കെ–റീപ്പിനും ഫീസ് വർധനയ്ക്കുമെതിരെ കെപിസിടിഎ സെനറ്റ് അംഗങ്ങളുടെ പ്രതിഷേധം
തേഞ്ഞിപ്പാലം∙ കെ-റീപ് പദ്ധതിയിലൂടെ മഹാരാഷ്ട്രയിലെ എംകെസിഎൽ എന്ന സ്വകാര്യ കമ്പനിക്ക് നാലുവർഷ ബിരുദ വിദ്യാർഥികളുടെ വിവരങ്ങൾ കൈമാറാനുള്ള തീരുമാനവും നാലു വർഷ ബിരുദ ഒന്നാം വിദ്യാർഥികളുടെ പരീക്ഷ ഫീസ് വർധിപ്പിച്ചതും പിൻവലിക്കണമെന്ന് കാലിക്കറ്റ് സർവകലാശാല സെനറ്റ് യോഗത്തിൽ കെപിസിടിഎ അംഗങ്ങളുടെ ആവശ്യം. ഡോ. വി.എം.ചാക്കോ, ഡോ. പി.സുൽഫി, ഡോ. ഇ.ശ്രീലത, ജി.സുനിൽകുമാർ, ഡോ. ആർ.ജയകുമാർ, ഡോ. മനോജ് മാത്യൂസ് എന്നിവരാണ് പ്ലക്കാർഡുകൾ ഉയർത്തി ആവശ്യം ഉന്നയിച്ചത്.

ആധാർ വിവരങ്ങൾ കൈമാറുന്നത് കുറ്റകരമാണെന്നിരിക്കെ വിദ്യാർഥികളുടെ വിവരങ്ങൾ അവരുടെ അനുമതി ഇല്ലാതെ സ്വകാര്യ കമ്പനിക്ക് കൈമാറുന്നത് അംഗീകരിക്കാനാകില്ല. വിദ്യാർഥികളുടെ ആധാർ നമ്പർ അടക്കമുള്ള മുഴുവൻ വിവരങ്ങളും വിശ്വാസ്യതയില്ലാത്ത കമ്പനിക്ക് നൽകുന്നത് അക്കാദമിക് സമൂഹത്തെ വെല്ലുവിളിക്കുന്നതിന് തുല്യമാണ്.
ഗ്രാന്റ് ഇൻ എയ്ഡ് സ്ഥാപനങ്ങൾ സ്വയം വരുമാനം കണ്ടെത്തണമെന്നും തനതു ഫണ്ടിൽ നിന്നും ചെലവുകൾ സർവകലാശാലകൾ കൈകാര്യം ചെയ്യണമെന്നുമുള്ള നീക്കത്തിന്റെ ഭാഗമായാണോ ഫീസ് വർധന നടത്തിയതെന്നും കെപിസിടിഎ സെനറ്റ് അംഗങ്ങൾ ചോദിച്ചു. ഫീസ് വർധന ന്യായീകരിക്കാനാകില്ലെന്നും സർവകലാശാലയുടെ തീരുമാനത്തിൽ മാറ്റമില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ സ്വീകരിക്കുമെന്നും സെനറ്റ് അംഗങ്ങൾ മുന്നറിയിപ്പ് നൽകി.