കുട്ടികളെ ‘തിരികെ’ സ്കൂളിലെത്തിക്കും; നിലമ്പൂർ സബ് ജില്ലയിലെ സ്കൂളുകളിൽ നിന്ന് കൊഴിഞ്ഞുപോയത് 150ൽ അധികം കുട്ടികൾ
എടക്കര ∙ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനും സ്കൂൾ പ്രവേശനം നേടാത്ത കുട്ടികളെ സ്കൂളിൽ പ്രവേശിപ്പിക്കുന്നതിനും വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ തുടരുന്ന ഇടപെടൽ ഫലം കാണുന്നുവെന്ന് അധികൃതർ. സമഗ്ര ശിക്ഷാ കേരളം നടപ്പിലാക്കുന്ന ‘തിരികെ’ പദ്ധതിയുടെ ഭാഗമായാണ് നടപടി.

എടക്കര ∙ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനും സ്കൂൾ പ്രവേശനം നേടാത്ത കുട്ടികളെ സ്കൂളിൽ പ്രവേശിപ്പിക്കുന്നതിനും വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ തുടരുന്ന ഇടപെടൽ ഫലം കാണുന്നുവെന്ന് അധികൃതർ. സമഗ്ര ശിക്ഷാ കേരളം നടപ്പിലാക്കുന്ന ‘തിരികെ’ പദ്ധതിയുടെ ഭാഗമായാണ് നടപടി. നിലമ്പൂർ ഉപജില്ലയിലെ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന 150ൽ അധികം കുട്ടികളാണ് നിലവിൽ സ്കൂളിൽ എത്താത്തത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ജനപ്രതിനിധികൾ, പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്ര ശിക്ഷാ കേരളം, ഐടിഡിപി, കേരള മഹിളാ സമഖ്യ, ജനമൈത്രി എക്സൈസ്, വനംവകുപ്പ്, ജനമൈത്രി പൊലീസ്, അധ്യാപകർ, രക്ഷാകർതൃ സമിതികൾ എന്നിവയുടെ ഏകോപനത്തിലൂടെയാണ് കുട്ടികളെ സ്കൂളിലെത്തിക്കുന്നത്. കുട്ടികളുടെ പ്രശ്നങ്ങൾ കൃത്യമായി മനസ്സിലാക്കി പരിഹരിക്കുന്നതിന് വിവിധ ഏജൻസികൾ വഴി ശ്രമിക്കുകയാണ് ചെയ്യുന്നത്.
ജില്ല ഡവലപ്മെന്റ് കമ്മിഷണറുടെ നിർദേശപ്രകാരം 23ന് മുൻപ് എല്ലാ കുട്ടികളെയും സ്കൂളുകളിൽ എത്തിക്കുകയാണ് ലക്ഷ്യം. ഇതിനായി വിവിധ വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും അടങ്ങുന്ന സംഘങ്ങൾ ഗോത്ര വിഭാഗ നഗറുകൾ ഉൾപ്പെടെ സന്ദർശനം ആരംഭിച്ചു. മുണ്ടേരി വനത്തിനുള്ളിലെ കുമ്പളപ്പാറ, തരിപ്പപൊട്ടി, വാണിയമ്പുഴ ആദിവാസി നഗറുകളിലെ സന്ദർശനം നടത്തി. പോത്തുകല്ല് പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷന്മാരായ എം.എ.തോമസ്, തങ്ക കൃഷ്ണൻ, റുബീന കിണറ്റിങ്ങൽ, നിലമ്പൂർ ബ്ലോക്ക് പ്രോജക്ട് കോഓർഡിനേറ്റർ മനോജ് കുമാർ, നിലമ്പൂർ എഇഒ കെ.പ്രേമാനന്ദ്, പി.പി.സുഗതൻ, ബിആർസി ട്രെയ്നർ ടി.പി.രമ്യ, സ്പെഷൽ എജ്യുക്കേറ്റർ സബിത് ജോൺ, എക്സൈസ് ഓഫിസർമാരായ പി.പ്രമോദ് ദാസ്, സി.സുഭാഷ്, കെ.പ്രദീപ് കുമാർ, പി.രാകേഷ് ചന്ദ്രൻ, മഹിളാ സമഖ്യ സൊസൈറ്റി കോഓർഡിനേറ്റർമാരായ സരിത, അജിത മണി, ഐടിഡിപി ഉദ്യോഗസ്ഥരായ പ്രണവ് കോയിക്കൽ, നിഥിൻ മോഹൻ എന്നിവർ നേതൃത്വം നൽകി.