അബ്ദുറഹ്മാൻ സാഹിബ് മതസാഹോദര്യം ഉയർത്തിപ്പിടിച്ച നേതാവ്: സമദാനി
മലപ്പുറം ∙ യഥാർഥ മതവിശ്വാസിയായിരിക്കുമ്പോഴും മത സാഹോദര്യവും ജനാധിപത്യവും ഉയർത്തിപ്പിടിച്ച നേതാവായിരുന്നു മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് എന്ന് എം.പി.അബ്ദുസ്സമദ് സമദാനി എംപി. മൂല്യങ്ങൾക്കുവേണ്ടി നിലകൊണ്ട അദ്ദേഹം മദിരാശി അസംബ്ലിയിൽ മാതൃഭാഷയായ മലയാളത്തിൽ പ്രസംഗിക്കാൻ ആർജവം കാട്ടിയ നേതാവായിരുന്നെന്നും

മലപ്പുറം ∙ യഥാർഥ മതവിശ്വാസിയായിരിക്കുമ്പോഴും മത സാഹോദര്യവും ജനാധിപത്യവും ഉയർത്തിപ്പിടിച്ച നേതാവായിരുന്നു മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് എന്ന് എം.പി.അബ്ദുസ്സമദ് സമദാനി എംപി. മൂല്യങ്ങൾക്കുവേണ്ടി നിലകൊണ്ട അദ്ദേഹം മദിരാശി അസംബ്ലിയിൽ മാതൃഭാഷയായ മലയാളത്തിൽ പ്രസംഗിക്കാൻ ആർജവം കാട്ടിയ നേതാവായിരുന്നെന്നും സമദാനി പറഞ്ഞു.മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് മെമ്മോറിയൽ ട്രസ്റ്റ് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അബ്ദുറഹ്മാൻ സാഹിബ് പുരസ്കാരം സാഹിത്യകാരൻ ടി.പത്മനാഭന് ചടങ്ങിൽ സമ്മാനിച്ചു.
‘അൽ അമീൻ’ പത്രത്തിന്റെ വെബ് സൈറ്റ് ചടങ്ങിൽ ടി.പത്മനാഭൻ പ്രകാശനം ചെയ്തു.ധീരതയിൽ ഗാന്ധിജിക്കൊപ്പം ചരിത്രം അടയാളപ്പെടുത്തിയ നേതാവായിരുന്നു മുഹമ്മദ് അബ്ദുറഹ്മാനെന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ എം.എൻ.കാരശ്ശേരി പറഞ്ഞു. ട്രസ്റ്റ് ചെയർമാൻ ആര്യാടൻ ഷൗക്കത്ത്, എ.പി.അനിൽ കുമാർ എംഎൽഎ, സി.ഹരിദാസ്, മണമ്പൂർ രാജൻബാബു, ഡിസിസി പ്രസിഡന്റ് വി.എസ് ജോയ്, ട്രസ്റ്റ് സെക്രട്ടറി വീക്ഷണം മുഹമ്മദ്, വൈസ് ചെയർമാൻ സി.ഉമ്മർ ഗുരുക്കൾ, പരി ഉസ്മാൻ, കെ.എ.പത്മകുമാർ, മുല്ലശേരി ശിവരാമൻ നായർ, പി.അബ്ദുൽ ബായിസ്, കെ.വാസുദേവൻ നമ്പൂതിരി, എം.ജയപ്രകാശ്, കെ.പ്രഭാകരൻ തുടങ്ങിയവർ പ്രസംഗിച്ചു.
അൽ അമീൻ പ്രസിന്റെ സ്വത്ത് ചിലർ സ്വന്തമാക്കി: ടി. പത്മനാഭൻ
മലപ്പുറം ∙ മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് സ്ഥാപിച്ച അൽ അമീൻ പ്രസിന്റെ കോടികൾ വിലമതിക്കുന്ന സ്വത്തുക്കൾ അനധികൃതമായി ചിലർ സ്വന്തമാക്കിയെന്നും അതു തിരിച്ചുപിടിക്കണമെന്നും സാഹിത്യകാരൻ ടി. പത്മനാഭൻ.അൽ അമീന്റെ കോടികൾ വിലമതിക്കുന്ന സ്വത്തുവകകൾ എവിടെയാണ് ചെന്നെത്തിയതെന്ന് ട്രസ്റ്റ് ചെയർമാൻ ആര്യാടൻ ഷൗക്കത്ത് പരിശോധിക്കണം. മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് മെമ്മോറിയൽ ട്രസ്റ്റിന്റെ പുരസ്‌കാരം ഏറ്റുവാങ്ങി പ്രസംഗിക്കുമ്പോഴായിരുന്നു ഈ വെളിപ്പെടുത്തൽ.അബ്ദുറഹ്മാൻ സാഹിബുമായി ഒരു ബന്ധവുമില്ലാത്ത, ഒരു ത്രിവർണ ബാഡ്ജുപോലും ധരിക്കാത്തവരാണ് അൽ അമീന്റെ സ്വത്തുക്കൾ സ്വന്തമാക്കിയത്.താൻ ആരുടെയും പേര് വെളിപ്പെടുത്തുന്നില്ലെന്നും പത്മനാഭൻ പറഞ്ഞു.
കയ്യേറ്റത്തിനെതിരെ അൽ അമീൻ ഓഹരി ഉടമ നൽകിയ കേസ് കോഴിക്കോട് സിജെഎം കോടതിയിലുണ്ടായിരുന്നു. പഴയ പത്രത്താളുകൾ പരിശോധിച്ചാൽ ഇതുകാണാമെന്ന് പത്മനാഭൻ പറഞ്ഞു.അബ്ദുറഹ്മാൻ സാഹിബിന്റെ പാർട്ടി സ്റ്റഡി ക്ലാസിൽ പങ്കെടുക്കാൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ സുകൃതമായി കരുതുന്നു. 1943 മുതൽ ഖാദി ധരിക്കാൻ തുടങ്ങിയതാണ്. യൂറോപ്പും അമേരിക്കയും കാനഡയുമടക്കമുള്ള വിദേശരാജ്യങ്ങളെല്ലാം സന്ദർശിച്ചത് ഖദർ മുണ്ടും ഷർട്ടും ധരിച്ചാണ്. അവസാനംവരെ ഖദർ ധരിക്കണമെന്നാണ് ആഗ്രഹം. നന്മ എവിടെക്കണ്ടാലും അത് അംഗീകരിക്കുന്നതാണ് ശീലം. അത് സിപിഎമ്മുകാരായാലും ലീഗുകാരായാലും. നന്മയെ എതിർക്കുന്നത് ബുദ്ധിശൂന്യതയാണെന്നും അദ്ദേഹം പറഞ്ഞു.