വനപാലകരെ കാട്ടാന ഓടിച്ചു; വീണുപോയ ബീറ്റ് ഓഫിസർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
നിലമ്പൂർ ∙ ജനവാസ മേഖലയോടു ചേർന്നുള്ള വനഭൂമിയിൽ തമ്പടിച്ച ആനയെ തുരത്താൻ തിരച്ചിൽ നടത്തുകയായിരുന്ന വനപാലകർക്കു നേരെ കൊമ്പന്റെ ആക്രമണശ്രമം. ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി ആനയ്ക്കു മുന്നിൽ വീണ ബീറ്റ് ഫോറസ്റ്റ് ഓഫിസർ ആക്രമണത്തിൽനിന്ന് തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്. വീഴ്ചയിൽ പരുക്കേറ്റ

നിലമ്പൂർ ∙ ജനവാസ മേഖലയോടു ചേർന്നുള്ള വനഭൂമിയിൽ തമ്പടിച്ച ആനയെ തുരത്താൻ തിരച്ചിൽ നടത്തുകയായിരുന്ന വനപാലകർക്കു നേരെ കൊമ്പന്റെ ആക്രമണശ്രമം. ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി ആനയ്ക്കു മുന്നിൽ വീണ ബീറ്റ് ഫോറസ്റ്റ് ഓഫിസർ ആക്രമണത്തിൽനിന്ന് തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്. വീഴ്ചയിൽ പരുക്കേറ്റ ചുങ്കത്തറ കൈപ്പിനി സ്വദേശി കെ.എൻ.ഹരീഷിനെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിലമ്പൂർ റേഞ്ചിൽ കാഞ്ഞിരപ്പുഴ സ്റ്റേഷൻ പരിധിയിൽ ഏറമ്പാടം കൈതാളി ബീറ്റിൽ ഇന്നലെ വൈകിട്ട് 4.30ന് ആണ് സംഭവം. ഒറ്റപ്പെട്ട ബീറ്റിന്റെ ഒരു വശം പുഴയും 3 വശങ്ങളിൽ ജനവാസ മേഖലയും ആണ്. ആന തമ്പടിച്ചിട്ടുണ്ടെന്ന സംശയത്തിൽ 2 ദിവസം മുൻപ് സ്ഥലത്ത് ഡ്രോൺ ഉപയോഗിച്ചു പരിശോധന നടത്തിയിരുന്നു. ഇന്നലെ ഡപ്യൂട്ടി റേഞ്ചർ കെ.ഗിരീശൻ, എസ്എഫ്ഒ പി.മാനുക്കുട്ടൻ എന്നിവരുടെ നേതൃത്വത്തിൽ വനപാലകരും പൊലീസും ഉൾപ്പെട്ട 15 അംഗസംഘം ഉച്ചകഴിഞ്ഞ് 3ന് തിരച്ചിൽ തുടങ്ങി.
മുളങ്കൂട്ടത്തിനു മറഞ്ഞുനിന്ന കാെമ്പൻ പെട്ടെന്ന് സംഘത്തിനു നേരെ പാഞ്ഞടുത്തു. എല്ലാവരും ഓടിയെങ്കിലും ഹരീഷ് വീണു. ഇതോടെ ആനയും സ്തംഭിച്ച പോലെ നിൽക്കുകയായിരുന്നെന്ന് ഡപ്യൂട്ടി റേഞ്ചർ ഗിരീശൻ പറഞ്ഞു. ഈ തക്കത്തിന് സംഘം ഹരീഷിനെ എടുത്ത് ഓടിരക്ഷപ്പെട്ടു. വനം വകുപ്പിന്റെ ജീപ്പിലാണ് ആശുപത്രിയിൽ എത്തിച്ചത്. ഹരീഷിന് ഇടതുകണ്ണിനും കാലിനും പരുക്കുണ്ടെങ്കിലും ഗുരുതരമല്ല.