ആ കാട്ടാന ഇനിയും വരും; ഭീതി മാറാതെ നാട്ടുകാർ
എടക്കര ∙ വനപാലകന് നേരെ ആക്രമണത്തിനു ശ്രമിച്ച കാട്ടാന നാട്ടുകാരെ ഭീതിയിലാകുന്നു. ആന കാട് കയറിയെന്ന് വനപാലകർ ഉറപ്പു പറയുമ്പോഴും തിരിച്ചെത്തുമെന്നാണ് നാട്ടുകാരുടെ ആശങ്ക. നിലമ്പൂർ റേഞ്ചിലെ കാഞ്ഞിരപ്പുഴ സ്റ്റേഷൻ പരിധിയിലെ ഏറമ്പാടം ജനവാസ മേഖലയോട് ചേർന്ന് വനത്തിൽ തമ്പടിച്ച ആനയെ തുരത്താൻ തിരച്ചിൽ നടത്തുന്നതിനിടയിലാണ് ബീറ്റ് ഫോറസ്റ്റ് ഓഫിസർ കെ.എൻ.ഹരീഷിനെ കാട്ടാന ഓടിച്ചത്. ആക്രമണത്തിൽനിന്നു തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

തിങ്കളാഴ്ച വൈകിട്ട് 4.30ന് ആയിരുന്നു സംഭവം. കാഞ്ഞിരപ്പുഴ ഡപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ കെ.ഗിരീശന്റെ നേതൃത്വത്തിൽ വനപാലകരും ആർആർടിയും ചേർന്ന് ആനയുടെ നീക്കങ്ങൾ നിരീക്ഷിച്ചു വരികയാണ്. നേരത്തെയും ഈ ആന ജനവാസ കേന്ദ്രങ്ങളിലെത്തി ഭീതി സൃഷ്ടിച്ചിരുന്നു. പലതവണ കാട്ടിലേക്ക് തുരത്തിയെങ്കിലും തിരിച്ചെത്തുകയായിരുന്നു.