കറി വയ്ക്കും മുൻപ് കൈപൊള്ളും; കുതിച്ചുയർന്ന് പച്ചക്കറി, പലവ്യഞ്ജനങ്ങളുടെ വില
മലപ്പുറം∙ ഉച്ചയൂണിനു സാമ്പാർ ഉണ്ടാക്കണമെങ്കിൽ ചെലവു കൂടും. തുവരപ്പരിപ്പിന് വില കിലോഗ്രാമിനു 150 രൂപയ്ക്കു മുകളിൽ, വെളുത്തുള്ളിക്ക് 400നു മുകളിൽ, ചെറിയ ഉള്ളിക്ക് 80, വലിയ ഉള്ളിക്ക് 70. ഇങ്ങനെ പോകുന്നു വില. ഇനി പച്ചക്കറികൾ നോക്കിയാലോ വെണ്ടയ്ക്ക കിലോഗ്രാമിന് 60 രൂപ, ഉരുളക്കിഴങ്ങ് 50 രൂപ, മുരിങ്ങക്കായ

മലപ്പുറം∙ ഉച്ചയൂണിനു സാമ്പാർ ഉണ്ടാക്കണമെങ്കിൽ ചെലവു കൂടും. തുവരപ്പരിപ്പിന് വില കിലോഗ്രാമിനു 150 രൂപയ്ക്കു മുകളിൽ, വെളുത്തുള്ളിക്ക് 400നു മുകളിൽ, ചെറിയ ഉള്ളിക്ക് 80, വലിയ ഉള്ളിക്ക് 70. ഇങ്ങനെ പോകുന്നു വില. ഇനി പച്ചക്കറികൾ നോക്കിയാലോ വെണ്ടയ്ക്ക കിലോഗ്രാമിന് 60 രൂപ, ഉരുളക്കിഴങ്ങ് 50 രൂപ, മുരിങ്ങക്കായ 150 രൂപ. കഞ്ഞിയും പയറും മാത്രം മതിയെന്നു വച്ചാൽ ചെറുപയറിനു 95 രൂപ, വൻപയറിനു 98 രൂപ എന്നിങ്ങനെ വരും നിരക്ക്. ഒരു ചമ്മന്തി അരയ്ക്കാമെന്നു വച്ചാലോ, നാളികേരത്തിനു കിലോഗ്രാമിന് 65 രൂപ വരെയാണു നിരക്ക്.
ശബരിമല സീസൺ ആയിട്ടും തേങ്ങയുടെ വില കുറയാത്തതു തീർഥാടകരെയും വലയ്ക്കും. മട്ട അരിക്കു കിലോഗ്രാമിന് 35 രൂപ, പച്ചരിക്ക് 44 രൂപ എന്നിങ്ങനെ അരി വിലയും മുകളിലേക്കു തന്നെ. പണപ്പെരുപ്പം രാജ്യത്തുടനീളം ഭക്ഷ്യവസ്തുക്കളുടെ വിലയിൽ വർധനയുണ്ടാക്കിയിട്ടുണ്ട്. ഇതു പ്രാദേശിക മാർക്കറ്റുകളിലും പ്രതിഫലിക്കുന്നു. എന്നാൽ, വില ഇതിലും കൂടിയ സാഹചര്യം ഉണ്ടായിട്ടുണ്ടെന്നാണു വ്യാപരികൾ പറയുന്നത്. ഇപ്പോഴത്തെ വില താരതമ്യേന കുറവാണെന്നും വെളുത്തുള്ളിക്കും ചെറിയ ഉള്ളിക്കുമെല്ലാം ഇതിന്റെ ഇരട്ടിവില വരെ പോയിട്ടുണ്ടെന്നും അവർ പറയുന്നു. എങ്കിലും സാധാരണക്കാരന്റെ അടുക്കള ബജറ്റ് താളം തെറ്റുമെന്ന് ഉറപ്പാണ്.
പച്ചക്കറി - ധാന്യ നിരക്ക് (കിലോഗ്രാമിന്)
വെളുത്തുള്ളി - 400 രൂപ
ചെറിയ ഉള്ളി - 80 രൂപ
വലിയ ഉള്ളി - 70 രൂപ
ഇഞ്ചി - 150 രൂപ
പച്ചമുളക് - 80 രൂപ
വെണ്ട - 60 രൂപ
ഉരുളക്കിഴങ്ങ് - 50 രൂപ
തുവരപ്പരിപ്പ് - 158 രൂപ
ചെറുപയർ - 95 രൂപ
വൻപയർ - 98 രൂപ
ബസ്മതി അരി -100 രൂപ