അരീക്കോട് പഞ്ചായത്ത് മൈതാനം; രാജ്യാന്തര നിലവാരം ലക്ഷ്യംവച്ചു നിർമിച്ച സ്റ്റേഡിയം ഉഴുതുമറിച്ച പാടം പോലായി
അരീക്കോട് ∙ പഞ്ചായത്ത് സ്റ്റേഡിയം ഫുട്‌ബോൾ പ്രേമികളുടെ സ്വപ്നങ്ങൾ തകർക്കുന്നതായി പരാതി. കളിസ്ഥലം അടങ്ങുന്ന ഗ്രൗണ്ട് കായികേതര പ്രവർത്തനങ്ങൾക്കു വിട്ടുകൊടുക്കില്ല എന്ന തീരുമാനമെടുക്കാൻ പഞ്ചായത്ത് ഭരണസമിതി തയാറാകണമെന്നാണ് നാടിന്റെ അവശ്യം. രാജ്യാന്തര നിലവാരം ലക്ഷ്യംവച്ച് നിർമിച്ച സ്റ്റേഡിയം ഇപ്പോൾ

അരീക്കോട് ∙ പഞ്ചായത്ത് സ്റ്റേഡിയം ഫുട്‌ബോൾ പ്രേമികളുടെ സ്വപ്നങ്ങൾ തകർക്കുന്നതായി പരാതി. കളിസ്ഥലം അടങ്ങുന്ന ഗ്രൗണ്ട് കായികേതര പ്രവർത്തനങ്ങൾക്കു വിട്ടുകൊടുക്കില്ല എന്ന തീരുമാനമെടുക്കാൻ പഞ്ചായത്ത് ഭരണസമിതി തയാറാകണമെന്നാണ് നാടിന്റെ അവശ്യം. രാജ്യാന്തര നിലവാരം ലക്ഷ്യംവച്ച് നിർമിച്ച സ്റ്റേഡിയം ഇപ്പോൾ രാഷ്ട്രീയ പാർട്ടികളുടെയും സംഘടനകളുടെയും സമ്മേളന വേദി മാത്രമാണ്.
കാർണിവലിനു വേണ്ടി ഇന്നലെ രാവിലെ സാധന സാമഗ്രികളുമായി ലോറികൾ സ്റ്റേഡിയത്തിനുള്ളിൽ പ്രവേശിച്ചതോടെ സ്റ്റേഡിയം ഉഴുതു മറിച്ചപോലെയായി. നാട്ടുകാർ പഞ്ചായത്ത് ഓഫിസിലെത്തി പ്രതിഷേധം അറിയിച്ചു. ഫുട്‌ബോൾ പ്രേമികളും പ്രതിഷേധവുമായി രംഗത്തെത്തി. ഫുട്‌ബോൾ കളിക്കുള്ള സ്ഥലം വേലി കെട്ടി തിരിച്ചിട്ടുണ്ടെങ്കിലും ഇതിനുള്ളിലും കുഴികൾ കുത്തിയും വാഹനം പ്രവേശിപ്പിച്ചും നശിപ്പിക്കുകയാണെന്നു നാട്ടുകാർ പരാതിപ്പെട്ടു.
2012 ഫെബ്രുവരി 21ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ശിലാസ്ഥാപനം നടത്തി, 6.5 കോടി ചെലവഴിച്ച് ഒന്നാം ഘട്ടത്തിൽ ഗ്യാലറി, മണ്ണിട്ടു നിരപ്പാക്കൽ, ശുചിമുറികൾ, വിശ്രമ കേന്ദ്രങ്ങൾ, ഡ്രസിങ് റൂമുകൾ, ഹാളുകൾ തുടങ്ങിയവ പൂർത്തിയാക്കിയിരുന്നു. പിന്നീട് വിശ്രമകേന്ദ്രങ്ങളടങ്ങുന്ന കോംപ്ലക്‌സ് സാമൂഹിക വിരുദ്ധരുടെ കേന്ദ്രമായി, വാതിലുകളും ഫർണിച്ചറും നശിപ്പിക്കപ്പെട്ടു.
ഉടമസ്ഥത സംബന്ധിച്ച അവ്യക്തത സ്റ്റേഡിയത്തിന്റെ അറ്റകുറ്റപ്പണികളെയും ബാധിച്ചു. സിന്തറ്റിക് ടർഫ് ഉൾപ്പെടെ രണ്ടാം ഘട്ട പ്രവർത്തനങ്ങളും അനിശ്ചിതത്വത്തിലായി. കായിക സംസ്‌കാരത്തിനു പ്രസിദ്ധിയാർജിച്ച നാട്ടിൽ നല്ല കളിസ്ഥലത്തിനായി നീണ്ടകാത്തിരിപ്പിലാണ് നാട്ടുകാർ.