കൃഷിഭവൻ നൽകിയ വിത്ത് മുളച്ചില്ല; കൃഷി ഉപേക്ഷിക്കുമെന്ന് കർഷകർ
ചങ്ങരംകുളം ∙ പെരുമ്പടപ്പ് കൃഷിഭവനു കീഴില്‍ വിതരണം ചെയ്ത ഉമ വിത്ത് മുളച്ചില്ല. കൃഷി ഉപേക്ഷിക്കേണ്ടി വരുമെന്ന് കർഷകർ. പകരം വിത്ത് ഉടൻ ലഭിച്ചില്ലെങ്കിൽ കൃഷിയിറക്കാൻ കഴിയില്ലെന്ന് കർഷകർ. വേണ്ടത്ര പരിശോധന ഇല്ലാതെ സംഭരിച്ച, ഗുണനിലവാരം ഇല്ലാത്ത വിത്താണ് വിതരണം നടത്തിയതെന്ന് കര്‍ഷകര്‍ പറയുന്നു. പകരം

ചങ്ങരംകുളം ∙ പെരുമ്പടപ്പ് കൃഷിഭവനു കീഴില്‍ വിതരണം ചെയ്ത ഉമ വിത്ത് മുളച്ചില്ല. കൃഷി ഉപേക്ഷിക്കേണ്ടി വരുമെന്ന് കർഷകർ. പകരം വിത്ത് ഉടൻ ലഭിച്ചില്ലെങ്കിൽ കൃഷിയിറക്കാൻ കഴിയില്ലെന്ന് കർഷകർ. വേണ്ടത്ര പരിശോധന ഇല്ലാതെ സംഭരിച്ച, ഗുണനിലവാരം ഇല്ലാത്ത വിത്താണ് വിതരണം നടത്തിയതെന്ന് കര്‍ഷകര്‍ പറയുന്നു. പകരം വിത്തും ഞാറും കിട്ടാതെ കർഷകർ എങ്ങനെ കൃഷിയിറക്കും എന്നറിയാതെ വലയുകയാണ്. മുളയ്ക്കൽ കുറവുള്ള വിത്ത് കൃഷിയിടങ്ങളിൽ വിതച്ചെങ്കിലും പകുതിയും മുളച്ചിട്ടില്ല.
ഓരോ കർഷകർക്കും കൃഷിയിറക്കാനുള്ള സ്ഥലത്തിന്റെ പകുതി പോലും നടാനുള്ള ഞാറ് ലഭിക്കുകയില്ല.കൃഷി വകുപ്പ് അധികൃതർ സ്ഥല പരിശോധന നടത്തിയെങ്കിലും പകരം വിത്ത് നൽകാനോ സംവിധാനം ഒരുക്കാനോ നടപടികളായിട്ടില്ല. വിത്ത് കിട്ടാൻ വൈകിയാൽ മേഖലയിലെ കർഷകർക്ക് ഇത്തവണ കൃഷിയിറക്കാൻ കഴിയാത്ത അവസ്ഥയാകും.ചെറവല്ലൂർ തെക്കേക്കെട്ട്, തുരുത്തുമ്മൽ, ആമയം പുറംകോൾ പടവുകളിൽ വിതരണം ചെയ്ത ഉമ വിത്താണ് മുളയ്ക്കാതെ നശിക്കുന്നത്. പകരം വിത്ത് ലഭിച്ചാലും കർഷകർക്ക് വരുന്ന അധിക ചെലവുകൾ നൽകാൻ അധികൃതർ തയാറാകണമെന്ന ആവശ്യവുമുണ്ട്