ഒരു വർഷത്തിനിടെ ട്രോമാകെയർ പിടികൂടിയത് 250 വിഷപ്പാമ്പുകളെ
പെരിന്തൽമണ്ണ ∙ ഒരു വർഷത്തിനിടെ ട്രോമാകെയർ പ്രവർത്തകർ പെരിന്തൽമണ്ണയിലും പരിസരങ്ങളിലുമായി പിടികൂടിയത് 250 വിഷപ്പാമ്പുകളെ. ജില്ലാ ആശുപത്രി വളപ്പിലും വാഹനങ്ങളിലും വീടിന്റെ അടുക്കളയിലും അകത്തളങ്ങളിലും കോഴിക്കൂടുകളിലും തെങ്ങിൻ തോപ്പുകളിലും കടകളിലുമെല്ലാം പാമ്പിനെ പിടികൂടിയിട്ടുണ്ട്. ഇവയിലേറെയും

പെരിന്തൽമണ്ണ ∙ ഒരു വർഷത്തിനിടെ ട്രോമാകെയർ പ്രവർത്തകർ പെരിന്തൽമണ്ണയിലും പരിസരങ്ങളിലുമായി പിടികൂടിയത് 250 വിഷപ്പാമ്പുകളെ. ജില്ലാ ആശുപത്രി വളപ്പിലും വാഹനങ്ങളിലും വീടിന്റെ അടുക്കളയിലും അകത്തളങ്ങളിലും കോഴിക്കൂടുകളിലും തെങ്ങിൻ തോപ്പുകളിലും കടകളിലുമെല്ലാം പാമ്പിനെ പിടികൂടിയിട്ടുണ്ട്. ഇവയിലേറെയും പെരുമ്പാമ്പുകളും മൂർഖൻ പാമ്പുകളുമാണ്.
നഗരത്തിൽ പാമ്പുകളെ പിടികൂടുന്നതിനുള്ള ആളുകളുടെ വിളി വർധിച്ചതോടെയാണ് ട്രോമാകെയർ വൊളന്റിയർമാർ കേരള വനംവകുപ്പിന്റെ സർപ്പ റെസ്‌ക്യൂവർ പരിശീലനം നേടിയത്. ട്രോമാകെയർ താലൂക്ക് കോഓർഡിനേറ്റർ ജബ്ബാർ ജൂബിലി, യൂണിറ്റ് ലീഡർ ഷുഹൈബ് മാട്ടായ, വിമൻസ് വിങ് ജില്ലാ കോഓർഡിനേറ്റർ വാഹിദ അബു, യൂണിറ്റ് സെക്രട്ടറി ഫവാസ് മങ്കട, വൊളന്റിയർമാരായ ഗിരീഷ് കീഴാറ്റൂർ, ഹുസ്സൻ കക്കൂത്ത്, ഫാറൂഖ് പൂപ്പലം എന്നിവർ അംഗീകൃത റെസ്‌ക്യുവർമാരാണ്.
മേഖലയിൽ പാമ്പുകളുടെ ഉപദ്രവം മൂലം ആരെങ്കിലും ബന്ധപ്പെടുമ്പോൾ വനംവകുപ്പും ഇവരുടെ സഹായം തേടാറാണ് പതിവ്. പിടികൂടുന്ന പാമ്പുകളെ നിലമ്പൂർ സൗത്ത് അമരമ്പലം ഫോറസ്‌റ്റ് സ്‌റ്റേഷൻ അധികൃതർക്ക് കൈമാറും. കഴിഞ്ഞ ദിവസം ബൈപാസിലെ നടപ്പാതയിൽനിന്നാണ് ഒടുവിൽ പെരുമ്പാമ്പിനെ പിടികൂടിയത്. രാത്രിയിൽ വഴിയാത്രക്കാരാണ് ട്രോമാകെയർ പ്രവർത്തകരുടെ സഹായം തേടിയത്. നവംബർ, ഡിസംബർ മാസങ്ങൾ പാമ്പുകൾ ഇണ ചേരുന്ന കാലവും തുടർന്നു വരുന്ന മാസങ്ങൾ മുട്ടകൾ വിരിഞ്ഞ് കുഞ്ഞുങ്ങൾ പുറത്തുവരുന്ന സമയവുമാണ്.