4 ലക്ഷത്തിൽ നാക്കുപിഴച്ചില്ല; ആ ആത്മവിശ്വാസത്തിനു പിന്നിലെ കണക്കുകൂട്ടലുകൾ വിശദീകരിച്ച് എ.പി.അനിൽകുമാർ എംഎൽഎ
മലപ്പുറം∙ വയനാട് മണ്ഡലത്തിൽ അപ്രതീക്ഷിതമായി പോളിങ് ശതമാനം കുറഞ്ഞപ്പോൾ പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷത്തെക്കുറിച്ചുള്ള ആശങ്ക യുഡിഎഫ് കേന്ദ്രങ്ങളിലും പ്രകടമായിരുന്നു.അപ്പോഴും 4 ലക്ഷത്തിനു മുകളിൽ ഭൂരിപക്ഷമെന്ന് ആത്മവിശ്വാസത്തോടെ പറഞ്ഞവരിലൊരാൾ യുഡിഎഫ് തിരഞ്ഞെടുപ്പു കമ്മിറ്റി ജനറൽ കൺവീനർ എ.പി.അനിൽകുമാർ

മലപ്പുറം∙ വയനാട് മണ്ഡലത്തിൽ അപ്രതീക്ഷിതമായി പോളിങ് ശതമാനം കുറഞ്ഞപ്പോൾ പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷത്തെക്കുറിച്ചുള്ള ആശങ്ക യുഡിഎഫ് കേന്ദ്രങ്ങളിലും പ്രകടമായിരുന്നു. അപ്പോഴും 4 ലക്ഷത്തിനു മുകളിൽ ഭൂരിപക്ഷമെന്ന് ആത്മവിശ്വാസത്തോടെ പറഞ്ഞവരിലൊരാൾ യുഡിഎഫ് തിരഞ്ഞെടുപ്പു കമ്മിറ്റി ജനറൽ കൺവീനർ എ.പി.അനിൽകുമാർ എംഎൽഎയാണ്.
ആ ആത്മവിശ്വാസം ശരിയായിരുന്നുവെന്നു തെളിഞ്ഞ ദിവസം അനിൽ കുമാറിന് ഇരട്ടിമധുരമായി മറ്റൊരു നേട്ടവുമുണ്ട്. പ്രിയങ്ക ഗാന്ധിക്കു ഏറ്റവും കൂടുതൽ ഭൂരിപക്ഷം നൽകിയത് അനിൽകുമാറിന്റെ മണ്ഡലമായ വണ്ടൂരാണ്–73276 വോട്ട്. കഴിഞ്ഞ തവണ രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പു കമ്മിറ്റി ജനറൽ കൺവീനറും അനിൽകുമാറായിരുന്നു. പോളിങ് കുറഞ്ഞിട്ടും ഭൂരിപക്ഷം 4 ലക്ഷം കടന്നതെങ്ങിനെയെന്ന്. അനിൽ കുമാർ പറയുന്നു..
ആത്മവിശ്വാസത്തിന്റെ അടിസ്ഥാന എന്തായിരുന്നു?
യുഡിഎഫിന്റെ ചിട്ടയായ പ്രവർത്തനം, പ്രിയങ്ക ഗാന്ധിയെന്ന സ്ഥാനാർഥി വോട്ടർമാരുമായുണ്ടാക്കിയ അടുപ്പം, സ്ത്രീ വോട്ടർമാർ പ്രചാരണ സമയത്തു കാണിച്ച ഉത്സാഹം തുടങ്ങി പല കാരണങ്ങളുമുണ്ടായിരുന്നു. അഖിലേന്ത്യാ നേതാക്കളുടെ പ്രചാരണവും വോട്ടർമാരെ സ്വാധീനിച്ചു.
പോളിങ് കുറയാനുണ്ടായ കാരണം?
യുഡിഎഫ് വോട്ടുകൾ പരമാവധി പോൾ ചെയ്തുവെന്നു ഞങ്ങൾ ഉറപ്പുവരുത്തിയിരുന്നു. അതു ശരിയാണെന്ന് ഭൂരിപക്ഷം തെളിയിച്ചു. വോട്ടർമാരെ ബൂത്തുകളിലെത്തിക്കുന്നതിൽ ഇടതുപക്ഷം വേണ്ടത്ര ജാഗ്രത കാണിച്ചില്ല. അവരുടെ അനുഭാവികളായ വോട്ടർമാർ പോലും പ്രിയങ്ക ഗാന്ധിക്കു വോട്ടു ചെയ്യുമെന്ന് അവർ ഭയപ്പെട്ടിരിക്കാം. പ്രിയങ്ക ഗാന്ധി പാർലമെന്റിലെത്തണമെന്ന് ആഗ്രഹിച്ച, മതനിരപേക്ഷ മനസ്സുള്ള ഇടതുപക്ഷക്കാരുടെ വോട്ടും പ്രിയങ്കയ്ക്കു ലഭിച്ചിട്ടുണ്ട്.
പ്രചാരണത്തിൽ സ്വീകരിച്ച ‘സ്ട്രാറ്റജി’ എന്തായിരുന്നു ?
രണ്ടുതരത്തിലായിരുന്നു പ്രചാരണം. സോണിയ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയുമുൾപ്പെടെയുള്ള അഖിലേന്ത്യാ നേതാക്കൾ പങ്കെടുത്ത പൊതുയോഗങ്ങളിലൂടെ മത്സരത്തിന്റെ പ്രാധാന്യം ജനത്തെ ബോധ്യപ്പെടുത്തി. ആദ്യമായി വനിതകളുടെ മാത്രം സ്ക്വാഡ് വീടുകൾ കയറിയിറങ്ങിയതു ഗുണം ചെയ്തു. ഓരോ ബൂത്തിലും ഒന്നിലധികം കുടുംബയോഗങ്ങൾ വിളിച്ചുചേർത്തു. മുസ്‌ലിം ലീഗ് ഉൾപ്പെടെ ഘടകകക്ഷികൾ സ്വന്തം സ്ഥാനാർഥിക്കു വേണ്ടിയെന്നപോലെ പ്രവർത്തിച്ചതും വലിയ വിജയത്തിനു കാരണമായി.
പ്രിയങ്ക ഗാന്ധി വിളിച്ചിരുന്നോ?
അവർ വിളിച്ച് സന്തോഷം അറിയിച്ചു. രണ്ടു ദിവസത്തിനകം മണ്ഡലത്തിലെത്തുമെന്നറിയിച്ചിട്ടുണ്ട്.