സുധർമ സ്പെഷ്യൽറ്റിഹെൽത്ത്കെയർ ലബോറട്ടറി പരിശോധനാ ക്യാംപ് 30 വരെ മലപ്പുറം∙ മലയാള മനോരമയുടെ സഹകരണത്തോടെ സുധർമ സ്പെഷ്യൽറ്റി ലബോറട്ടറി ആരോഗ്യപരിശോധന ക്യാംപ് സംഘടിപ്പിക്കുന്നു. പ്രമേഹം, രക്തസമ്മർദം, ലിപ്പിഡ് പ്രൊഫൈൽ (കൊളസ്ട്രോളിന്റെ എല്ലാ തരങ്ങളും), ഫാറ്റി ലിവർ, കരൾ, വൃക്ക സംബന്ധ രോഗങ്ങൾ, തൈറോയ്ഡ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സുധർമ സ്പെഷ്യൽറ്റി ഹെൽത്ത്കെയർ ലബോറട്ടറി പരിശോധനാ ക്യാംപ് 30 വരെ
മലപ്പുറം∙ മലയാള മനോരമയുടെ സഹകരണത്തോടെ സുധർമ സ്പെഷ്യൽറ്റി ലബോറട്ടറി ആരോഗ്യപരിശോധന ക്യാംപ് സംഘടിപ്പിക്കുന്നു. പ്രമേഹം, രക്തസമ്മർദം, ലിപ്പിഡ് പ്രൊഫൈൽ (കൊളസ്ട്രോളിന്റെ എല്ലാ തരങ്ങളും), ഫാറ്റി ലിവർ, കരൾ, വൃക്ക സംബന്ധ രോഗങ്ങൾ, തൈറോയ്ഡ് എന്നിവ ക്യാംപിൽ പരിശോധിക്കാം. 1100 രൂപ ചെലവു വരുന്ന ഈ ടെസ്റ്റുകൾ ക്യാംപിൽ പങ്കെടുക്കുന്നവർക്ക് 750 രൂപയ്ക്കു ചെയ്യാം. ഒപ്പം ഒരു വർഷത്തേക്കു മനോരമ ആരോഗ്യം മാസികയും 2025ലെ ആരോഗ്യം ഡയറിയും (730 രൂപ വിലവരുന്നത്) ലഭിക്കും. ഒരു വർഷത്തേക്കു സുധർമയി‍ൽനിന്നു ചെയ്യുന്ന ഹെൽത്ത് പാക്കേജുകളും സ്പെഷൽ ടെസ്റ്റുകളും ഒഴികെയുള്ള തുടർപരിശോധനകൾക്കു 10 ശതമാനം ഡിസ്കൗണ്ടും ലഭിക്കും.

നാളെ മുതൽ 30 വരെ നടക്കുന്ന ക്യാംപിൽ പങ്കെടുക്കാൻ മുൻകൂട്ടി റജിസ്റ്റർ ചെയ്യണം. സുധർമ സ്പെഷ്യൽറ്റി ലബോറട്ടറിയുടെ മഞ്ചേരി, മലപ്പുറം, മങ്കട, വളാഞ്ചേരി, വണ്ടൂർ, പാണ്ടിക്കാട്, മേലാറ്റൂർ, കരിങ്കല്ലത്താണി, പുലാമന്തോൾ ബ്രാ‍ഞ്ചുകളിലാണു ക്യാംപ്. മലപ്പുറം: 0483- 2971111, 9562797711, മങ്കട: 04933-239333, 9539239333, കരിങ്കല്ലത്താണി: 04933-252252, 7034252252, പുലാമന്തോൾ: 04933–267333, 9539268333, മേലാറ്റൂർ: 04933-279133, 9562179133, പാണ്ടിക്കാട്: 0483-2780101, 9744780101, വളാഞ്ചേരി: 0494- 295333, 9207963333, വണ്ടൂർ: 04931-247666, 9562247066, മഞ്ചേരി: 0483– 2761333, 9745762333.

ADVERTISEMENT

ആക്ഷേപങ്ങളും അഭിപ്രായങ്ങളും  ഡിസംബർ 3 വരെ സമർപ്പിക്കാം
മലപ്പുറം∙ പഞ്ചായത്ത്, നഗരസഭ, കോർപറേഷൻ വാർഡുകൾ പുനർവിഭജിച്ചു കൊണ്ടുള്ള കരടുവിജ്ഞാപനം സംബന്ധിച്ച ആക്ഷേപങ്ങളും അഭിപ്രായങ്ങളും ഡിസംബർ 3 വരെ സമർപ്പിക്കാമെന്നു കലക്ടർ അറിയിച്ചു. ഡീലിമിറ്റേഷൻ കമ്മിഷൻ സെക്രട്ടറിക്കോ, കലക്ടർക്കോ നേരിട്ടോ റജിസ്ട്രേഡ് തപാലിലോ ആക്ഷേപങ്ങൾ നൽകാം. സംസ്ഥാന ഡീലിമിറ്റേഷൻ കമ്മിഷൻ, കോർപറേഷൻ ബിൽഡിങ് നാലാം നില, വികാസ്ഭവൻ പിഒ, തിരുവനന്തപുരം 695033 എന്ന വിലാസത്തിലാണ് ആക്ഷേപങ്ങൾ സമർപ്പിക്കേണ്ടത്. കരടുവിജ്ഞാപനം അതതു തദ്ദേശസ്ഥാപനങ്ങളിലും കലക്ടറേറ്റുകളിലും https://www.delimitation.lsgkerala.gov.in എന്ന വെബ്സൈറ്റിലും പരിശോധനയ്ക്ക് ലഭ്യമാണ്. ഫോൺ: 0471-2335030.

ജലവിതരണം മുടങ്ങും
∙ജല അതോറിറ്റിയുടെ പമ്പിങ് ലൈനിലെ തകരാർ പരിഹരിക്കുന്നതിന്റെ ഭാഗമായി കൊണ്ടോട്ടി നഗരസഭാ പരിധിയിൽ ഇന്ന് മുതൽ 4 ദിവസത്തേക്കു ശുദ്ധജല വിതരണം മുടങ്ങും

ADVERTISEMENT

അറിയിപ്പ്
∙കുറ്റിപ്പുറം ജിഎച്ച്എസ്എസിൽ റജിസ്റ്റർ ചെയ്ത പ്ലസ്ടു ഓപ്പൺ സ്കൂൾ വിദ്യാർഥികൾക്കുള്ള ഓറിയന്റേഷൻ ക്ലാസ് 23ന് രാവിലെ 9.30ന് സ്കൂളിൽ നടക്കും.
∙ജവാഹർ നവോദയ വിദ്യാലയത്തിൽ 2025–26 അധ്യയനവർഷത്തെ 9, 11 ക്ലാസുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാനുള്ള തീയതി 26 വരെ നീട്ടി. 0494–2450350.

വാ‍ർഡ് വിഭജനം 
∙എടക്കര പഞ്ചായത്ത് വാർഡ് വിഭജനത്തിന്റെ കരട് നിർദേശങ്ങൾ  പ്രസിദ്ധീകരിച്ചിട്ടുണ്ട്. അംഗീകൃത രാഷ്ട്രീയ പാർട്ടികൾക്ക് സൗജന്യമായും മറ്റു പാർട്ടികൾക്കും വ്യക്തികൾക്കും നിയമാനുസൃതമായ തുക അടച്ചാലും പകർപ്പ് കൈപ്പറ്റാം. ആക്ഷേപമുള്ളവർ ഡിസംബർ 3ന് മുൻപായി കലക്ടർക്ക് നേരിട്ടോ തപാൽ മുഖേനയോ അറിയിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.

ADVERTISEMENT

തീയതി നീട്ടി
∙ജവാഹർ നവോദയ വിദ്യാലയത്തിൽ 2025–26 അധ്യയനവർഷത്തെ 9, 11 ക്ലാസുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാനുള്ള തീയതി 26 വരെ നീട്ടി. 0494–2450350.

അധ്യാപക ഒഴിവ് 
∙നാരോക്കാവ് ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി ജൂനിയർ‍ കെമിസ്ട്രി അധ്യാപക ഒഴിവിലേക്ക് അഭിമുഖം 25ന് 2ന് വണ്ടൂർ ജില്ലാ വിദ്യാഭ്യാസ ഓഫിസിൽ.

ഡോക്ടർ ഒഴിവ്
∙ചുങ്കത്തറ ബ്ലോക്ക് സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നതിന് അഭിമുഖം 29ന് 11ന് ആരോഗ്യ കേന്ദ്രത്തിൽ.

വൈദ്യുതി മുടക്കം
പൂക്കോട്ടുംപാടം സെക്ഷനിൽ കുന്നുമ്മൽപടി, മരുതങ്ങാട്, വേപ്പിൻകുന്ന്, വള്ളിപ്പൂള എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 8.30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.