അധ്യാപക ഒഴിവ് മൂത്തേടം ഗവ. ഹയർ സെക്കൻഡറി സ്കൂളി‍ൽ ഹൈസ്കൂൾ വിഭാഗത്തിൽ സംസ്കൃതം അധ്യാപക ഒഴിവിലേക്ക് അഭിമുഖം നാളെ 2ന്. നീന്തൽ പരിശീലകൻ ∙ ഒതുക്കുങ്ങൽ പഞ്ചായത്ത് പ്രൈമറി വിദ്യാർഥികൾക്കായി നടത്തുന്ന നീന്തൽ പരിശീലന പദ്ധതിയുടെ പരിശീലകനാകാൻ അപേക്ഷ ക്ഷണിച്ചു. 9061994165 ഓറിയന്റേഷൻ ക്ലാസ് 30ന് ∙ കൽപകഞ്ചേരി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അധ്യാപക ഒഴിവ്
മൂത്തേടം ഗവ. ഹയർ സെക്കൻഡറി സ്കൂളി‍ൽ ഹൈസ്കൂൾ വിഭാഗത്തിൽ സംസ്കൃതം അധ്യാപക ഒഴിവിലേക്ക് അഭിമുഖം നാളെ 2ന്.

നീന്തൽ പരിശീലകൻ
∙ ഒതുക്കുങ്ങൽ പഞ്ചായത്ത് പ്രൈമറി വിദ്യാർഥികൾക്കായി നടത്തുന്ന നീന്തൽ പരിശീലന പദ്ധതിയുടെ പരിശീലകനാകാൻ അപേക്ഷ ക്ഷണിച്ചു. 9061994165

ADVERTISEMENT

ഓറിയന്റേഷൻ ക്ലാസ് 30ന്
∙ കൽപകഞ്ചേരി ജിവിഎച്ച്എസ്എസ് പരീക്ഷാ കേന്ദ്രമായി സ്കോൾ കേരള ഓപ്പൺ സ്കൂളിൽ റജിസ്റ്റർ ചെയ്ത പ്ലസ് വൺ ഹ്യുമാനിറ്റീസ്, കൊമേഴ്സ് വിദ്യാർഥികൾക്കുള്ള ഓറിയന്റേഷൻ ക്ലാസ് 30ന് 9.30ന് സ്കൂളിൽ നടക്കും.

റജിസ്റ്റർ ചെയ്യാം
ആതവനാട് ∙ മാട്ടുമ്മൽ ഗവ. ഹയർസെക്കൻഡറി സ്കൂൾ പിടിഎ കമ്മിറ്റിയും വിസ്മയ ക്ലബ്ബും ചേർന്നു നടത്തുന്ന ഫുട്ബോൾ ടൂർണമെന്റ് ജനുവരി 12 മുതൽ തുടങ്ങും. ടീമുകൾക്ക് റജിസ്റ്റർ ചെയ്യാം. 9249980821.

ADVERTISEMENT

കരടുരേഖ
അരീക്കോട് ∙ പഞ്ചായത്തിന്റെ വാർഡ് വിഭജന കരട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആക്ഷേപങ്ങൾ ഡിസംബർ 3 വരെ ഡീലിമിറ്റേഷൻ കമ്മിഷൻ, കലക്ടർ എന്നിവർക്കു നൽകാം.

വൈദ്യുതി പ്രവഹിക്കും
∙ കെഎസ്ഇബി വെന്നിയൂർ സബ് സ്റ്റേഷനിലേക്ക് കൊടിമരം – പുതുപ്പറമ്പ് റോഡ് വഴി പെരുമ്പുഴ മുതൽ വെന്നിയൂർ സബ് സ്റ്റേഷൻ വരെ നിർമിച്ച 33 കെവി ഭൂഗർഭ കേബിൾ വഴി നാളെ രാവിലെ 10നു ശേഷം 33,000 വോൾട്ടിൽ വൈദ്യുതി പ്രവഹിക്കും.

ADVERTISEMENT

വായന മത്സരം
വെട്ടത്തൂർ ∙ ഗ്രാമീണ വായനശാലയുടെ സഹകരണത്തോടെ പഞ്ചായത്ത് വായന മത്സരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് എഎംയുപിഎസിൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.സെയ്തലവി ഉദ്ഘാടനം ചെയ്യും. ടി.സക്കീന സമ്മാനദാനം നിർവഹിക്കും.

ജില്ലാ സമ്മേളനം 28ന് 
മഞ്ചേരി∙ ഓൾ കേരള കെമിസ്റ്റ് ആൻഡ് ഡ്രഗിസ്റ്റ് അസോസിയേഷൻ ജില്ലാ സമ്മേളനം 28ന് ജയശ്രീ ഓഡിറ്റോറിയത്തിൽ നടക്കും. മന്ത്രി പി.എ.മുഹമ്മദ് റിയാസ് 9.30ന് ഉദ്ഘാടനം ചെയ്യും. യു.എ.ലത്തീഫ് എംഎൽഎ മുഖ്യാതിഥിയാകും. കലക്ടർ വി.ആർ.വിനോദ് ചാരിറ്റി സഹായം വിതരണം ചെയ്യും. സംസ്ഥാന പ്രസിഡന്റ് എ.എൻ.മോഹനൻ മുഖ്യപ്രഭാഷണം നടത്തുമെന്ന് അസോസിയേഷൻ ജില്ലാ സെക്രട്ടറി പി.കെ.മുഹമ്മദലി, ടി.കെ.സജീബ്, കൺവീനർ വി.ഉണ്ണിക്കൃഷ്ണൻ, ട്രഷറർ കെ.അബ്ദുൽ മജീദ്, എ.ദിൽദാർ, ടി.നജ്മുദ്ദീൻ ബാവ എന്നിവർ പറഞ്ഞു.

രക്ഷാപ്രവർത്തകർക്ക് ആദരം നാളെ; നാളെ വൈകിട്ട് 3ന് മലപ്പുറം കാവുങ്ങൽ ബൈപാസിലെ വുഡ്ബൈൻ ഓഡിറ്റോറിയത്തിൽ കലക്ടർ ഉദ്ഘാടനം ചെയ്യും
മലപ്പുറം∙ ചൂരൽമല – മുണ്ടക്കൈ ദുരന്തത്തിൽ രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുത്ത തൊഴിലാളികളെയും ക്രഷർ വ്യവസായികളെയും സംഘടനാ ഭാരവാഹികളെയും ഓൾ കേരള ക്രഷർ ഓണേഴ്സ് അസോസിയേഷൻ  ജില്ലാ കമ്മിറ്റി അനുമോദിക്കുന്നു. നാളെ വൈകിട്ട് 3ന് മലപ്പുറം കാവുങ്ങൽ ബൈപാസിലെ വുഡ്ബൈൻ ഓഡിറ്റോറിയത്തിൽ കലക്ടർ വി.ആർ.വിനോദ് ഉദ്ഘാടനം ചെയ്യും. കരിങ്കൽ, ക്രഷർ വ്യവസായ മേഖല തകർച്ചയുടെ വക്കിലാണ്. ഭരണകൂടങ്ങളുടെ തെറ്റായ തീരുമാനങ്ങളും വകുപ്പിലെ ഉദ്യോഗസ്ഥരുടെയും കെടുകാര്യസ്ഥതയും മേഖലയെ പ്രതിസന്ധിയിലാക്കി. ഈ വ്യവസായത്തെ സംരക്ഷിക്കണമെന്നു ഭാരവാഹികളായ ടി.ടി.ഗഫൂർ, എ.ബീരാൻകുട്ടി, പി.സി.മണി, ഷാമിൽ സലാം, ഇബ്രാഹിം പുത്തൻവീട്ടിൽ, ഇ.കെ.ഖാദർ ബാബു, റിയാസ് നാലകത്ത് എന്നിവർ അറിയിച്ചു. 

കെവിഎസ് ജില്ലാ സമ്മേളനം ഇന്ന്
മലപ്പുറം∙ കേരള വേലൻ സമാജം (കെവിഎസ്) ജില്ലാ സമ്മേളനം ഇന്നു മലപ്പുറം പാരിഷ് ഹാളിൽ നടക്കും. രാവിലെ 9ന് എ.പി.അനിൽകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തോടനുബന്ധിച്ചു രാവിലെ 9.30ന് ടൗണിൽ പ്രകടനം നടക്കും. വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയ, സംഘടനാ അംഗങ്ങളുടെ മക്കളെ അനുമോദിക്കും. പട്ടികവിഭാഗ സംവരണത്തി‍ൽ ക്രീമിലെയർ നടപ്പാക്കണമെന്ന സുപ്രീം കോടതി വിധി നടപ്പാക്കുന്നതു പ്രയാസങ്ങൾ സൃഷ്ടിക്കുമെന്നും ഇക്കാര്യത്തിൽ സ്വീകരിക്കേണ്ട ഭാവി നടപടികളെക്കുറിച്ചു സമ്മേളനം ചർച്ച ചെയ്യുമെന്നും ഭാരവാഹികളായ അനീഷ് ചിത്രമ്പാട്ട്, സി.ഗൗരി, കെ.ശിവദാസൻ എന്നിവർ അറിയിച്ചു.