അങ്ങാടിമരുന്നുകൾക്കൊപ്പം ചന്ദനം വിൽപനയും; 26.9 കിലോഗ്രാം പിടിച്ചെടുത്തു
നിലമ്പൂർ ∙ അങ്ങാടിമരുന്നുകൾക്കൊപ്പം ചന്ദനം വിൽപനയും. വാക്കാലൂർ കാവനൂരിൽ വാടകവീട്ടിൽനിന്ന് വനം ഫ്ലയിങ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ 26.9 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു. താമസക്കാരനായ പാറക്കൽ അബ്ദുൽ സലാമിനെതിരെ കേസെടുത്തു. വീട്ടിൽ ചന്ദനം ചെത്തിസൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് ഇന്നലെ

നിലമ്പൂർ ∙ അങ്ങാടിമരുന്നുകൾക്കൊപ്പം ചന്ദനം വിൽപനയും. വാക്കാലൂർ കാവനൂരിൽ വാടകവീട്ടിൽനിന്ന് വനം ഫ്ലയിങ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ 26.9 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു. താമസക്കാരനായ പാറക്കൽ അബ്ദുൽ സലാമിനെതിരെ കേസെടുത്തു. വീട്ടിൽ ചന്ദനം ചെത്തിസൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് ഇന്നലെ വൈകിട്ട് 4ന് ആണ് പരിശോധന നടത്തിയത്. അങ്ങാടിമരുന്ന് ശേഖരിച്ചു കച്ചവടം ചെയ്യുന്ന അബ്ദുൽ സലാം സ്ഥലത്തുണ്ടായിരുന്നില്ല.
മരുന്നുകൾക്കിടയിൽ ഗോവണിക്കൂടിന് അടിയിൽനിന്നാണ് ചന്ദനച്ചീളുകൾ കണ്ടെടുത്തത്. ചെത്തി ഒരുക്കാൻ ഉപയോഗിച്ച ആയുധങ്ങളും പിടിച്ചെടുത്തു. അബ്ദുൽ സലാമിനു വേണ്ടി അന്വേഷണം നടത്തിയെങ്കിലും പിടികിട്ടിയില്ല. റേഞ്ച് ഓഫിസർ വി.ബിജേഷ് കുമാർ, എസ്എഫ്ഒ സി.കെ.വിനോദ്, എൻ.പി.പ്രദീപ് കുമാർ, പി.പി.രതീഷ്, പി.വിപിൻ, സി.അനിൽകുമാർ, വീണാ ദാസ്, ശരണ്യ, അബ്ദുൽ നാസർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു. തൊണ്ടിമുതലുകൾ കൊടുമ്പുഴ സ്റ്റേഷനു കൈമാറി.