംസ്ഥാന ചാംപ്യൻഷിപ്പിനുള്ള ജില്ലാ ടീം സിലക്‌ഷനുമുണ്ടാകും. പങ്കെടുക്കുന്ന ടീമുകൾ 16ന് മുൻപായി റജിസ്റ്റർ ചെയ്യണം: 8943123911.

ADVERTISEMENT

മനോരമ–സുതാര്യ ഹെൽത്ത്കെയർ ആരോഗ്യപരിശോധനാ ക്യാംപ് നാളെ മുതൽ
പെരിന്തൽമണ്ണ ∙ ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് മലയാള മനോരമയും പെരിന്തൽമണ്ണ സുതാര്യ ഹെൽത്ത്കെയർ ആൻഡ് ഡയഗ്‍നോസ്റ്റിക്സും ചേർന്നു സംഘടിപ്പിക്കുന്ന ആരോഗ്യപരിശോധനാ ക്യാംപ് നാളെ ആരംഭിക്കും. പ്രമേഹം, രക്തസമ്മർദം, ലിപ്പിഡ് പ്രൊഫൈൽ (കൊളസ്ട്രോളിന്റെ എല്ലാ ഘടകങ്ങളും), ഫാറ്റി ലിവർ, കരൾ, വൃക്കരോഗങ്ങൾ, തൈറോയ്ഡ് എന്നിവ ക്യാംപിൽ പരിശോധിക്കാം.

1100 രൂപ ചെലവുവരുന്ന ഈ ടെസ്റ്റുകൾ ക്യാംപിൽ പങ്കെടുക്കുന്നവർക്ക് 750 രൂപയ്ക്കു ചെയ്യാൻ അവസരമുണ്ടാകും. ഒപ്പം ഒരു വർഷത്തേക്ക് മനോരമ ആരോഗ്യം മാസികയും 2025ലെ ആരോഗ്യം ഡയറിയും (730 രൂപ വിലവരുന്നത്) ലഭിക്കും. ഒരു വർഷം സുതാര്യ ഹെൽത്ത്കെയറിൽനിന്ന് ചെയ്യുന്ന തുടർ പരിശോധനകൾക്ക് 10 ശതമാനം ഡിസ്കൗണ്ടും ലഭിക്കും. എൻബിഎൽ, ഐസിഎംആർ, ഐഎസ്ഒ തുടങ്ങിയ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന റഫറൽ ലബോറട്ടറി ആയ സുതാര്യ ഹെൽത്ത്കെയർ ആൻഡ് ഡയഗ്‍നോസ്റ്റിക്സിൽ 25 വരെ നടക്കുന്ന ക്യാംപിൽ പങ്കെടുക്കാൻ മുൻകൂട്ടി റജിസ്റ്റർ ചെയ്യണം. 
ഫോൺ: 04933– 222022, 9946422022, 9072242022.

സിഎൻജി നിറയ്ക്കൂ, നാളെ മനോരമ പത്രം നേടൂ
മലപ്പുറം∙ കോട്ടപ്പടി തിരൂർ റോഡിൽ പ്രവർത്തിക്കുന്ന ഹിന്ദുസ്ഥാൻ പെട്രോളിയം ഡീലേഴ്സായ അമാൻ അസോഷ്യേറ്റ്സ് എന്ന സ്ഥാപനത്തിൽ പുതുതായി ആരംഭിച്ച സിഎൻജി ഫില്ലിങ് സ്റ്റേഷനിൽനിന്ന് നാളെ സിഎൻജി നിറയ്ക്കുന്നവർക്ക് മനോരമ പത്രം സൗജന്യമായി ലഭിക്കും. ഭാരവാഹനങ്ങളിലടക്കം വേഗത്തിൽ സിഎൻജി നിറയ്ക്കാൻ കഴിയുന്ന വിധം ഹൈ സ്പീഡ് നോസിൽ ഉൾപ്പെടെയുള്ള സൗകര്യങ്ങളോടു കൂടിയാണ് പുതിയ ഫില്ലിങ് സ്റ്റേഷൻ ക്രമീകരിച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക്: 0483 2730099.

ADVERTISEMENT

സൗജന്യ പരിശോധനാ ക്യാംപ് 17ന്
മാറഞ്ചേരി ∙ കോൺഗ്രസ് പരിച്ചകം മേഖല കമ്മിറ്റിയുടെ സൗജന്യ നേത്ര, തൈറോയ്ഡ് പരിശോധന ക്യാംപ് 17ന് പരിച്ചകം സെന്ററിൽ നടത്തുന്നു. 9946153498

മഹാമൃത്യുഞ്ജയ ഹോമം 17ന്
എടപ്പാൾ ∙ വട്ടംകുളം പുരമുണ്ടേക്കാട് മഹാദേവ ക്ഷേത്രത്തിലെ മഹാ മൃത്യുഞ്ജയ ഹോമം 17ന് നടക്കും. തന്ത്രി കൈനിക്കര വടക്കേടത്ത് ജയൻ നമ്പൂതിരി കാർമികത്വം വഹിക്കും. 9497894899.

പിഴ ഈടാക്കും
താനൂർ ∙ നഗരസഭ വെളിയിട വിസർജനരഹിതമായി പ്രഖ്യാപിച്ചതിന്റെ ഭാഗമായി പരിധിയിൽ തുറസായ സ്ഥലങ്ങളിൽ വെളിയിട വിസർജനം നടത്തുന്നവരിൽ നിന്നും പൊതു സ്ഥലം മലിനമാക്കുന്നതിനുള്ള പിഴ ശിക്ഷയായി 5000 രൂപ ഈടാക്കുമെന്ന്  നഗരസഭ സെക്രട്ടറി അറിയിച്ചു.

ലോഗോ ക്ഷണിച്ചു
താനൂർ ∙ രായിരിമംഗലം ജിഎംഎൽപി സ്കൂൾ നൂറാം വാർഷികാഘോഷത്തിന് പൂർവവിദ്യാർഥികളിൽനിന്ന് ലോഗോ ക്ഷണിച്ചു. 14ന് മുൻപ് അയയ്ക്കണം. 8075 726255.

സംഘാടകസമിതിരൂപീകരണം 16ന്
വള്ളിക്കുന്ന് ∙ പഞ്ചായത്ത് കേരളോത്സവം 2024  സംഘാടകസമിതി രൂപീകരണ യോഗം 16ന് 11.30ന് പഞ്ചായത്ത് ഹാളിൽ നടക്കും. പഞ്ചായത്തിലെ ക്ലബ്, യുവജന സംഘടന, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, കായിക അധ്യാപകർ, റസിഡൻസ് ഭാരവാഹികൾ എന്നിവർ  യോഗത്തിൽ പങ്കെടുക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. 

ചിത്രരചനാ മത്സരം നടത്തും
താനൂർ ∙ ശിശുദിനത്തിൽ നഗരസഭ സ്കൂൾ വിദ്യാർഥികൾക്കായി വർണോത്സവം 2024 ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. എൽപി, യുപി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ 9 മുതൽ വ്യാപാരഭവൻ ഓഡിറ്റോറിയത്തിലാണ് മത്സരം. ഒരു വിദ്യാലയത്തിൽ നിന്നും ഒരു വിഭാഗത്തിൽ രണ്ടു കുട്ടികൾക്ക് പങ്കെടുക്കാം. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT