തിരൂർ ∙ കഴിഞ്ഞ 25 ദിവസത്തിനുള്ളിൽ തിരുനാവായയ്ക്കും പരപ്പനങ്ങാടിക്കും ഇടയിൽ ട്രെയിൻ തട്ടി മരിച്ചവരുടെ എണ്ണം അഞ്ചായി. ഇതിൽ 4 പേരും ട്രെയിൻ തട്ടിയും ഒരാൾ ട്രെയിനിൽ നിന്നു വീണുമാണ് മരിച്ചത്. കഴിഞ്ഞ 27ന് തിരൂർ – താനൂർ റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ താനൂർ സ്വദേശിനിയായ 24 വയസ്സുകാരി ചെന്നൈ മെയിൽ തട്ടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരൂർ ∙ കഴിഞ്ഞ 25 ദിവസത്തിനുള്ളിൽ തിരുനാവായയ്ക്കും പരപ്പനങ്ങാടിക്കും ഇടയിൽ ട്രെയിൻ തട്ടി മരിച്ചവരുടെ എണ്ണം അഞ്ചായി. ഇതിൽ 4 പേരും ട്രെയിൻ തട്ടിയും ഒരാൾ ട്രെയിനിൽ നിന്നു വീണുമാണ് മരിച്ചത്. കഴിഞ്ഞ 27ന് തിരൂർ – താനൂർ റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ താനൂർ സ്വദേശിനിയായ 24 വയസ്സുകാരി ചെന്നൈ മെയിൽ തട്ടി മരിച്ചിരുന്നു. 5 ദിവസം കഴിഞ്ഞ് താനൂർ മുക്കോലയിൽ താനൂർ പരിയാപുരം സ്വദേശിയായ 29 വയസ്സുകാരൻ ജനശദാബ്ദി എക്സ്പ്രസ് തട്ടി മരിച്ചു. കഴിഞ്ഞ 11ന് 2 പേരാണ് അപകടങ്ങളിൽ മരിച്ചത്.

പരപ്പനങ്ങാടി ചിറമംഗലത്ത് പരപ്പനങ്ങാടി സ്വദേശിയായ 29 വയസ്സുകാരൻ ട്രെയിൻ തട്ടി മരിച്ചു.  അന്നു തന്നെ തിരുനാവായയ്ക്കും തിരൂരിനും ഇടയിൽ തെക്കൻ കുറ്റൂർ എന്ന സ്ഥലത്ത് വച്ച് ഷൊർണൂർ – കോഴിക്കോട് പാസഞ്ചറിൽ നിന്നു വീണ് ബേപ്പൂർ സ്വദേശിയായ 25 വയസ്സുകാരനും മരിച്ചു. ഇതിന്റെയെല്ലാം നടുക്കം മാറും മുൻപാണ് ഇന്നലെ തിരൂരിൽ വീണ്ടും ട്രെയിൻ ഇടിച്ച് അ‍ജ്ഞാതൻ മരിച്ചത്. ട്രെയിൻ വരുന്നതു ശ്രദ്ധിക്കാത്തതാണ് അപകടങ്ങൾക്കുള്ള പ്രധാന കാരണമെന്ന് ആർപിഎഫ് ഉദ്യോഗസ്ഥർ പറയുന്നു.

English Summary:

Tragedy has struck the Thiruvananthapuram district of Kerala as five individuals have lost their lives in train-related incidents over the past 25 days. Four deaths resulted from being hit by trains, while one person tragically fell from a moving train. The Railway Protection Force (RPF) is actively investigating the accidents, emphasizing the importance of public vigilance around railway tracks.